നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • EPF | ഇപിഎഫ് ആധാറുമായി ബന്ധിപ്പിച്ചോ? മൂന്നാഴ്ച കഴിഞ്ഞാല്‍ അക്കൗണ്ടില്‍ നിന്ന് പണം എടുക്കാനാവില്ല

  EPF | ഇപിഎഫ് ആധാറുമായി ബന്ധിപ്പിച്ചോ? മൂന്നാഴ്ച കഴിഞ്ഞാല്‍ അക്കൗണ്ടില്‍ നിന്ന് പണം എടുക്കാനാവില്ല

  ജീവനക്കാരുടെ പിഎഫ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലയെങ്കില്‍ തൊഴിലുടമയുടെ വിഹിതം അടക്കം ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് ലഭിക്കില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്) അക്കൗണ്ടുകള്‍ സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് വരവ് വെക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ) മുന്നറിയിപ്പ് നല്‍കി.

   സെപ്റ്റംബര്‍ ഒന്നിന് ഇപിഎഫ് വരിക്കാര്‍ ലഭിക്കുന്ന യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ ആധാറുമായി ബ്ന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഇപിഎഫ്ഒ അറിയിച്ചു.

   അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സാമൂഹിക സുരക്ഷാ കോഡിലെ 142-ാം വകുപ്പ് തൊഴില്‍ മന്ത്രാലയം ഭേദഗതി ചെയ്തിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നിന് അവസാനിക്കേണ്ട സമയപരിധി സെപ്റ്റംബര്‍ ഒന്ന് വരെ നീട്ടുകയായിരുന്നു.

   തൊഴിലാളിയെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ഉറപ്പാക്കുന്നതിനും പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ആനുകൂല്യങ്ങളും മറ്റ് സേവങ്ങളും ലഭിക്കുന്നുള്ളൂവെന്നും ഉറപ്പാക്കുന്നതിനാണ് 142-ാം ഭേദഗിത ചെയ്തത്.

   ജീവനക്കാരുടെ പിഎഫ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലയെങ്കില്‍ തൊഴിലുടമയുടെ വിഹിതം അടക്കം ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് ലഭിക്കില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് തൊഴിലുടമയും പരിശോധിക്കണം. എങ്കില്‍ മാത്രമേ ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഇലക്ട്രോണിക് ചലാന്‍ കം റിട്ടേണ്‍(ഇസിആര്‍) അനുവദിക്കുകയുള്ളൂ എന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

   ഇപിഎഫ്ഒ പോര്‍ട്ടലില്‍ കയറി ആധാറുമായി ബന്ധിപ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കെവൈസി ഓപ്ഷന്‍ തെരഞ്ഞെടുത്ത് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. കൂടാതെ ആധാര്‍ ഒരു തവണ കൊടുത്തിട്ടുണ്ടെങ്കില്‍ യുഐഡിഎയുടെ ഡേറ്റ ഉപയോഗിച്ച് ആധാര്‍ നമ്പര്‍ ഉറപ്പുവരുത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}