സഹകരണബാങ്കുകളെ റിസർവ് ബാങ്ക് നിരീക്ഷണത്തിലേക്കുകൊണ്ടുവരുന്നു; തട്ടിപ്പ് തടയാൻ സർക്കാരിന്‍റെ നടപടി

ഗ്രാമ-നഗര സഹകരണ ബാങ്കുകളിൽ 1,482 കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ സഹകരണബാങ്കുകളിലുള്ളത്. 8.6 കോടി നിക്ഷേപകരുമുണ്ട്.

News18 Malayalam | news18-malayalam
Updated: June 24, 2020, 5:59 PM IST
സഹകരണബാങ്കുകളെ റിസർവ് ബാങ്ക് നിരീക്ഷണത്തിലേക്കുകൊണ്ടുവരുന്നു; തട്ടിപ്പ് തടയാൻ സർക്കാരിന്‍റെ നടപടി
News18
  • Share this:
ന്യൂഡൽഹി: സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനും, നിക്ഷേപങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനുമായി റിസർവ് ബാങ്കിന്‍റെ മേൽനോട്ടം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം. വാണിജ്യ ബാങ്കുകൾക്ക് ബാധകമായ റിസർവ് ബാങ്ക് മേൽനോട്ട പ്രക്രിയയിൽ വിവിധ സംസ്ഥാനങ്ങളിലെ നഗര-ഗ്രാമ സഹകരണ ബാങ്കുകളെയും മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളെയും കൊണ്ടുവരുമെന്ന് മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചുകൊണ്ട് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

“പണം സുരക്ഷിതമാണെന്ന് നിക്ഷേപകന് ഉറപ്പുനൽകും,” അദ്ദേഹം പറഞ്ഞു, ഇക്കാര്യത്തിൽ ഒരു ഓർഡിനൻസ് പ്രഖ്യാപിക്കും. ഗ്രാമ-നഗര സഹകരണ ബാങ്കുകളിൽ 1,482 കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ സഹകരണബാങ്കുകളിലുള്ളത്. 8.6 കോടി നിക്ഷേപകരുമുണ്ട്.

മൾട്ടി-സ്റ്റേറ്റ് പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്കുകളിലെ അഴിമതി വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന് മേൽനോട്ട ചുമതല നൽകുന്നത്. പഞ്ചാബ്-മഹാരാഷ്ട്ര സംസ്ഥാന സഹകരബാങ്കുകളിലെ തട്ടിപ്പിനെ തുടർന്ന് ലക്ഷക്കണക്കിന് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയിരുന്നു.
TRENDING:Covid 19 | നഴ്സിന് കോവിഡ്; പ്രതിരോധ കുത്തിവയ്പ്പെടുത്ത എറണാകുളത്തെ നാൽപ്പതിലധികം കുട്ടികൾ നിരീക്ഷണത്തിൽ [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]നടി ഷംനാ കാസിമിന് വിവാഹ ആലോചനയെന്ന പേരിൽ പണം തട്ടാൻ ശ്രമം; നാലു പേർ അറസ്റ്റിൽ [NEWS]
സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനു ബാങ്കിംഗ് നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്ര മന്ത്രിസഭ നേരത്തെ അനുമതി നൽകിയിരുന്നു.
First published: June 24, 2020, 5:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading