• HOME
  • »
  • NEWS
  • »
  • money
  • »
  • ചരിത്രത്തിലെ ഏറ്റവും വലിയ ഡീല്‍; എയര്‍ ഇന്ത്യ 250 എയര്‍ ബസ്, 220 ബോയിങ് വിമാനങ്ങള്‍ വാങ്ങും

ചരിത്രത്തിലെ ഏറ്റവും വലിയ ഡീല്‍; എയര്‍ ഇന്ത്യ 250 എയര്‍ ബസ്, 220 ബോയിങ് വിമാനങ്ങള്‍ വാങ്ങും

‘പുതുചരിത്രം രചിക്കാനുള്ള എയർ ഇന്ത്യയുടെ ഉദ്യമത്തിനു സഹായിക്കുകയെന്ന ചരിത്ര നിമിഷമാണിത്’ എന്നായിരുന്നു എയർബസ് സിഇഒ ഗ്വില്വാമെ ഫോറി കരാറിനെ വിശേഷിപ്പിച്ചത്

  • Share this:

    ലോകത്തിലെ ഏറ്റവും വലിയ വിമാനംവാങ്ങല്‍ കരാറുമായി എയര്‍ ഇന്ത്യ. പ്രശസ്ത വിമാനനിര്‍മ്മാതാക്കളായ ഫ്രാന്‍സിന്‍റെ എയര്‍ബസ്, അമേരിക്കയുടെ ബോയിങ് കമ്പനികളില്‍ നിന്നായി 470 വിമാനങ്ങളാണ് എയര്‍ ഇന്ത്യ വാങ്ങുന്നത്. 70-80 കോടി ഡോളറിന്‍റെ മൂല്യമുള്ള കരാറില്‍ ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും വിമാനനിര്‍മ്മാണ കമ്പനികളും തമ്മില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. എയര്‍ ബസില്‍ നിന്ന് 250 ഉം ബോയിങില്‍ നിന്ന് 220 വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ വാങ്ങുന്നത്.

    എയർബസിൽനിന്ന് എ350, എ320, ബോയിങ്ങിൽനിന്ന് 737 മാക്സ്, 787 ഡ്രീംലൈനേഴ്സ്, 777 എക്സ് തുടങ്ങിയ വിമാനങ്ങളാണ് വാങ്ങുക. ‘‘പുതുചരിത്രം രചിക്കാനുള്ള എയർ ഇന്ത്യയുടെ ഉദ്യമത്തിനു സഹായിക്കുകയെന്ന ചരിത്ര നിമിഷമാണിത്’’ എന്നായിരുന്നു എയർബസ് സിഇഒ ഗ്വില്വാമെ ഫോറി കരാറിനെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, രത്തൻ ടാറ്റ തുടങ്ങിയവർ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സിലാണ് കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

    Also Read-തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വളർച്ച; ഒരു വർഷത്തിനിടെ പറന്നത് 83.6% അധികം യാത്രക്കാര്‍

    ബോയിങ്ങുമായുള്ള എയർ ഇന്ത്യയുടെ ഇടപാട് ചരിത്രപരമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഈ കരാർ അമേരിക്കയില്‍ 10 ലക്ഷം തൊഴില്‍ ലഭ്യമാക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേർത്തു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദത്തിലെ നാഴികക്കല്ലായി ഈ കരാര്‍ മാറുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍  മക്രോ പറഞ്ഞു. വ്യോമഗതാഗത മേഖലയിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് അടുത്ത 15 വർഷത്തിൽ 2,500 വിമാനങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി  നരേന്ദ്രമോദി വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, പിയൂഷ് ഗോയല്‍, ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സില്‍  പങ്കെടുത്തു.

    Published by:Arun krishna
    First published: