ആലപ്പുഴ: നായര്‍ സര്‍വീസ് സൊസൈറ്റി 1365-ാം നമ്പര്‍ നീര്‍ക്കുന്നം അമ്പലപ്പുഴ കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള 11.98 കോടിയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. 17.95 ഏക്കര്‍ ഭൂമിയും ഷോപ്പിങ്ങ് കോപ്ലക്സുമാണ് കണ്ടുകെട്ടിയത്. നികുതി കുടിശികയും പലിശയും കണക്കുകൂട്ടിയ ശേഷമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
11.98 കോടിയുടെ കുടിശികയ്ക്ക് തത്തുല്ല്യമായ വസ്തുവകകളാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരിക്കുന്നത്. കണ്ടുകെട്ടിയ സ്വത്തുക്കള്‍ പരസ്യമായി ലേലം ചെയ്യുവാനാണ് വകുപ്പിന്റെ തീരുമാനം. ദേശീയപാതയ്ക്ക് സമീപമുള്ള അമ്പലപ്പുഴ നീര്‍ക്കുന്നം കരയോഗത്തിന്റെ 17.95 ഭൂമിയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.
Also Read – ദുബായിലേക്ക് ഹവാല;ജോയ് ആലുക്കാസിന്റെ 305 കോടിയിലേറെ രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
കണ്ടുകെട്ടിയ വസ്തുവകകളില്‍ മേലുള്ള ലേലം മാര്‍ച്ച് 22ന് നടക്കും. എറണാകുളം ഐഎസ് പ്രസ് റോഡിലുള്ളസിആര് ബില്‍ഡിങ്ങിലെ നാലം നിലയിലാണ് പരസ്യലേലം നടക്കുന്നത്. കരയോഗത്തിന്റെ മേല്‍നോട്ടത്തില്‍ മുന്‍പ് നടത്തിയ സാമ്പത്തിക ഇടപാടുകളുടെ നികുതി കുടിശ്ശികയും പലിശയും ചേര്‍ത്താണ് കോടികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.