നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Income Tax Refund നിങ്ങള്‍ക്ക് ആദായ നികുതി റീഫണ്ടിന് അര്‍ഹതയുണ്ടോ? റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

  Income Tax Refund നിങ്ങള്‍ക്ക് ആദായ നികുതി റീഫണ്ടിന് അര്‍ഹതയുണ്ടോ? റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

  നികുതി വകുപ്പ് നിങ്ങളുടെ ഐടിആര്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം ഒരു അറിയിപ്പ് നോട്ടീസ് വഴി അയച്ചാല്‍ നിങ്ങള്‍ക്ക് ആദായനികുതി റീഫണ്ട് ലഭിക്കും.

  • Share this:
   നിങ്ങള്‍ക്ക് ആദായ നികുതി റീഫണ്ടിന് അര്‍ഹതയുണ്ടോ? ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ യഥാര്‍ത്ഥ നികുതി ബാധ്യതയേക്കാള്‍ കൂടുതല്‍ നികുതി നിങ്ങള്‍ അടച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ആദായനികുതി റീഫണ്ട് ലഭിക്കാന്‍ അര്‍ഹതയുണ്ട്. അതിനായി നിങ്ങള്‍ ആ വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണില്‍ (ITR) നിങ്ങള്‍ റീഫണ്ട് ഫയല്‍ ചെയ്യണം.

   നികുതി വകുപ്പ് നിങ്ങളുടെ ഐടിആര്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം ഒരു അറിയിപ്പ് നോട്ടീസ് വഴി അയച്ചാല്‍ നിങ്ങള്‍ക്ക് ആദായനികുതി റീഫണ്ട് ലഭിക്കും. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 143 (1) പ്രകാരമാണ് ഈ അറിയിപ്പ് നിങ്ങള്‍ക്ക് അയക്കുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 2020-21 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നിലവില്‍ 2021 ഡിസംബര്‍ 31 ആണ്.

   സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് (എസ്ബിഐ) ആദായനികുതി റീഫണ്ട് സംബന്ധിച്ച നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ നികുതിദായകന്‍ നാമനിര്‍ദ്ദേശം ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നു. അതിനാല്‍, നിങ്ങള്‍ ശരിയായ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ, സര്‍ക്കാരിന്റെ പുതിയ ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടലില്‍ ബാങ്ക് അക്കൗണ്ട് മുന്‍കൂട്ടി സ്ഥിരീകരിക്കുകയും നികുതിദായകന്റെ ബാങ്ക് അക്കൗണ്ടുമായി പാന്‍ കാര്‍ഡ് വിവരങ്ങള്‍ ബന്ധിപ്പിക്കുകയും വേണം.

   ആദായ നികുതി റീഫണ്ടുകളുടെ നില എങ്ങനെ ട്രാക്ക് ചെയ്യാം?

   നിങ്ങളുടെ ആദായനികുതി റീഫണ്ട് ട്രാക്ക് ചെയ്യാന്‍ രണ്ട് വഴികളുണ്ട്. ആദ്യത്തെ വഴി ആദായ നികുതി വകുപ്പിന്റെ പുതിയ പോര്‍ട്ടലിലൂടെ പരിശോധിക്കലാണ്. രണ്ടാമത്തേത് എന്‍എസ്ഡിഎല്‍ (NSDL) വെബ്സൈറ്റ് മുഖേനയും.

   പുതിയ ആദായനികുതി പോര്‍ട്ടലിലെ നടപടിക്രമങ്ങള്‍:

   ഘട്ടം 1: www.incometax.gov.in എന്ന വെബ്സൈറ്റ് തുറക്കുക. ഉപയോക്തൃ ഐഡി/ യൂസര്‍ ഐഡി (PAN), പാസ്വേഡ് എന്നിവ നല്‍കി നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.
   ഘട്ടം 2: ലോഗിന്‍ ചെയ്ത് 'ഇ-ഫയല്‍' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
   ഘട്ടം 3: അതില്‍ നിന്ന് 'ഇന്‍കം ടാക്സ് റിട്ടേണുകള്‍' തിരഞ്ഞെടുക്കുക, തുടര്‍ന്ന് 'വ്യൂ ഫയല്‍ റിട്ടേണ്‍സ്' ക്ലിക്ക് ചെയ്യുക.
   ഘട്ടം 4: തുടര്‍ന്ന് ഫയല്‍ ചെയ്ത ഏറ്റവും പുതിയ ഐടിആര്‍ പരിശോധിക്കുക.
   'വ്യൂ ഡീറ്റെയ്ല്‍സ്' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ നിങ്ങള്‍ ഫയല്‍ ചെയ്ത ഐടിആറിന്റെ സ്റ്റാറ്റസ് കാണാം.

   ടിഐഎന്‍ എന്‍എസ്ഡിഎല്‍ (TIN NSDL) വെബ്സൈറ്റിലെ നടപടിക്രമങ്ങള്‍:

   ഘട്ടം 1: https://tin.tin.nsdl.com/oltas/refundstatuslogin.html എന്ന ലിങ്കില്‍ കയറുക.
   ഘട്ടം 2: അതില്‍ നിങ്ങളുടെ പാന്‍ വിശദാംശങ്ങള്‍ നല്‍കുക.
   സ്റ്റെപ്പ് 3: നിങ്ങള്‍ റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാന്‍ ആഗ്രഹിക്കുന്ന വര്‍ഷം തിരഞ്ഞെടുക്കുക.
   ഘട്ടം 4: ക്യാപ്ച കോഡ് നല്‍കി സബ്മിറ്റ് എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക. ഒരിക്കല്‍ നിങ്ങള്‍ സബ്മിറ്റ് ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ റീഫണ്ടിന്റെ വിവരങ്ങള്‍ അവിടെ തെളിയും.
   നിങ്ങളുടെ ആദായനികുതി റീഫണ്ട് ക്രെഡിറ്റ് ചെയ്തിട്ടില്ലെങ്കില്‍, 'സേവനങ്ങള്‍' എന്നതിന് കീഴിലുള്ള 'റീഫണ്ട് റീഇഷ്യു' തിരഞ്ഞെടുത്ത് ഒരു റിക്വസ്റ്റ് സമര്‍പ്പിക്കാനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്.   Keywords:
   Published by:Jayashankar AV
   First published: