2021 സാമ്പത്തിക വർഷത്തിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി - CBDT) നീട്ടി. 2020-21 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ടിഡിഎസ് ഫയൽ ചെയ്യേണ്ട അവസാന തീയതിയാണ് നീട്ടിയത്. സർക്കുലർ അനുസരിച്ച് ടിഡിഎസ് ഫയൽ ചെയ്യേണ്ട അവസാന തീയതി ജൂൺ 30ലേയ്ക്കാണ് നീട്ടിയിരിക്കുന്നത്. നേരത്തെ, ടിഡിഎസ് ഫയൽ ചെയ്യേണ്ടത് മെയ് 31 ആയിരുന്നു. ടിഡിഎസ് ഫയൽ ചെയ്യേണ്ടവർക്ക് ഇത് ഒരു വലിയ ആശ്വാസമാണ്. കാരണം ഈ റിട്ടേണുകളിൽ ധാരാളം റെക്കോർഡുകളും രേഖകളും ശരിയായി റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഇതനുസരിച്ച്, ഫോം 16 നൽകേണ്ട തീയതിയും ജൂൺ 15ൽ നിന്ന് ജൂലൈ 15 വരെ നീട്ടിയിരുന്നു.
ടിഡിഎസ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഓർമ്മിക്കേണ്ട ചില പ്രധാന കാര്യങ്ങൾ
ഏറ്റവും പുതിയ ടിഡിഎസ് റിട്ടേൺ ഫയലിംഗ് ഫോമുകളിൽ, പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്കായി ഒരു കോളം കൂടി അധികമായി ചേർത്തിട്ടുണ്ട്. അതനുസരിച്ച്, ടിഡിഎസ് റിട്ടേൺ സമർപ്പിക്കുന്ന സമയത്ത്, പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാൻ പോകുന്നവർക്കായി തൊഴിലുടമ ഈ ഓപ്ഷൻ തിരഞ്ഞെടുക്കണം.
ഓരോ വർഷവും ടിഡിഎസ് കുറയ്ക്കുകയും ഇത് 50,000 രൂപ കവിയുകയോ കഴിഞ്ഞ രണ്ട് വർഷമായി വ്യക്തി ടിഡിഎസ് ഫയൽ ചെയ്തിട്ടില്ലെങ്കിലോ റിട്ടേൺ സമർപ്പിക്കുമ്പോൾ സർക്കാർ കൂടുതൽ ടിഡിഎസ് ഈടാക്കും. ഉയർന്ന വരുമാനത്തിന്റെ കേസുകളിൽ ഉയർന്ന നിരക്കിൽ ടിഡിഎസ് കുറയ്ക്കുന്നതിന് 2021ലെ ബജറ്റിൽ 206 എബി എന്ന പുതിയ വകുപ്പ് അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വരുമാനത്തിന്റെ റിട്ടേൺ സമർപ്പിക്കാത്തവരും ഓരോ വർഷവും ടിഡിഎസ് കുറയ്ക്കുകയും റിട്ടേൺ 50,000 രൂപ കവിയുകയും ചെയ്യുന്നവരാണ് ഈ നിയമത്തിന് കീഴിൽ വരുന്നത്.
ഐടിആർ ഫയൽ ചെയ്യുമ്പോൾ നികുതി അടയ്‌ക്കേണ്ട തുക ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, സെക്ഷൻ 234 എ പ്രകാരമുള്ള പിഴ പലിശ ഐടിആർ ഫയൽ ചെയ്യേണ്ട അവസാന തീയതി മുതൽ ബാധകമാകും. ഉദാഹരണത്തിന്, ഒരു അസസ്സി നൽകേണ്ട നികുതി 5 ലക്ഷം രൂപയാണെങ്കിൽ, അഡ്വാൻസ് ടാക്സ് ഒരു ലക്ഷം രൂപയും ടിഡിഎസ് / ടിസിഎസ് രണ്ട് ലക്ഷം രൂപയുമാണ്. അതിനാൽ ഈ അസസ്സിക്ക് റിട്ടേൺ സമർപ്പിക്കുമ്പോൾ പണമായി അടയ്ക്കേണ്ട നികുതി 2 ലക്ഷം രൂപയാണ് (ഇത് ഒരു ലക്ഷം രൂപയിൽ കൂടുതലാണ്). ഈ നികുതിദായകൻ ഐടിആർ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. സെക്ഷൻ 234 പ്രകാരമുള്ള പലിശ ഓഗസ്റ്റ് 1 മുതൽ 1% വരെ ഈടാക്കും.
2020-21 സാമ്പത്തിക വർഷത്തിലെ (എ.വൈ 2021-22) ആദായനികുതി റിട്ടേൺ (ഐ.ടി.ആർ) സമർപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ സിബിഡിടി നേരത്തെ നീട്ടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.