ലോകത്തെ പ്രധാന ഡിജിറ്റൽ സമൂഹമായി ഇന്ത്യ മാറുന്നു: മുകേഷ് അംബാനി

ജിയോ വരുന്നതിന് മുമ്പ് ഇന്ത്യയുടെ ഡാറ്റ വേഗത 256 കെബിപിഎസ് ആയിരുന്നു. ജിയോ വന്നതോടെ ഇത് 21 എംബിപിഎസ് ആയിമാറിയെന്നും അംബാനി ചൂണ്ടിക്കാണിച്ചു.

News18 Malayalam
Updated: February 24, 2020, 4:02 PM IST
ലോകത്തെ പ്രധാന ഡിജിറ്റൽ സമൂഹമായി ഇന്ത്യ മാറുന്നു: മുകേഷ് അംബാനി
Mukesh Ambani Satya Nadella
  • Share this:
മുംബൈ: ലോകത്തെ പ്രധാന ഡിജിറ്റൽ സമൂഹമായി ഇന്ത്യ മാറുന്നുവെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഫ്യൂച്ചർ ഡീകോഡ് സിഇഒ ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് സത്യ നാഡെല്ലയുമായി നടത്തിയ സംഭാഷണത്തിലാണ് അംബാനി ഇക്കാര്യം പറഞ്ഞത്. വലിയ ഡിജിറ്റൽ സമൂഹമായി ഇന്ത്യ മാറുന്നതിനായി ഇവിടുത്തെ മൊബൈൽ നെറ്റ്‌വർക്കുകൾക്കുള്ള സ്വാധീനം മുമ്പത്തേതിനേക്കാൾ വളരെ വേഗത്തിൽ വർധിച്ചുവരികയാണെന്നും മുകേഷ് അംബാനി പറഞ്ഞു.

“2014ൽ പ്രധാനമന്ത്രി ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചപ്പോൾ അത് യാഥാർഥ്യമാക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ധൃതഗതിയിലാണ് നടന്നത്. 380 ദശലക്ഷം ആളുകൾ ജിയോയുടെ 4 ജി സാങ്കേതികവിദ്യയിലേക്ക് മാറി”- മുകേഷ് അംബാനി പറഞ്ഞു.

ജിയോ വരുന്നതിന് മുമ്പ് ഇന്ത്യയുടെ ഡാറ്റ വേഗത 256 കെബിപിഎസ് ആയിരുന്നു. ജിയോ വന്നതോടെ ഇത് 21 എംബിപിഎസ് ആയിമാറിയെന്നും അംബാനി ചൂണ്ടിക്കാണിച്ചു.

ട്രംപിന്‍റെ ഇന്ത്യ സന്ദർശനവേളയിൽ ഇന്ത്യയിലെ ഡിജിറ്റൽ മേഖല കൈവരിച്ച വളർച്ച അനുഭവിച്ചറിയാവുന്നതാണ്. മുൻഗാമികളായ ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൺ, ബരാക് ഒബാമ എന്നിവരുടെ സന്ദർശനവേളയിൽ ഉണ്ടായിരുന്നതിനേക്കാൾ വളരെ വ്യത്യസ്തമാണ് മൊബൈൽ കണക്റ്റിവിറ്റിയെന്നും അംബാനി ചൂണ്ടിക്കാട്ടി.

“ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്നതിൽ യാതൊരു സംശയവുമില്ല,”- അംബാനി പറഞ്ഞു, അത് അഞ്ചോ പത്തോ വർഷത്തിനുള്ളിൽ സംഭവിക്കുമോ എന്നത് മാത്രമാണ് നിലവിലുള്ള ചർച്ചയെന്നും അദ്ദേഹം പറഞ്ഞു.

"ലോകത്തിലെ തന്നെ പ്രധാന ഡിജിറ്റൽ സമൂഹമായി ഇന്ത്യ മാറുകയാണ്. ഞാൻ വളർന്ന കാലഘട്ടത്തേക്കാളും വളരെ വ്യത്യസ്തമായ ഒരു ഇന്ത്യൻ തലമുറയെയാണ് ഇനി കാണാനിരിക്കുന്നത്"- മുകേഷ് അംബാനി പറഞ്ഞു.
Published by: Anuraj GR
First published: February 24, 2020, 4:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading