• HOME
  • »
  • NEWS
  • »
  • money
  • »
  • Cryptocurrency | ക്രിപ്റ്റോകറൻസി; വെർച്വൽ കറൻസികൾ നിരോധിക്കണമെന്ന് ആർബിഐ, രാജ്യത്തിന് ആഗോളപിന്തുണ വേണമെന്ന് ധനമന്ത്രി

Cryptocurrency | ക്രിപ്റ്റോകറൻസി; വെർച്വൽ കറൻസികൾ നിരോധിക്കണമെന്ന് ആർബിഐ, രാജ്യത്തിന് ആഗോളപിന്തുണ വേണമെന്ന് ധനമന്ത്രി

ക്രിപ്റ്റോകറൻസിയിൽ എന്തെങ്കിലും നിയമപരമായ നിയന്ത്രണങ്ങൾ കൊണ്ടു വരണമെങ്കിൽ ആഗോളതലത്തിലുള്ള കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്. ഇന്ത്യാ ഗവൺമെന്റിനു മാത്രമായി ശക്തമായ നടപടികൾ സ്വീകരിക്കുവാൻ സാധിക്കുന്നതല്ല.

  • Last Updated :
  • Share this:
    രാജ്യത്തിന് ലോകത്തിന്റെ പിന്തുണ ആവശ്യമുണ്ട് എങ്കിലും ക്രിപ്റ്റോകറൻസി അടക്കമുള്ള വെർച്വൽ സാമ്പത്തിക ആസ്തികൾ നിരോധിക്കണമെന്ന
    നയത്തിൽ ഉറച്ചു നിൽക്കുകയാണ് ആർബിഐ. ലോകപങ്കാളിത്തത്തിൽ അടിയുറച്ചു നിൽ ക്കുന്ന ഇന്ത്യൻ നയത്തിന് ക്രിപ്റ്റോകറൻസികളുടെ നിരോധനം ഒറ്റയ്ക്ക് പൂർണ്ണമായു സാധിക്കുകയില്ല എന്ന്
    സൂചന നൽകുകയാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ.

    ജൂലൈ 18 ന് പാർലമെന്റിൽ തിരുമാ വാലവൻ തൊൽ നൽകിയ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ധനമന്ത്രി.
    സെൻട്രൽ ബാങ്ക് രാജ്യത്തെ കഴിഞ്ഞ 10 വർഷത്തെ ക്രിപ്റ്റോ ഉപയോഗത്തെ സംബന്ധിച്ച് നിർദ്ദേശങ്ങളും സർക്കുലറുകളും മുൻകരുതൽ സൂചനകളും നൽകുന്നുണ്ട് എന്നാൽ ഇന്നും ഇത് ഇന്ത്യയിൽ തുടരുന്നു.
    2018ൽ ക്രിപ്റ്റോ കറൻസികളുടെ ഉപയോഗത്തിൽ രാജ്യത്ത് ചില നിരോധനങ്ങൾ ഉണ്ടായിരുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിച്ചേക്കില്ലേ?

    ക്രിപ്റ്റോകറൻസിയിൽ എന്തെങ്കിലും നിയമപരമായ നിയന്ത്രണങ്ങൾ കൊണ്ടു വരണമെങ്കിൽ ആഗോളതലത്തിലുള്ള കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്. ഇന്ത്യാ ഗവൺമെന്റിനു മാത്രമായി ശക്തമായ നടപടികൾ സ്വീകരിക്കുവാൻ സാധിക്കുന്നതല്ല.

    അതിർത്തികളോ കേന്ദ്രങ്ങളോ നിർവ്വചിക്കാനാവാത്ത ക്രിപ്റ്റോ കറൻസികള്‍ കൊണ്ടു വന്നേക്കാവുന്ന മാക്രോ എക്കണോമിക്സ് ഇഫെക്ടുകളേക്കുറിച്ച് ആർബിഐ ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല വെർച്വൽ കറൻസിയുടെ നിലനിൽപ്പിനേയും അടിസ്ഥാനത്തെയും ചോദ്യംചെയ്യുന്നുമുണ്ട്. സെൻട്രൽ ബാങ്ക് ഗവർണർ വാർഷിക റിപ്പോർട്ടിൽ ക്രിപ്റ്റോ കറൻസിയെ വിശേഷിപ്പിക്കുന്നത് "യഥാർത്ഥ അപകടം'' എന്നാണ്. ക്രിപ്റ്റോ കറൻസികളെ നിയന്ത്രിക്കണമെന്ന് ആർബി ഐ നിർദ്ദേശിച്ചു. വെർച്വൽ കറൻസികളെ നിരോധിക്കണമെന്നും ആർബിഐ നിർദ്ദേശിച്ചിട്ടുള്ളതായി നിർമ്മലാ സീതാരാമൻ
    പാർലമെന്റിന്റെ മൺസൂൺ സെഷനെ അറിയിച്ചു.
    Published by:Amal Surendran
    First published: