Covid 19 Lockdown | ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതിയിൽ രണ്ടാം മാസവും 99% ഇടിവ്

ജ്വല്ലറികൾ സെപ്റ്റംബറിന് മുമ്പായി കൂടുതൽ സ്വർണം വാങ്ങാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വിദഗ്ദ്ധർ

News18 Malayalam | news18-malayalam
Updated: June 10, 2020, 8:51 AM IST
Covid 19 Lockdown | ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതിയിൽ രണ്ടാം മാസവും 99% ഇടിവ്
News18
  • Share this:
കൊച്ചി: കോവിഡ് 19 ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്തെ സ്വർണ ഇറക്കുമതിയിൽ തുടർച്ചയായ രണ്ടാം മാസവും 99 ശതമാനം ഇടിവ് രേഖപ്പെടുത്തി. ലോക്ക്ഡൗണിന് മുമ്പ് സ്വർണ ഇറക്കുമതി 105.8 ടൺ ആയിരുന്നത് 1.3 ടണ്ണായാണ് കുറഞ്ഞത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ സ്വർണത്തിന്‍റെ ഏറ്റവും കുറഞ്ഞ ഇറക്കുമതി നിരക്കാണിതെന്ന് വിപണിയിലെ വിദഗ്ദ്ധർ പറയുന്നു.

മാർച്ച് 25ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുമുതലാണ് സ്വർണ ഇറക്കുമതി ഗണ്യമായി കുറഞ്ഞത്. പിന്നീട് ഇന്ത്യ പതുക്കെ ലോക്ക്ഡൗൺ ലഘൂകരിക്കാനും സമ്പദ്‌വ്യവസ്ഥയെ തിരിച്ചുപിടിക്കാനുമുള്ള നടപടികൾ തുടങ്ങി. എന്നിട്ടും, സ്വർണ ഇറക്കുമതിയിൽ വർദ്ധനവ് ഉണ്ടായില്ല. സാമ്പത്തിക സമ്മർദ്ദം കൂടിയതു കാരണം പ്രാദേശിക സ്വർണ്ണ വിലകൾ വർദ്ധിക്കുകയും ചെയ്തിരുന്നു. ഇതിനാൽ ജ്വല്ലറികൾ സെപ്റ്റംബറിന് മുമ്പായി കൂടുതൽ സ്വർണം വാങ്ങാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

TRENDING:മുൻ ക്രിക്കറ്റ് താരത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; മകൻ അറസ്റ്റിൽ [NEWS]Uthra Murder | ഉത്ര കൊലക്കേസ്: ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം; അഞ്ചൽ സിഐക്ക് സ്ഥലംമാറ്റം [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
ഇന്ത്യയുടെ ഇറക്കുമതി 2020 ആദ്യ അഞ്ച് മാസങ്ങളിൽ 80 ശതമാനത്തിലധികം ഇടിഞ്ഞ് 75.46 ടണ്ണായി. മാർച്ചിൽ അവസാനിച്ച മൂന്ന് മാസങ്ങളിൽ ജ്വല്ലറി യൂണിറ്റിൽ നിന്നുള്ള വരുമാനം ആറ് ശതമാനം ഇടിഞ്ഞു. വിപണി മൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി കമ്പനിയായ ടൈറ്റൻ തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

കോവിഡ് വ്യാപനം കാരണം മാർച്ച് രണ്ടാം പകുതിയിൽ സ്വർണ വിൽപനയിൽ ഗണ്യമായ കുറവുണ്ടായി. പിന്നീട് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകി ജൂവലറികൾ തുറന്നെങ്കിലും വിൽപനയിൽ കാര്യമാ വർദ്ധനവുണ്ടായിട്ടില്ല.
First published: June 10, 2020, 8:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading