• HOME
  • »
  • NEWS
  • »
  • money
  • »
  • ലോകത്ത് ഏറ്റവുമധികം സ്കോച്ച് വിസ്ക്കി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ

ലോകത്ത് ഏറ്റവുമധികം സ്കോച്ച് വിസ്ക്കി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ

കോവിഡ് സാമ്പത്തിക മാന്ദ്യം അതിജീവിച്ചാണ് ഇന്ത്യ ഫ്രാൻസിനെ പിന്തള്ളി പട്ടികയിൽ ഒന്നാമതെത്തിയത്

  • Share this:

    ന്യൂഡൽഹി: ലോകത്ത് ഏറ്റവുമധികം സ്കോച്ച് വിസ്ക്കി ഇറക്കുമതി ചെയ്യുന്നരാജമായി ഇന്ത്യ മാറി. ഫ്രാൻസിനെയാണ് ഇക്കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. സ്കോച്ച് വിസ്ക്കി വ്യവസായവുമായി ബന്ധപ്പെട്ട ട്രേഡ് ഓർഗനൈസേഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയിലെ സ്കോച്ച് വിസ്കി ഇറക്കുമതിയുടെ മൂല്യം കഴിഞ്ഞ വർഷം 37 ശതമാനം വർധിച്ച് 6.2 ബില്യൺ പൗണ്ടിലെത്തി.

    കോവിഡ് സാമ്പത്തിക മാന്ദ്യം അതിജീവിച്ചാണ് ഇന്ത്യ ഫ്രാൻസിനെ പിന്തള്ളി പട്ടികയിൽ ഒന്നാമതെത്തിയത്. ഇന്ത്യ കഴിഞ്ഞ വർഷം 219 ദശലക്ഷം കുപ്പി വിസ്കി ഇറക്കുമതി ചെയ്തു. ഫ്രാൻസിൽ സ്കോച്ച് വിസ്ക്കി ഇറക്കുമതി 17 ശതമാനം വർദ്ധിച്ച് 205 ദശലക്ഷം കുപ്പികളായി. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഡിമാൻഡിൽ 60 ശതമാനം വർധനവാണ് ഉണ്ടായത്.

    ഇന്ത്യയിൽ ഇറക്കുമതിക്ക് 150 ശതമാനം നികുതി ചുമത്തുന്നതിനാൽ റെക്കോർഡ് വിൽപ്പനയുടെ കണക്കും പ്രധാനമാണ്. എന്നാൽ യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയിലെ സ്കോച്ച് വിസ്കിയുടെ ഇറക്കുമതി ചുങ്കത്തിൽ ഇളവ് നൽകുന്നുണ്ട്.

    “ഒരു വർഷത്തെ കാര്യമായ സാമ്പത്തിക പ്രതിസന്ധികളും ആഗോള വിതരണ ശൃംഖല തടസ്സങ്ങളും” ഉണ്ടായിരുന്നിട്ടും വ്യവസായം ശക്തമായി മുന്നോട്ടുപോകുന്നു, അത് നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിൽ പ്രധാനമാണ്”- സ്കോച്ച് വിസ്കി അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ മാർക്ക് കെന്റ് പറഞ്ഞു.

    Published by:Anuraj GR
    First published: