• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ട്രാഫിക് കുരുക്ക് കാരണം ഇന്ത്യക്കാർക്ക് നഷ്ടമാകുന്നത് 1.4 ലക്ഷം കോടി രൂപ


Updated: April 19, 2018, 12:50 AM IST
ട്രാഫിക് കുരുക്ക് കാരണം ഇന്ത്യക്കാർക്ക് നഷ്ടമാകുന്നത് 1.4 ലക്ഷം കോടി രൂപ

Updated: April 19, 2018, 12:50 AM IST
ബെംഗളൂരു: ട്രാഫിക് കുരുക്കിൽ കുടുങ്ങിയാൽ കാശ് പോകുമോ? എങ്ങനെ എന്ന് ചോദിക്കാൻ വരട്ടെ. പ്രമുഖ ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബർ നടത്തിയ പഠനത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്.

ഇന്ത്യയിലെ നാലു പ്രമുഖ നഗരങ്ങളിൽ മാത്രമായി ട്രാഫിക് കുരുക്ക് കാരണം യാത്രക്കാർക്ക് നഷ്ടമാകുന്നത് 1.4 ലക്ഷം കോടി രൂപയാണത്രെ. തിരക്കേറിയ സമയങ്ങളിൽ ഗതാഗതകുരുക്കിൽ അകപ്പെടുന്ന യാത്രക്കാരിൽനിന്നാണ് ഇത്രയുമധികം പണം നഷ്ടമാകുന്നത്.

ഡൽഹി, മുംബൈ, ബംഗളുരു, കൊൽക്കത്ത എന്നീ നഗരങ്ങളിലെ കണക്കാണ് യൂബർ പുറത്തുവിട്ടത്. ട്രാഫിക് കുരുക്ക് കാരണം യാത്രാസമയം ഒന്നര ഇരട്ടിയോളം വർധിക്കുന്നു. ഇതോടെ, ഓൺലൈൻ ടാക്സി ബുക്ക് ചെയ്യുമ്പോഴുള്ള നിരക്ക് ക്രമാതീതമായി വർധിക്കുന്നു.

ഗതാഗതകുരുക്ക് ഒഴിവാക്കാൻ, സ്വന്തം വാഹനത്തിന് പകരം ഷെയർ ടാക്സി സംവിധാനത്തിന് പ്രാമുഖ്യം നൽകണമെന്നാണ് യൂബർ ഇന്ത്യ പ്രസിഡന്‍റ് അമിത് ജെയിൻ നിർദേശിക്കുന്നത്. ബിസിജി സർവേ പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതിയ കാർ വാങ്ങുന്നവരുടെ എണ്ണം 89 ശതമാനം വർധിക്കും. അതേസമയം ഷെയർടാക്സി ഉപയോഗിക്കുന്നവരുടെ എണ്ണം 79 ശതമാനം വരെ വർധിക്കുമെന്നും പഠനത്തിൽ പറയുന്നു.
First published: April 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍