ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാല് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി പുരുഷോത്തം രുപാല. 2021-22 കാലത്തെ ലോകത്തെ മൊത്തം പാലുല്പ്പാദനത്തിന്റെ 24 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” ലോക ഭക്ഷ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് പാല് ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ആകെ ഉല്‍പ്പാദനത്തിന്റെ 24 ശതമാനവും ഇന്ത്യയില്‍ നിന്നാണ്,’ ലോകസഭയില്‍ നല്കിയ മറുപടിയിലാണ് രുപാല ഇക്കാര്യം വ്യക്തമാക്കിയത്.
Also read- എഴുത്തിരുത്തിനു പിന്നാലെ മമതയെ പുകഴ്ത്തൽ; ഗവർണർ ആനന്ദബോസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യത്ത് പാൽ ഉത്പാദനത്തില്‍ 51 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പാലുല്‍പ്പാദനം വര്‍ധിക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. 2014-15 146.31 മില്യണ്‍ ടൺ ആയിരുന്നു രാജ്യത്ത് ഉല്‍പ്പാദിപ്പിച്ച പാലിന്റെ അളവ് എന്നാല്‍ അത് 221.1 ടണ്‍ ആയി ഇപ്പോള്‍ വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
” അതായത് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പ്രതിവര്‍ഷം 6.38 ശതമാനം വര്‍ധന. 2021-22ല്‍ പാല് ഉല്‍പ്പാദനത്തിന്റെ മൂല്യം 9.32 ലക്ഷം കോടിയാണ്. ഇത് കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനത്തെക്കാള്‍ വളരെ കൂടുതലാണ്. നെല്ലിന്റെയും ഗോതമ്പിന്റെയും ഉല്‍പ്പാദന മൂല്യത്തെക്കാള്‍ കൂടുതലാണിത്,’ രുപാല പറഞ്ഞു.
Also read- മുടി നീളം കുറച്ചു വെട്ടിയതിന് 2 കോടി നഷ്ടപരിഹാരത്തിനുള്ള വിധി സുപ്രീംകോടതി റദ്ദാക്കി
കൂടാതെ ക്ഷീര കര്‍ഷകര്‍ക്കായി വിവിധ പദ്ധതികളാണ് മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കര്‍ഷകരെ വരെ മുന്‍നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാല്, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, അവയുടെ സംഭരണം, സംസ്കരണം എന്നിവയെല്ലാം നാഷണല്‍ പ്രോഗ്രാം ഫോര്‍ ഡയറി ഡെവലപ്മെന്റിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
നിലവിലുള്ള മൂന്ന് പദ്ധതികള്‍ യോജിപ്പിച്ചാണ് നാഷണല്‍ പ്രോഗ്രാം ഫോര്‍ ഡയറി ഡെവലപ്മെന്റ് പദ്ധതി ആരംഭിച്ചത്. 2014 ഫെബ്രുവരിയിലാണ് ഈ പദ്ധതി ആരംഭിച്ചത്. പാല് ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, ഗുണ മേന്മയുള്ള പാല് ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം, ക്ഷീരമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, സഹകരണ സ്ഥാപനങ്ങളുടെ സഹായം എന്നിവ ഈ പദ്ധതിയ്ക്ക് കീഴില്‍ വരുന്നവയാണ്.
”കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ, മറ്റ് സൗകര്യങ്ങള്‍ എന്നിവയുടെ ആവശ്യകത ലഭ്യമാക്കാനായി നാഷണല്‍ ലൈവ്സ്റ്റോക്ക് മിഷന് എന്ന പേരില്‍ ഒരു പദ്ധതി കൂടി സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നു,’ രുപാല പറഞ്ഞു.
ഇതിനെല്ലാം പുറമെ ക്ഷീരമേഖലയുടെ വികസനത്തിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ലക്ഷ്യമിട്ട് നിരവധി പദ്ധതികളും നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും രുപാല പറഞ്ഞു. രാഷ്ട്രീയ ഗോകുല്‍ മിഷന്, നാഷണല്‍ പ്രോഗ്രാം ഫോര്‍ ഡയറി ഡെവലപ്മെന്റ്, ഡയറി പ്രോസസിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ടര്‍ ഡെവലപ്മെന്റ് ഫണ്ട്, എന്നിവ ക്ഷീര കര്‍ഷകര്‍ക്കും ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്കും വേണ്ടിയുള്ളതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.