നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • India Record GDP| വളർച്ച 20.1 ശതമാനം; സാമ്പത്തിക തകർച്ചയിൽ നിന്ന് രാജ്യം തിരിച്ചുവരുന്നു

  India Record GDP| വളർച്ച 20.1 ശതമാനം; സാമ്പത്തിക തകർച്ചയിൽ നിന്ന് രാജ്യം തിരിച്ചുവരുന്നു

  ചൈന, അമേരിക്ക, ജപ്പാൻ, ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് പിന്നിലാണ്.

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: സാമ്പത്തിക തകർച്ചയിൽ നിന്നും രാജ്യം തിരിച്ചുവരുന്നതിന്റെ സൂചന നൽകി മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി)യിൽ വൻ കുതിപ്പ്. 2021 ഏപ്രിൽ–ജൂൺ ത്രൈമാസത്തിലെ ജിഡിപി വളർച്ച 20.1 ശതമാനമാണ്.

   കോവിഡും ലോക്ക്ഡൗണും മൂലം 2020 ലെ സമാനപാദത്തിലെ വളർച്ച നെഗറ്റീവ് 24.4 ശതമാനമായിരുന്നു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ജിഡിപി വളർച്ചയാണ് ജൂൺപാദത്തിലേത്. ത്രൈമാസകണക്കുകൾ ലഭ്യമായ തൊണ്ണൂറുകളുടെ പകുതിക്കു ശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണിത്.

   ജിഡിപി 2020 ഏപ്രിൽ–ജൂൺ കാലത്ത് 26.95 ലക്ഷം കോടി രൂപ ആയിരുന്നത് ഇപ്പോൾ 32.38 ലക്ഷം കോടിയായി. എന്നാൽ കോവിഡിനു മുൻപത്തെ നിലയിലേക്ക് എത്താൻ ഇനിയും ഏറെ ദൂരമുണ്ട്. 2019 ഏപ്രിൽ–ജൂൺ കാലത്ത് 35.66 ലക്ഷം കോടിയായിരുന്നു ജിഡിപി.

   രാജ്യത്തെ കോവിഡ് വ്യാപനം കുറയുകയും നിയന്ത്രണങ്ങൾ അയക്കുകയും ചെയ്തതോടൊണ് മൊത്ത ആഭ്യന്തര ഉത്പാദനം കുതിച്ചത്. മികച്ച നേട്ടത്തോടെ ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പട്ടവും ഇന്ത്യ നിലനിറുത്തി. ചൈന, അമേരിക്ക, ജപ്പാൻ, ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് പിന്നിലാണ്.

   ഇന്ധനവിലയിൽ നേരിയ ആശ്വാസം; പെട്രോൾ, ഡീസൽ വില കുറഞ്ഞു

   ‍ ഏഴ് ദിവസം മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയിൽ ഇന്ന് നേരിയ വ്യത്യാസം. പെട്രോളിന് 14ഉം ഡീസലിന് 15ഉം പൈസ കുറച്ചു. രാജ്യത്തെമ്പാടുമായി പെട്രോൾ വിലയിൽ 10 മുതൽ 15 പൈസയുടെ വരെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഡീസൽ വിലയിൽ 14 മുതൽ പൈസയുടെ കുറവുമുണ്ടായി.
   Also Read-പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 25.50രൂപ കൂടും

   ഡൽഹിയിൽ പെട്രോളിനും ഡീസലിനും 15 പൈസയാണ് കുറഞ്ഞിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 101.34 രൂപയും ഡീസലിന് 88.77 രൂപയുമാണ് രാജ്യ തലസ്ഥാനത്തെ വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 13 പൈസ കുറഞ്ഞ് 107.39 രൂപയായി. മെയ് 29 നാണ് മുംബൈയിൽ പെട്രോൾ വില നൂറ് കടക്കുന്നത്. രാജ്യത്ത് പെട്രോൾ വില നൂറ് കടക്കുന്ന ആദ്യ മെട്രോ നഗരം മുംബൈയാണ്. ഡീസൽ വിലയും 15 പൈസ കുറഞ്ഞ് 96.33 രൂപയ്ക്കാണ് വിൽപന.

   കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 10 പൈസ കുറഞ്ഞ് 101.72 രൂപയും ഡീസൽ 14 പൈസ കുറഞ്ഞ് 91.84 രൂപയുമാണ് വില. ചൈന്നൈയിലും ഇന്ധനവില കുറഞ്ഞിട്ടുണ്ട്. പെട്രോൾ ലിറ്ററിന് 12 പൈസയും ഡീസൽ 14 പൈസയുമാണ് കുറഞ്ഞത്. നൂറിന് താഴെയാണ് ചെന്നൈയിൽ പെട്രോൾ വില. ലിറ്ററിന് 99.08 രൂപ. ഡീസൽ ലിറ്ററിന് 99.38 രൂപ.
   Published by:Naseeba TC
   First published: