• HOME
  • »
  • NEWS
  • »
  • money
  • »
  • രാജ്യത്തെ രണ്ടാം പാദ GDP വളർച്ചാ നിരക്ക് 6.3%; കഴിഞ്ഞ വർഷത്തെ 8.4 ശതമാനത്തേക്കാൾ കുറവ്

രാജ്യത്തെ രണ്ടാം പാദ GDP വളർച്ചാ നിരക്ക് 6.3%; കഴിഞ്ഞ വർഷത്തെ 8.4 ശതമാനത്തേക്കാൾ കുറവ്

2022 ജൂലൈ-സെപ്റ്റംബർ കാലയളവിൽ ജിഡിപിയിൽ 6.3 ശതമാനം വളർച്ചയാണ് ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയും പ്രതീക്ഷിച്ചിരുന്നത്.

  • Share this:

    രാജ്യത്തെ രണ്ടാം പാദ (2022 സെപ്തംബർ പാദത്തിലെ) മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 6.3 ശതമാനം വളർച്ച രേഖപ്പെടുത്തി. എന്നാൽ വളർച്ചാ നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞതായാണ് ബുധനാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 8.4 ശതമാനമായിരുന്നു ജിഡിപി വളർച്ചാ നിരക്ക്. 2022 ജൂൺ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 13.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു.

    2022 ജൂലൈ-സെപ്റ്റംബർ കാലയളവിൽ ജിഡിപിയിൽ 6.3 ശതമാനം വളർച്ചയാണ് ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയും പ്രതീക്ഷിച്ചിരുന്നത്.

    “റിയൽ ജിഡിപി അഥവാ സ്ഥിര (2011-12) വില 2022-23ലെ രണ്ടാം പാദത്തിൽ 38.17 ലക്ഷം കോടി രൂപയായി ആണ് കണക്കാക്കിയിരിക്കുന്നത്. 2021-22 ലെ 8.4 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 6.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്” ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

    നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022 ജൂലൈ-സെപ്റ്റംബർ കാലയളവിലെ രാജ്യത്തെ ജിവിഎ 5.6 ശതമാനം വളർച്ചയാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം 8.3 ശതമാനമായിരുന്നു വളർച്ചാ നിരക്ക്.

    Also Read-സ്വർണവില നാല്‍പതിനായിരത്തിന് അടുത്തേക്ക്; മൂന്നു ദിവസത്തിനിടെ പവന് വർധിച്ചത് 800 രൂപ

    എന്നാൽ 2022-23 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ കാർഷിക ജിവിഎ 4.6 ശതമാനം കുതിച്ചുയർന്നു. 2021-22 സാമ്പത്തിക വർഷത്തിലെ 3.2 ശതമാനത്തേക്കാൾ ഉയർന്ന നിരക്കാണിത്.

    2022 ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ നിർമ്മാണ മേഖലയിലെ ജിവിഎ 4.3 ശതമാനം ചുരുങ്ങി, മുൻവർഷത്തെ 5.6 ശതമാനം വളർച്ചയിൽ നിന്നാണ് ഇപ്പോൾ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

    രണ്ടാം പാദത്തിൽ രാജ്യത്തെ വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, ആശയവിനിമയം, പ്രക്ഷേപണവുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ 14.7 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ 9.6 ശതമാനം വളർച്ചയെക്കാൾ ഉയർന്ന നിരക്കാണ് ഇത്തവണത്തേത്.

    2022 ജൂലൈ-സെപ്റ്റംബർ പാദത്തിൽ പണപ്പെരുപ്പത്തിന് കാരണമാകുന്ന നൊമിനൽ ജിഡിപി വളർച്ചയും 16.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 19 ശതമാനമായിരുന്നു. 2021-22 രണ്ടാം പാദത്തിൽ 56.20 ലക്ഷം കോടിയായിരുന്നു നൊമിനൽ ജിഡിപി. എന്നാൽ ഇത്തവണ 65.31 ലക്ഷം കോടി രൂപയാണ് നൊമിനൽ ജിഡിപിയായി കണക്കാക്കിയിരിക്കുന്നത്.

    രാജ്യത്തെ നിക്ഷേപ പ്രവർത്തനത്തിന്റെ സൂചകമായ ഇന്ത്യയുടെ മൊത്ത സ്ഥിര മൂലധന രൂപീകരണം (ജിഎഫ്‌സിഎഫ്) 2022 സെപ്തംബർ പാദത്തിൽ 10.37 ശതമാനം ഉയർന്ന് 13.21 ലക്ഷം കോടി രൂപയായി. ഒരു വർഷം മുമ്പ് ഇത് 11.97 ലക്ഷം കോടി രൂപയായിരുന്നു. ജി‌ഡി‌പിയിൽ ജി‌എഫ്‌സി‌എഫിന്റെ വിഹിതം കഴിഞ്ഞ വർഷത്തെ 33.4 ശതമാനത്തിൽ നിന്ന് 34.6 ശതമാനമായി ഉയർന്നു.

    Published by:Arun krishna
    First published: