• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പത്തുവർഷത്തിനകം ഇന്ത്യ സമ്പന്നതയിൽ നാലാമതെത്തും

news18india
Updated: May 20, 2018, 9:08 PM IST
പത്തുവർഷത്തിനകം ഇന്ത്യ സമ്പന്നതയിൽ നാലാമതെത്തും
news18india
Updated: May 20, 2018, 9:08 PM IST
ന്യൂഡൽഹി: ലോകത്തിലെ സമ്പന്നരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാംസ്ഥാനത്ത്. അഫ്രേഷ്യ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയുടെ മുഴുവൻ സമ്പത്ത് കണക്കാക്കിയാൽ 8.23 ലക്ഷം കോടി ഡോളർ വരുമെന്നാണ് കണക്ക്. കഴിഞ്ഞ 10 വർഷത്തിനിടെ 200 ശതമാനം വളർച്ചയാണ് ഇന്ത്യയുടെ സമ്പത്തിൽ ഉണ്ടായിട്ടുള്ളത്.

സമ്പന്നരാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് (62.584 ലക്ഷം കോടി ഡോളർ). ചൈന (24.803 ലക്ഷം കോടി ഡോളർ), ജപ്പാൻ (19.522 ലക്ഷം കോടി ഡോളർ) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഓരോ രാജ്യത്തെയും വ്യക്തികളുടെ മുഴുവൻ ആസ്തികളും കണക്കാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. പണം, നിക്ഷേപങ്ങൾ, വ്യവസായങ്ങൾ, വസ്തുവകകൾ എന്നിവ ഇതിൽ ഉൾപ്പെടും. സമ്പന്നരാജ്യങ്ങളുടെ ആദ്യപത്തിൽ ബ്രിട്ടൻ, ജര്‍മനി, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളുമുണ്ട്.

കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യയുടെ സമ്പത്തിൽ 200 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. അടുത്ത പത്തുവർഷത്തിനകം സമ്പത്തിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ ചൈനയുടെ സമ്പത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും 69.449 ലക്ഷം കോടി ഡോളര്‍ എന്നതിലേക്ക് ചൈനയുടെ സമ്പത് വളർച്ച എത്തുമെന്നും പറയുന്നു.

റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ സ്വകാര്യസ്വത്തുക്കൾ മാത്രം എടുത്താൽ 215 ലക്ഷം കോടി രൂപയോളം വരുമെന്നാണ് കണക്കുകൾ. സമ്പന്നരുടെ എണ്ണം ഒന്നരക്കോടിക്ക് മുകളിൽ വരുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം, റിയൽ എസ്റ്റേറ്റ്, ആരോഗ്യസംരക്ഷണം, വിദേശ രാജ്യങ്ങളിൽ നിന്ന് പുറംജോലികൾ ലഭിക്കുന്നത്, മികച്ച വിദ്യാഭ്യാസ സംവിധാനം എന്നിവയാണ് ഇന്ത്യയുടെ സാമ്പത്തികനില ഉയരാൻ കാരണമായത്.
First published: May 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍