കഴിഞ്ഞ രണ്ടുമാസത്തോളമായി ഇന്ധനവില (fuel price) മുന്നോട്ടെടുക്കാത്തതിന്റെ ആശ്വാസത്തിലാണ് രാജ്യത്തെ ജനങ്ങൾ. എന്നാൽ അടുത്ത വർഷം മുതൽ ഒരുപക്ഷേ പെട്രോൾ വിലയിൽ മറ്റുചില വ്യത്യാസങ്ങൾ പ്രകടമായിത്തുടങ്ങിയേക്കാം. 2023 ഏപ്രിൽ മുതൽ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20 ശതമാനം എത്തനോൾ ഉപയോഗിച്ച് പെട്രോൾ വിതരണം ചെയ്യാൻ ആരംഭിക്കും. ശേഷം എണ്ണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാനും കൂടിയാണ് ശ്രമം.
ഇത് പെട്രോൾ വിതരണം വർദ്ധിപ്പിക്കും. 2025 ഓടെ പെട്രോളിന്റെ അഞ്ചിലൊന്ന് എത്തനോൾ കൊണ്ട് നിർമ്മിക്കുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് പുരി പറഞ്ഞു. "E20 പെട്രോൾ (20 ശതമാനം എത്തനോൾ കലർന്ന പെട്രോൾ) ചെറിയ അളവിൽ 2023 ഏപ്രിൽ മുതൽ ലഭ്യമാകും. ബാക്കിയുള്ള ഇടങ്ങളിൽ 2025 ഓടെ എത്തും,” അദ്ദേഹം പറഞ്ഞു.
ഈ വർഷം ജൂണിൽ 10 ശതമാനം എത്തനോൾ (10 ശതമാനം എത്തനോൾ, 90 ശതമാനം പെട്രോൾ) കലർത്തിയ പെട്രോൾ വിതരണം എന്ന നേട്ടം കൈവരിച്ച ഇന്ത്യ, അഞ്ച് വർഷം കൊണ്ട് 20 ശതമാനം എത്തനോൾ ഉപയോഗിച്ച് പെട്രോൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറി. കരിമ്പിൽ നിന്നും മറ്റ് കാർഷിക ഉത്പ്പന്നങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത 10 ശതമാനം എത്തനോൾ ചേർന്ന പെട്രോൾ 2022 നവംബർ മാസത്തിനകം ഉത്പാദിപ്പിക്കുക എന്നായിരുന്നു യഥാർത്ഥ ലക്ഷ്യം.
കഴിഞ്ഞ ബുധനാഴ്ച ലോക ജൈവ ഇന്ധന ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തലമുറ (2G) എത്തനോൾ പ്ലാന്റ് പാനിപ്പട്ടിൽ സമർപ്പിച്ചു. രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ ഉൽപ്പാദനവും ഉപയോഗവും വർധിപ്പിക്കുന്നതിനായി സർക്കാർ വർഷങ്ങളായി സ്വീകരിച്ചുവരുന്ന നീണ്ട നടപടികളുടെ ഭാഗമാണ് പ്ലാന്റ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) 900 കോടി രൂപ ചെലവിൽ നിർമ്മിച്ച കമ്പനിയുടെ പാനിപ്പട്ട് റിഫൈനറിക്ക് സമീപമുള്ള പ്ലാന്റ് പ്രതിവർഷം 2 ലക്ഷം ടൺ വൈക്കോൽ ഏകദേശം 3 കോടി ലിറ്റർ എത്തനോൾ ആക്കി മാറ്റും.
പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്ക് ചുവടെ:തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 107.71 രൂപ
ഡീസൽ: ലിറ്ററിന് 96.52 രൂപ
ഡൽഹി
പെട്രോൾ ലിറ്ററിന് 96.72 രൂപ
ഡീസൽ ലിറ്ററിന് 89.62 രൂപ
മുംബൈ
പെട്രോൾ ലിറ്ററിന് 106.31 രൂപ
ഡീസൽ ലിറ്ററിന് 94.27 രൂപ
കൊൽക്കത്ത
പെട്രോൾ ലിറ്ററിന് 106.03 രൂപ
ഡീസൽ ലിറ്ററിന് 92.76 രൂപ
ചെന്നൈ
പെട്രോൾ ലിറ്ററിന് 102.63 രൂപ
ഡീസൽ ലിറ്ററിന് 94.24 രൂപ
ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 108.65 രൂപ
ഡീസൽ ലിറ്ററിന് 93.90 രൂപ
ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 109.66 രൂപ
ഡീസൽ ലിറ്ററിന് 97.82 രൂപ
ബെംഗളൂരു
പെട്രോൾ ലിറ്ററിന് 101.94 രൂപ
ഡീസൽ ലിറ്ററിന് 87.89 രൂപ
ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 96.01 രൂപ
ഡീസൽ ലിറ്ററിന് 83.94 രൂപ
ലഖ്നൗ
പെട്രോൾ ലിറ്ററിന് 96.57 രൂപ
ഡീസൽ ലിറ്ററിന് 89.76 രൂപ
ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 96.63 രൂപ
ഡീസൽ ലിറ്ററിന് 92.38 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.