• HOME
  • »
  • NEWS
  • »
  • money
  • »
  • Indian economy | മഹാമാരിക്കിടയിലും അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് അന്താരാഷ്ട്ര നാണയനിധിയുടെ അഭിനന്ദനം

Indian economy | മഹാമാരിക്കിടയിലും അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് അന്താരാഷ്ട്ര നാണയനിധിയുടെ അഭിനന്ദനം

അന്താരാഷ്ട്ര നാണയനിധി (IMF), ശ്രീലങ്കയെ പിന്തുണയ്‌ക്കേണ്ടതിന്റെയും അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടതിന്റെയും ആവശ്യകത നിർമല സീതാരാമൻ ചർച്ചയിൽ സൂചിപ്പിച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
ന്യൂ ഡൽഹി: അന്താരാഷ്ട്ര നാണയനിധി - ലോക ബാങ്ക് (IMF-World Bank) വസന്തകാല യോഗത്തിനെത്തിയ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ്കാര്യ മന്ത്രി നിർമ്മല സീതാരാമൻ, അന്താരാഷ്ട്ര നാണയനിധി (IMF) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയുമായി ചൊവ്വാഴ്ച വാഷിംഗ്ടൺ ഡിസിയിൽ ഉഭയകക്ഷി ചർച്ച നടത്തി.

കൂടിക്കാഴ്ചയിൽ, ആഗോള, പ്രാദേശിക സമ്പദ്‌വ്യവസ്ഥകൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന ബഹുമുഖമായ പ്രശ്‌നങ്ങളും, ഇന്ത്യയെ സംബന്ധിച്ച് പ്രാധാന്യമുള്ള വിഷയങ്ങളും ചർച്ചയായി.

കോവിഡ്-19 മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ആഗോളതലത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരുന്ന ഇന്ത്യയുടെ അതിജീവന ശേഷി ജോർജീവ എടുത്തുപറഞ്ഞു. IMF-ന്റെ ശേഷി വികസന പ്രവർത്തനങ്ങളിൽ ഇന്ത്യ നൽകിയ സംഭാവനകളെ അവർ അഭിനന്ദിച്ചു.

അന്താരാഷ്ട്ര നാണയനിധി (IMF), ശ്രീലങ്കയെ പിന്തുണയ്‌ക്കേണ്ടതിന്റെയും അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടതിന്റെയും ആവശ്യകത നിർമല സീതാരാമൻ ചർച്ചയിൽ സൂചിപ്പിച്ചു.

സമീപകാല ആഗോള രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത, നിർമല സീതാരാമനും ജോർജീവയും ആഗോള സമ്പദ്‌വ്യവസ്ഥയിൽ അതു ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും, ഊർജ്ജ വിലക്കയറ്റവുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു.

Also read: നരേന്ദ്ര മോദി സർക്കാർ എട്ടാം വർഷത്തിലേക്ക്; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പുസ്തകമൊരുക്കാൻ BJP

മോദി സർക്കാർ (Modi Government) 8 വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോ​ഗിച്ച് ബിജെപി (BJP). മെയ് 26 നാണ് സർക്കാരിന്റെ എട്ടാം വാർഷികം. സർക്കാരിന്റെ നേട്ടങ്ങളും പ്രകടന വിശദാംശങ്ങളും എങ്ങനെ ഫലപ്രദമായി അവതരിപ്പിക്കാമെന്നതിനെക്കുറിച്ചുള്ള തന്ത്രങ്ങൾ മെനയാൻ മുതിർന്ന നേതാക്കളുടെ ഒരു സംഘം രൂപീകരിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ്, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ജോയിന്റ് ജനറൽ സെക്രട്ടറി ശിവപ്രകാശ് എന്നിവർ ഉൾപ്പെട്ടതാണ് സംഘം. സർക്കാരിന്റെ നേട്ടങ്ങളും നിറവേറ്റിയ വാഗ്ദാനങ്ങളും ഒരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിൽ സെക്ഷൻ 370 റദ്ദാക്കിയത്, സ്മാർട്ട് സിറ്റികളും അവയുടെ വികസനവും, നദികൾ ശുദ്ധീകരിക്കുന്നതിനായി കൊണ്ടുവന്ന നമാമി ഗംഗ പദ്ധതി, തൊഴിലവസരങ്ങൾ സൃഷ്ടിച്ചത്, തുടങ്ങിയ കാര്യങ്ങളെല്ലാം ഉയർത്തിക്കാട്ടാനും സാധ്യതയുണ്ട്.

“പകർച്ചവ്യാധിയുടെ സമയത്ത് പ്രതിപക്ഷം ജനങ്ങളുടെ മനോവീര്യം കുറച്ചപ്പോൾ ആളുകൾ അതിനെ അതിജീവിക്കുന്നുവെന്നും പട്ടിണികൊണ്ട് മരിക്കുന്നില്ല എന്നും ഉറപ്പാക്കി ലോകത്തിനു തന്നെ പ്രധാനമന്ത്രി മോദി ഒരു മാതൃകയായി. വാക്സിനേഷൻ മുതൽ റേഷൻ വരെ എല്ലാം ശ്രദ്ധിച്ചു”, പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാൾ പറഞ്ഞു.

Summary: Union Finance Minister Nirmala Sitaraman, who is attending the IMF-World Bank spring meeting, held bilateral talks with International Monetary Fund (IMF) Managing Director Kristalina Georgieva in Washington DC on Tuesday
Published by:user_57
First published: