നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ആഴ്ചയിൽ നാല് പ്രവർത്തി ദിവസം മാത്രം; നിർണായക തീരുമാനങ്ങളുമായി ഇന്ത്യൻ IT കമ്പനികൾ

  ആഴ്ചയിൽ നാല് പ്രവർത്തി ദിവസം മാത്രം; നിർണായക തീരുമാനങ്ങളുമായി ഇന്ത്യൻ IT കമ്പനികൾ

  ഏറ്റവും കൂടുതൽ തൊഴിൽ സമയം ഉള്ള രാജ്യങ്ങളിൽ എങ്ങനെയാണ് ഏറ്റവും കുറഞ്ഞ ജീവനക്കാരുടെ ഉൽപാദനക്ഷമത സംഭവിക്കുന്നതെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്

  • Share this:
   ആഴ്ചയിൽ പ്രവർത്തി ദിവസങ്ങൾ നാലാക്കി ചുരുക്കാനുള്ള ചർച്ചകൾ തുടങ്ങിയിട്ട് കാലം കുറേയായി. കൊവിഡ് പകർച്ചവ്യാധി ജോലി സമയങ്ങളിലും മറ്റും മാറ്റം വരുത്തുക മാത്രമല്ല, ജീവനക്കാരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയും ആധുനിക ജോലി എങ്ങനെ വികസിക്കണം എന്നതിനെക്കുറിച്ച് വീണ്ടും ചർച്ച ചെയ്യുകയും ചെയ്തു.

   ഏറ്റവും കൂടുതൽ തൊഴിൽ സമയം ഉള്ള രാജ്യങ്ങളിൽ എങ്ങനെയാണ് ഏറ്റവും കുറഞ്ഞ ജീവനക്കാരുടെ ഉൽപാദനക്ഷമത സംഭവിക്കുന്നതെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം ഏറ്റവും കുറഞ്ഞ തൊഴിൽ ദിനങ്ങൾ നൽകുന്ന രാജ്യങ്ങളാണ് ഏറ്റവും അധികം പുരോഗതി കൈവരിച്ചിട്ടുള്ളതെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

   ഇന്ത്യൻ സൈബർ സെക്യൂരിറ്റി കമ്പനിയായ ടാക് സെക്യൂരിറ്റി ആഴ്ചയിലെ പ്രവർത്തി ദിവസങ്ങളുടെ എണ്ണം നാലാക്കി ചുരുക്കി. കമ്പനിയുടെ ഈ നീക്കം ഭാവിയിൽ മികച്ച ഉൽപാദനക്ഷമതയിലേക്ക് നയിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിൽ, മികച്ച ഉൽപാദനക്ഷമതയ്ക്കായി ഏഴ് മാസത്തേക്ക് വെള്ളിയാഴ്ചകളിൽ മുംബൈയിലെ ഓഫീസ് അടച്ചിടുമെന്ന് കമ്പനി അറിയിച്ചു.

   "ജോലിയുടെ ഭാവിയുമായി" പൊരുത്തപ്പെടാനുള്ള നടപടി സ്വീകരിച്ചതായും പകരം ജീവനക്കാർക്ക് ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥയും സന്തോഷകരമായ തൊഴിൽ നൈപുണ്യവും കൈവരിക്കാൻ അവരെ പ്രാപ്തരാക്കാൻ തീരുമാനിച്ചതായും കമ്പനി പറഞ്ഞു. കമ്പനിയുടെ ഈ പ്രഖ്യാപനത്തിനു പുറമേ ധാരാളം ജീവനക്കാർ വിവിധ കോഴ്സുകളിലേക്കും മറ്റു പ്രവർത്തനങ്ങൾക്കുമായി സൈൻ അപ് ചെയ്തു. അവരുടെ തീരുമാനത്തിലും ഫലങ്ങളിലും സംഘടനകളുടെ വിശ്വാസം പുനസ്ഥാപിച്ചു. കൂടാതെ, പുതിയ പ്രവൃത്തി ആഴ്ച തൊഴിലാളികളെ കൂടുതൽ ഉൽപാദനക്ഷമവും സന്തോഷകരവുമാക്കുന്നുവെങ്കിൽ, അവരുടെ മുംബൈ ഓഫീസിലെ പോളിസി സ്ഥിരമാക്കാൻ ഉദ്ദേശിക്കുന്നുവെന്നും കമ്പനി കൂട്ടിച്ചേർത്തു.

   Also Read - Work From Home TCS; ഓഫീസിലേക്ക് ഇനി ഒരു തിരിച്ചു വരവില്ലെന്ന് ചില ജീവനക്കാര്‍; മറ്റുള്ളവര്‍ക്ക് 2025 മുതല്‍

   തങ്ങളുടെ വ്യക്തിപരമായ പ്രതിബദ്ധതയിലും വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒരു നീണ്ട വാരാന്ത്യം ലഭിക്കുന്നതിൽ ടീമിലെ 80 ശതമാനം പേരും ആഴ്ചയിൽ നാല് ദിവസം കൂടുതൽ മണിക്കൂർ ജോലി ചെയ്യാൻ തയ്യാറാണെന്ന് ഒരു സർവേ സൂചിപ്പിച്ചതായി ഐടി കമ്പനി തിങ്കളാഴ്ച പറഞ്ഞു. പ്രഖ്യാപനത്തിനുശേഷം നിരവധി കോഴ്സുകൾക്കും പ്രവർത്തനങ്ങൾക്കുമായി നിരവധി ജീവനക്കാർ സൈൻ അപ്പ് ചെയ്തിട്ടുണ്ടെന്നും അവരുടെ തീരുമാനത്തിലും ഫലങ്ങളിലും സംഘടനയുടെ വിശ്വാസം വീണ്ടും ഉറപ്പിച്ചുവെന്നും ടി എ സി(TAC) പ്രസ്താവിച്ചു.

   "ഇതെല്ലാം ഞങ്ങളുടെ തീരുമാനത്തെ ശരിവെക്കുന്ന കാര്യങ്ങളാണ്. അതേസമയം ടീമിന്റെ ആരോഗ്യവും ക്ഷേമവുമാണ് ഞങ്ങൾക്ക് പ്രധാനം. ഞങ്ങൾ യുവാക്കളുടെയും യുവ കമ്പനികളുടെയും ടീം ആണ്, ടീം അംഗങ്ങളുടെ ജീവിത സന്തുലിതാവസ്ഥ സുഗമമാക്കുന്നതിന് സാധ്യമായ എന്തും ഞങ്ങൾ പരീക്ഷിക്കും," ടി എ സി സെക്യൂരിറ്റിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) തൃഷ്ണീത് അറോറ പറഞ്ഞു.

   "നാമെല്ലാവരും ഓരോ ശീലമുള്ള ജീവികളാണ്. ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിയാണ് നമ്മൾ സാധാരണമായി ശീലിച്ചത്. അതിനാൽ ഈ പുതിയതും നൂതനവുമായ പ്രവർത്തനരീതി നേടാൻ ഞങ്ങൾക്ക് കുറച്ച് സമയമെടുക്കും എന്നതാണ് വെല്ലുവിളി എന്ന് ഞാൻ തിരിച്ചറിയുന്നു,"ടിഎസി സെക്യൂരിറ്റിയുടെ എച്ച്ആർ മാനേജർ പറഞ്ഞു. പക്ഷേ, ഈ തീരുമാനം വിജയിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

   ടിഎസി സെക്യൂരിറ്റിയുടെ ആസ്ഥാനം സാൻ ഫ്രാൻസിസ്കോ ആണ്. ഫോർച്യൂൺ 500 കമ്പനികളുടെ വൾനറബിലിറ്റി മാനേജ്മെന്റിലെ ആഗോള നേതാവാണ് ഈ സ്ഥാപനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോം ഇ എസ് ഒ എഫ് (എന്റർപ്രൈസ് സെക്യൂരിറ്റി ഇൻ വൺ ഫ്രെയിംവർക്ക്) വഴി ഇത് 5 ദശലക്ഷത്തിലധികം കേടുപാടുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
   Published by:Karthika M
   First published:
   )}