ഈ കോവിഡ് കാലത്ത് ഇന്ത്യയിലെ വീട്ടമ്മമാർ ബിസിയാണ്; വീട്ടുകാര്യല്ല കേട്ടോ!

COVID-19 കാലഘട്ടത്തിൽ വീട്ടമ്മമാർ കൂടുതൽ കൂടുതൽ കണ്ടന്‍റുകൾ സൃഷ്ടിക്കുകയും ഇതുവഴി ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നു.

News18 Malayalam | news18-malayalam
Updated: July 25, 2020, 11:22 PM IST
ഈ കോവിഡ് കാലത്ത് ഇന്ത്യയിലെ വീട്ടമ്മമാർ ബിസിയാണ്; വീട്ടുകാര്യല്ല കേട്ടോ!
Indian Moms
  • Share this:
ഈ കോവിഡ് കാലത്ത് ഇന്ത്യൻ വീട്ടമ്മമാർ ശരിക്കും തിരക്കിലാണ്. വീട്ടുജോലികളല്ല അവരെ തിരക്കുള്ളവരാക്കുന്നത്. വീട്ടിലിരുന്ന് ചില ജോലികൾ ചെയ്തു സമ്പാദ്യം കണ്ടെത്തുകയാണ് അവർ. പ്രധാനമായ കണ്ടന്‍റ് ഡെവലപ്മെന്‍റിലാണ് ഇന്ത്യൻ വീട്ടമ്മമാർ പയറ്റിത്തെളിഞ്ഞത്.

ബ്ലോഗുകൾ മുതൽ വ്ലോഗുകൾ വരെ (വീഡിയോ ബ്ലോഗുകൾ), COVID-19 കാലഘട്ടത്തിൽ വീട്ടമ്മമാർ കൂടുതൽ കൂടുതൽ കണ്ടന്‍റുകൾ സൃഷ്ടിക്കുകയും ഇതുവഴി ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നു.

“കണ്ടന്‍റ് ഡെവലപ്മെന്‍റ് നിലവിൽ ഇരട്ടിയാണ്. പാചകക്കുറിപ്പുകൾ, ബേക്കിംഗ് ആശയങ്ങൾ മുതലായ ഈ പ്ലാറ്റ്‌ഫോമിൽ വീഡിയോ ചെയ്യാനുള്ള ആശയങ്ങൾ ഉണ്ട്. ഇതു സമാനചിന്താഗതിക്കാരുമായി ചേർന്ന് നല്ല നല്ല വീഡിയോകൾ ചെയ്യാൻ കാരണമായി”- ഹൈദരാബാദിൽ താമസിക്കുന്ന ഏഴുവയസുള്ള ഇരട്ടകളുടെ അമ്മയായ നമ്രത പറഞ്ഞു,

മാതൃത്വത്തെയും കുട്ടികളെ വളർത്തുകയും ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ രസകരായ വീഡിയോ ചെയ്യുന്നവരുണ്ട്. ഇത്തരത്തിൽ പ്രശസ്തയാണ് ബൻസാലി. ആഴ്ചയിൽ മൂന്ന് മുതൽ നാല് മണിക്കൂർ വരെ ഇവർ വ്ലോഗ് ചെയ്യുന്നതിനായി ചെലവഴിക്കുന്നു.

വീട്ടമ്മമാർ ഇത്തരത്തിൽ വീഡിയോകളും മറ്റും ചെയ്യുന്നതിനായി പ്രത്യേക പ്ലാറ്റ്ഫോം തന്നെയുണ്ട്. അമ്മമാർക്ക് മാത്രമുള്ള മോംസ്പ്രസ്സോ എന്ന ഉപയോക്തൃ-നിർമ്മിത പ്ലാറ്റ്ഫോമിലാണ് കൂടുതൽപേരും ഒത്തുചേരുന്നതും നല്ല നല്ല കണ്ടന്‍റുകൾ സൃഷ്ടിക്കുകയും പണമിടപാട് നടത്തുകയും ചെയ്യുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, കണ്ടന്‍റ് ഡെവലപ്മെന്‍റ് മേഖല ഗണ്യമായ വളർച്ച നേടി.

"ജനുവരി മുതൽ മാർച്ച് വരെ ഒരു മാസം 4,000 ബ്ലോഗുകൾ ചെയ്തിരുന്നു. എന്നാൽ നിലവിൽ ഞങ്ങൾ പ്രതിമാസം 10,000 ബ്ലോഗുകൾ ആഡ് ചെയ്യുന്നു. പ്രതിമാസം 35000 സ്റ്റോറികൾവരെ ചെയ്യുന്നവരുണ്ട്"- സിഇഒയും സഹസ്ഥാപകനുമായ വിശാൽ ഗുപ്ത മണികൺട്രോളിനോട് പറഞ്ഞു.

കണ്ടന്‍റ് ഡെവലപ്മെന്‍റിന്‍റെ കാര്യത്തിൽ പ്ലാറ്റ്‌ഫോമിലെ ഏറ്റവും വലിയ കുതിപ്പ് വ്ലോഗുകൾക്കാണ്.“ഞങ്ങൾ ഒരു മാസം 1,500 വ്ലോഗുകൾ ഉപയോഗിച്ചിരുന്നു, നിലവിൽ ഒരു മാസം 7500 വ്ലോഗുകൾ ഉണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു
നിലവിലെ കാലഘട്ടത്തിൽകണ്ടന്‍റ് ഡെവലപ്മെന്‍റിൽ അമ്മമാർ എത്രമാത്രം പങ്കാളികളാണെന്ന് ഇതെല്ലാം കാണിക്കുന്നു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, കണ്ടന്‍റ് ഡെവലപ്മെന്‍റ് ഒരു ആശ്വാസമാണ്, “ഞങ്ങളുടെ കുട്ടികൾക്ക് പ്രതിരോധശേഷി എങ്ങനെ സൃഷ്ടിക്കാം, കുട്ടികളെ വീട്ടിലായിരിക്കുമ്പോൾ എങ്ങനെ എൻഗേജ് ചെയ്യിപ്പിക്കാം എന്നതിനെക്കുറിച്ച് വീഡിയോ ചെയ്യുന്നു. കോവിഡുമായി പ്രത്യേകിച്ചും മുൻ‌നിരയിലുള്ള അമ്മമാരുമായി ഇടപഴകുന്നതും കുടുംബത്തെ കോവിഡിൽ നിന്ന് സംരക്ഷിക്കുന്നതും പോലുള്ള നിരവധി അനുഭവങ്ങൾ പങ്കിടുന്നു, ”വിശാൽ ഗുപ്ത കൂട്ടിച്ചേർത്തു.
TRENDING:Covid 19 | ലക്ഷണമില്ലാത്ത രോഗികൾക്ക് വീട്ടില്‍ ചികിത്സ നല്‍കണമെന്ന് വിദഗ്ധ സമിതി; സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി[NEWS]'തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധം'; 20 വർഷത്തെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് സുഭാഷ് വാസു[PHOTOS]Chicken or Eggs | ചിക്കനാണോ മുട്ടയാണോ നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്?[PHOTOS]


വിനോദവും വിശ്രമവും നിലനിർത്തുന്നതിനൊപ്പം, കണ്ടന്‍റ് ഡെവലപ്മെന്‍റ് അമ്മമാർക്ക് നല്ല ലാഭം സമ്മാനിക്കുന്ന സ്വയംതൊഴിൽ കൂടിയാണ്. മോം‌സ്പ്രസ്സോയിൽ അത്യാവശ്യം സ്വാധീനമുള്ളവർക്ക് ഒരു കണ്ടന്‍റിന് 200 രൂപ മുതൽ 20,000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്. ബ്രാൻഡുകളെ ബ്ലോഗർമാരുമായി ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമിലെ സവിശേഷതയായ മൈമോണി 2019 ൽ മോംസ്‌പ്രസ്സോ അവതരിപ്പിച്ചു. അതിനാൽ, പ്ലാറ്റ്‌ഫോമിൽ സ്ഥാപിച്ചിരിക്കുന്ന ഒരു കാമ്പെയ്‌നിനായി ബ്രാൻഡുകൾ മോംസ്‌പ്രസ്സോയെ സമീപിക്കുകയും അമ്മമാർക്ക് കാമ്പെയ്‌നിൽ പങ്കെടുത്ത് അവർക്ക് ആവശ്യമായ കണ്ടന്‍റുകൾ ലഭ്യമാക്കുകയും, വരുമാനം സ്വന്തമാക്കുകയും ചെയ്യാം.

‘This article first appeared on Moneycontrol, read the original article here’
Published by: Anuraj GR
First published: July 25, 2020, 11:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading