ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ, ഇന്ധന ചില്ലറ വിൽപ്പന സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (Indian Oil Corporation - IOC) ഏപ്രിൽ-ജൂൺ പാദത്തിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് യഥാക്രമം 10, 14 രൂപ എന്ന നിലയിൽ നഷ്‌ടം രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തിന് ശേഷമാണ് ഇങ്ങനെ ഒരു പ്രവണത ഉണ്ടായതെന്ന് ഒരു റിപ്പോർട്ട് ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ 6,021.9 കോടി രൂപയും മുൻവർഷത്തെ ഇതേ കാലയളവിലെ അറ്റാദായം 5,941.37 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിൽ-ജൂണിൽ 1,992.53 കോടി രൂപയുടെ നഷ്ടമാണ് ഐഒസി രേഖപ്പെടുത്തിയത്.
"പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വിൽപ്പന വില കുത്തനെ ഇടിഞ്ഞതാണ് വരുമാനം കുറയാൻ കാരണമായത്. ഈ പാദത്തിൽ എക്സൈസ് തീരുവ വെട്ടിക്കുറച്ചു," ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ് ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
ഇന്ധന ചില്ലറ വ്യാപാരികൾ ദിവസേന പെട്രോൾ, ഡീസൽ വിലകൾ ചെലവിന് അനുസൃതമായി പരിഷ്കരിക്കണം എന്നാണ് നിലവിലെ നയം. ഐഒസിയും സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എൻഎസ്ഇ 0.06% (എച്ച്പിസിഎൽ) തുടങ്ങിയവയും വില നിലനിർത്തിയിരിക്കുകയാണ്.
മെയ് 21നാണ് രാജ്യത്ത് ഏറ്റവും അവസാനമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റം സംഭവിച്ചത്. 137 ദിവസത്തെ ഇടവേളയ്‌ക്കു ശേഷം മാർച്ച് മാസത്തിൽ സർക്കാർ ഇന്ധന വില വർധിപ്പിച്ചിരുന്നു. ഇതിനു ശേഷം തുടരെയുള്ള വിലവർധനയിൽ നട്ടംതിരിഞ്ഞ ജനത്തിന് ആശ്വാസം നൽകുന്നതായിരുന്നു മെയ് 21ലെ നികുതിയിളവ്. അതിനു ശേഷം ഇത്രയും ദിവസങ്ങളായി പെട്രോൾ, ഡീസൽ വില മുന്നോട്ടോ പിന്നോട്ടോ ഇല്ലാത്ത നിലയിൽ തുടരുകയാണ്.
ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഇന്ധന നിരക്ക് ചുവടെ:
ഡൽഹി
പെട്രോൾ ലിറ്ററിന് 96.72 രൂപ
ഡീസൽ ലിറ്ററിന് 89.62 രൂപ
മുംബൈ
പെട്രോൾ ലിറ്ററിന് 106.31 രൂപ
ഡീസൽ ലിറ്ററിന് 94.27 രൂപ
കൊൽക്കത്ത
പെട്രോൾ ലിറ്ററിന് 106.03 രൂപ
ഡീസൽ ലിറ്ററിന് 92.76 രൂപ
ചെന്നൈ
പെട്രോൾ ലിറ്ററിന് 102.63 രൂപ
ഡീസൽ ലിറ്ററിന് 94.24 രൂപ
ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 108.65 രൂപ
ഡീസൽ ലിറ്ററിന് 93.90 രൂപ
ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 109.66 രൂപ
ഡീസൽ ലിറ്ററിന് 97.82 രൂപ
ബെംഗളൂരു
പെട്രോൾ ലിറ്ററിന് 101.94 രൂപ
ഡീസൽ ലിറ്ററിന് 87.89 രൂപ
ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 96.01 രൂപ
ഡീസൽ ലിറ്ററിന് 83.94 രൂപ
ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 96.57 രൂപ
ഡീസൽ ലിറ്ററിന് 89.76 രൂപ
ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 96.63 രൂപ
ഡീസൽ ലിറ്ററിന് 92.38 രൂപ
തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 107.71 രൂപ
ഡീസൽ: ലിറ്ററിന് 96.52 രൂപ.
Summary: Indian Oil Corporation (IOC) recorded a loss in fuel price sales in the April- June quarter
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Petrol price, Petrol Price in different cities, Petrol Price today