നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • പഴയ കോച്ചുകൾ പുതിയ റെസ്റ്റോറന്റ്; പണം വരാൻ ഇന്ത്യൻ റെയിൽവേയുടെ വഴികൾ

  പഴയ കോച്ചുകൾ പുതിയ റെസ്റ്റോറന്റ്; പണം വരാൻ ഇന്ത്യൻ റെയിൽവേയുടെ വഴികൾ

  ഇത്തരം റെസ്റ്റോറന്റുകൾ ഏകദേശം 4.7 കോടി രൂപയുടെ അധിക വരുമാന സ്രോതസ്സായി മാറുമെന്നാണ് പ്രതീക്ഷ.

  rail-coach-restaurant1

  rail-coach-restaurant1

  • Share this:
   സർഗ്ഗാത്മകമായ രീതിയിൽ അധിക വരുമാന സ്രോതസ്സ് വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകളിൽ റെയിൽ കോച്ച് റെസ്റ്റോറന്റുകൾ എന്ന ആശയവുമായാണ് ഇന്ത്യൻ റെയിൽവേ രംഗത്തെത്തിയിരിക്കുന്നത്. ഈ സേവനം യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉപയോഗപ്പെടുത്താനാവും. വെസ്റ്റ് സെൻട്രൽ റെയിൽവേയാണ് ആദ്യമായി ഈ ആശയം പ്രയോജനപ്പെടുത്തിയത്. കൂടാതെ നോൺ-ഫെയർ റവന്യൂ (NFR) പോളിസി പ്രകാരം അഞ്ച് വർഷത്തെ കരാറുകൾ പുറത്തിറക്കുകയും ചെയ്തു.

   ചരക്ക്, പാസഞ്ചർ രസീതുകൾ എന്നിവയല്ലാതെ വിവിധ സ്രോതസ്സുകളിലൂടെ റെയിൽവേ വരുമാനത്തിൽ വർധനവ് വരുത്തുമെന്ന് എൻ എഫ് ആർ നയം ഉറപ്പാക്കുന്നു. അഞ്ച് വർഷത്തെ കരാറുകൾക്ക് കീഴിൽ, ഇന്ത്യൻ റെയിൽവേ നൽകുന്ന കോച്ചുകളിൽ റെസ്റ്റോറന്റുകൾ തുറക്കാൻ കഴിയും. എന്നാൽ ഉടമസ്ഥാവകാശം റെയിൽവേയിൽ തുടരും.

   പ്രവർത്തനം നിർത്തലാക്കാനൊരുങ്ങുന്ന പഴയ കോച്ചുകൾ പുതുക്കിപ്പണിതുകൊണ്ട് റെയിൽ കോച്ച് റെസ്റ്റോറന്റുകൾ നിർമ്മിക്കും. പുതുക്കി പണിത ഈ റെയിൽവേ കോച്ചുകൾ മധ്യപ്രദേശിലെ ജബൽപൂർ, ഭോപ്പാൽ ഡിവിഷനു കീഴിലുള്ള ഏഴ് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ 200 ചതുരശ്ര അടി സ്ഥലത്ത് സ്ഥാപിക്കും. ഇത്തരം റെസ്റ്റോറന്റുകൾ ഏകദേശം 4.7 കോടി രൂപയുടെ അധിക വരുമാന സ്രോതസ്സായി മാറുമെന്നാണ് പ്രതീക്ഷ.

   ഭോപ്പാൽ, ജബൽപൂർ ഡിവിഷനുകളുടെ കീഴിലുള്ള ഭോപ്പാൽ, ഇറ്റാർസി, ജബൽപൂർ, മദൻ മഹൽ, രേവ, കട്നി മുർവാര, സത്‌ന എന്നീ സ്റ്റേഷനുകളിൽ ഇത്തരത്തിൽ റസ്റ്റോറന്റുകൾ വികസിപ്പിക്കും.

   സർഗ്ഗാത്മകമാണെങ്കിലും, റെയിൽ കോച്ച് റെസ്റ്റോറന്റ് ഒരു പുതിയ ആശയമല്ല. ഇതിനു മുമ്പ് പശ്ചിമ ബംഗാളിലെ അസൻസോൾ നഗരത്തിൽ ഇതേ ആശയം നടപ്പാക്കിയിട്ടുണ്ട്.

   Also Read- ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍ പൂര്‍ണ്ണമായി സോളാര്‍ എനര്‍ജിയില്‍; സന്തോഷം അറിയിച്ച് പ്രധാനമന്ത്രി

   'റെസ്റ്റോറന്റ് ഓൺ വീൽസ്' എന്ന് വിളിക്കപ്പെടുന്ന, റെയിൽ കോച്ച് റെസ്റ്റോറന്റ് അസൻസോൾ റെയിൽവേ സ്റ്റേഷന്റെ സർക്കുലേറ്റ് ഏരിയയിലാണ് പ്രവർത്തിക്കുന്നത്. അസൻസോൾ എംപി, ബാബുൽ സുപ്രിയോ, 2020 ഫെബ്രുവരി 26നാണ് ഇത്തരത്തിലുള്ള ആദ്യത്തെ റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത്. രണ്ട് പഴയ മെമു കോച്ചുകൾ ഉപയോഗിച്ചാണ് റെസ്റ്റോറന്റ് ഓൺ വീൽസ് വികസിപ്പിച്ചത്.

   അസൻസോളിൽ ഉദ്ഘാടനം ചെയ്തപ്പോൾ, റെസ്റ്റോറന്റ് ഓഫ് വീൽസ് റെയിൽവേ സ്റ്റേഷനിൽ അഞ്ച് വർഷത്തിനുള്ളിൽ 50 ലക്ഷം നോൺ ഫെയർ വരുമാനമാണ് ലക്ഷ്യമാക്കിയെതെന്നാണ് ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.

   നേരത്തെ, എട്ട് രാജകീയ സലൂണുകൾ സ്വകാര്യ ഹോട്ടൽ ശൃംഖലകൾക്കോ ​​ടൂർ ഓപ്പറേറ്റർമാർക്കോ പാട്ടത്തിന് നൽകാൻ ഇന്ത്യൻ റെയിൽവേ പദ്ധതി തയ്യാറാക്കിയിരുന്നു. ബോഗികൾ പുതുക്കിപ്പണിയാനും 25 വർഷത്തെ പാട്ടത്തിന് റവന്യൂ പങ്കിടൽ മാതൃകയിൽ റെസ്റ്റോറന്റുകളായി പ്രവർത്തിക്കാനും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ഇന്ത്യൻ റെയിൽവേ തേടിയിരുന്നു. അതിൽ നിന്നെല്ലാം വ്യത്യസ്ഥമായ കോച്ച് റെസ്റ്റോറൻ്റ് ആശയമാണ് ഇപ്പോൾ ജനപ്രീതി നേടുന്നത്.
   Published by:Anuraj GR
   First published:
   )}