• HOME
  • »
  • NEWS
  • »
  • money
  • »
  • Indian Railway| ഇന്ത്യൻ റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത; ക്ഷാമബത്തയിലെ വർധനവ് ഉടൻ പ്രാബല്യത്തിൽ

Indian Railway| ഇന്ത്യൻ റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത; ക്ഷാമബത്തയിലെ വർധനവ് ഉടൻ പ്രാബല്യത്തിൽ

റയിൽവേ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പുതുക്കിയ നിരക്ക് ഉൾപ്പെടുന്ന ക്ഷാമബത്തയാണ് ഇനി മുതൽ നൽകുക.

  • Share this:
    ഇന്ത്യൻ റയിൽവേ (Indian Railway) ജീവനക്കാർക്ക് സന്തോഷവാർത്ത. ജീവനക്കാരുടെ ക്ഷാമബത്ത (Dearness Allowance) 31 ശതമാനത്തിൽ നിന്നും 34 ശതമാനമായി ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ (Central Government) തീരുമാനത്തിനു പിന്നാലെ പദ്ധതി നടപ്പിലാക്കാൻ സോണൽ ഓഫീസർമാർക്ക് റയിൽവേ മന്ത്രാലയം (Railway Ministry) നിർദേശം നൽകി.

    റയിൽവേ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പുതുക്കിയ നിരക്ക് ഉൾപ്പെടുന്ന ക്ഷാമബത്തയാണ് ഇനി മുതൽ നൽകുക. ഏകദേശം 14 ലക്ഷം ജീവനക്കാർക്കും പെൻഷൻകാർക്കും നേരിട്ട് ​ഗുണം ചെയ്യുന്ന തീരുമാനം ആണിത്. പുതുക്കിയ നിരക്കുകൾ ഈ മാസം അവസാനത്തോടെ നൽകാനാണ് തീരുമാനം. റെയിൽവേ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ജയ് കുമാർ ചൊവ്വാഴ്ച എല്ലാ സോണുകൾക്കും ഉൽപ്പാദന യൂണിറ്റുകൾക്കും അയച്ച കത്തിലാണ് തീരുമാനം അറിയിച്ചത്.

    കോവിഡ് മഹാമാരി മൂലം കഴിഞ്ഞ ഒന്നര വർഷമായി ക്ഷാമബത്ത വർധിപ്പിക്കുന്നതു സംബന്ധിച്ച പുനരവലോകനം മുടങ്ങിക്കിടക്കുകയായിരുന്നു. ഇന്ധനത്തിന്റെയും എണ്ണയുടെയും വിലക്കയറ്റത്തിനിടെ ആശ്വാസം പകരുന്നതാണ് ഈ നീക്കം.

    Also Read-EPF സംഭാവന പ്രതിവർഷം 2.5 ലക്ഷം രൂപയിൽ കൂടിയാൽ നികുതി; നിർണായക നീക്കത്തിന് കേന്ദ്ര സർക്കാർ; വിശദാംശങ്ങൾ

    2021 ജൂലൈയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഡിഎയും ഡിആറും 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തിയിരുന്നു. 2021 ഒക്‌ടോബറിൽ ഇത് വീണ്ടും 3 ശതമാനം ഉയർന്നു.

    എന്താണ് ക്ഷാമബത്ത?

    സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഒരു ശമ്പള ഘടകമാണ് ക്ഷാമബത്ത. ഓരോരുത്തർക്കും ലഭിക്കുന്ന ക്ഷാമബത്ത വ്യത്യസ്തമായിരിക്കും. ഓരോ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കിയുള്ള ക്ഷാമബത്തയാണ് നല്‍കി വരുന്നത്. പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളെ കുറക്കുകയും വിലക്കയറ്റത്തെ നേരിടാൻ സഹായിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ഓരോ ആറുമാസങ്ങളിലും ക്ഷാമബത്തയില്‍ വര്‍ദ്ധനവുണ്ടാവുന്നു. പെന്‍ഷന്‍ ലഭിക്കുന്നവരെ ബന്ധിച്ചിടത്തോളം ക്ഷാമബത്ത വര്‍ദ്ധിക്കുമ്പോഴെല്ലാം, പ്രതിമാസ പെന്‍ഷനുകളില്‍ ഗണ്യമായ വര്‍ദ്ധനവും ഉണ്ടാകുന്നു. നിലവില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ദ്ധനവ് പ്രതിമാസ ശമ്പളം വര്‍ദ്ധിക്കുന്നതിനും സഹായകമാവുന്നു. ചുരുക്കിപ്പറഞ്ഞാൽ ക്ഷാമബത്ത വര്‍ദ്ധനവ് നിലവിലെയും മുന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും കയ്യില്‍ കൂടുതല്‍ പണം ലഭിക്കാന്‍ ഇടയാക്കും.
    Also Read-പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിച്ചോ? പാൻ പ്രവർത്തനരഹിതമായാൽ നഷ്ടമാകുന്ന സർക്കാർ സേവനങ്ങൾ

    ജനുവരി, ജൂലൈ മാസങ്ങളിലാണ് ക്ഷാമബത്ത പരിഷ്‌കരിക്കുന്നത്. നഗരത്തിലാണോ അര്‍ദ്ധ നഗര മേഖലയിലാണോ ഗ്രാമീണ മേഖലയിലാണോ ജോലി ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി ജീവനക്കാരുടെ ഡിഎ വ്യത്യാസപ്പെടുന്നു. ഒക്ടോബറില്‍ സര്‍ക്കാര്‍ ഡിഎ വര്‍ധിപ്പിച്ചപ്പോള്‍ ഇന്ത്യയിലുടനീളമുള്ള 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് അതിന്റെ ഗുണം ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഡിഎ 3 ശതമാനം വര്‍ധിപ്പിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 20,000 രൂപ വരെ വര്‍ധിക്കും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്.

    കോവിഡ്-19 മൂലം മാസങ്ങളോളം ക്ഷാമബത്ത മരവിപ്പിച്ചിരുന്നു. അതിനു ശേഷം 2021 ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലാണ് ക്ഷാമബത്തകള്‍ വര്‍ധിപ്പിച്ചത്. ഒക്ടോബറില്‍ കേന്ദ്രമന്ത്രിസഭ, 47.14 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കുന്നതിന് ക്ഷാമബത്ത 3 ശതമാനം മുതല്‍ 31 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. അതിനു ശേഷമുള്ള വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
    Published by:Naseeba TC
    First published: