ഇന്റർഫേസ് /വാർത്ത /Money / ഇന്ത്യൻ റെയിൽവേ ഏപ്രിലിൽ കയറ്റിയത് 126.46 മെട്രിക് ടൺ ചരക്ക്; റെക്കോർഡ് നേട്ടം

ഇന്ത്യൻ റെയിൽവേ ഏപ്രിലിൽ കയറ്റിയത് 126.46 മെട്രിക് ടൺ ചരക്ക്; റെക്കോർഡ് നേട്ടം

2022 ഏപ്രിലിലെ 13,011 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഏപ്രിലിലെ ചരക്ക് വരുമാനം 13,893 കോടി രൂപയാണ്

2022 ഏപ്രിലിലെ 13,011 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഏപ്രിലിലെ ചരക്ക് വരുമാനം 13,893 കോടി രൂപയാണ്

2022 ഏപ്രിലിലെ 13,011 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഏപ്രിലിലെ ചരക്ക് വരുമാനം 13,893 കോടി രൂപയാണ്

  • Share this:

2023 ഏപ്രിലിൽ മാത്രം 126.46 മെട്രിക് ടൺ ചരക്ക് കയറ്റി ഇന്ത്യൻ റെയിൽവേ (ഐആർ). ഏപ്രിൽ മാസത്തിൽ അധികമായി കയറ്റിയത് 4.25 മെട്രിക് ടൺ ആണ്. 2022 ഏപ്രിലിനേക്കാൾ 3.5 ശതമാനം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

2022 ഏപ്രിലിലെ 13,011 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഏപ്രിലിലെ ചരക്ക് വരുമാനം 13,893 കോടി രൂപയാണ്. 7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read- സ്പാം കോളുകൾ ശല്യമാകാറുണ്ടോ? അറിയാത്ത നമ്പറുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം?

2022 ഏപ്രിലിലെ 58.35 മെട്രിക് ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 2023 ഏപ്രിലിൽ 62.39 മെട്രിക് ടൺ കൽക്കരിയാണ് ഇന്ത്യൻ റെയിൽവേ കയറ്റിയത്. ഇതിന് പുറമെ 14.49 മെട്രിക് ടൺ ഇരുമ്പയിര്, 12.60 മെട്രിക് ടൺ സിമന്റ്, 9.03 മെട്രിക് ടൺ മറ്റ് ചരക്കുകളും റെയിൽവേ കയറ്റിയിട്ടുണ്ട്.

6.74 മെട്രിക് ടൺ കണ്ടെയ്നറുകൾ, 5.64 മെട്രിക് ടൺ സ്റ്റീൽ, 5.11 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ, 4.05 മെട്രിക് ടൺ മിനറൽ ഓയിൽ, 3.90 മെട്രിക് ടൺ രാസവളങ്ങൾ എന്നിവയും ചരക്കായി റെയിൽവേ കയറ്റി.

First published:

Tags: Indian railyways