നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • IRCTC | ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയാൽ ഈടാക്കുന്ന നിരക്കുകൾ എത്ര? ഇന്ത്യൻ റെയിൽവേയുടെ റീഫണ്ട് പോളിസി അറിയാം

    IRCTC | ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയാൽ ഈടാക്കുന്ന നിരക്കുകൾ എത്ര? ഇന്ത്യൻ റെയിൽവേയുടെ റീഫണ്ട് പോളിസി അറിയാം

    ബുക്ക് ചെയ്ത ട്രെയിൻ ആരംഭ സ്ഥലത്ത് നിന്നും പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിലുള്ള സമയത്താണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ടിക്കറ്റിന്റെ യഥാർത്ഥ വിലയുടെ 25 ശതമാനം കിഴിച്ചതിന് ശേഷമുള്ള തുകയാകും യാത്രക്കാരന് തിരികെ ലഭിക്കുക.

    • Share this:
      ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കുന്നതിന് റെയിൽവേ പ്രത്യേകമായ നിരക്കുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ നിരക്കുകൾ ടിക്കറ്റ് റിസർവ് ചെയ്ത ക്ലാസും നിങ്ങൾ സ്ഥിരീകരിച്ച ടിക്കറ്റുകൾ റദ്ദാക്കിയ സമയവും അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേ ടിക്കറ്റിന്റെ റദ്ദാക്കൽ നയം സംബന്ധിച്ച തീരുമാനങ്ങൾ കൈകൊള്ളുന്നത് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് (ഐആർസിടിസി). റദ്ദാക്കൽ നിരക്കുകൾ ട്രയിൻ കോച്ചിന്റെയും യാത്രാ ക്ലാസിന്റെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. അവ എസി, സ്ലീപ്പർ, സെക്കൻഡ് ക്ലാസ് എന്നിവയ്ക്ക് വ്യത്യസ്ത റദ്ദാക്കൽ നിരക്കുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പാണോ ശേഷമാണോ ടിക്കറ്റ് റദ്ദാക്കിയത് എന്നതിനെ അടിസ്ഥാനമാക്കി റദ്ദാക്കൽ നിരക്കിൽ വ്യത്യാസം ഉണ്ടാകും.

      റെയിൽവേ അധികൃതർ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് യാത്രികൻ സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കിയാൽ: എസി ഫസ്റ്റ് ക്ലാസ് ആണെങ്കിൽ 240 രൂപയും, എസി സെക്കന്റ് ക്ലാസ് ആണെങ്കിൽ 200 രൂപയും, എസി തേർഡ് ക്ലാസ് ആണെങ്കിൽ 180 രൂപയും, സ്ലീപ്പർ ക്ലാസ് ആണെങ്കിൽ 120 രൂപയും, സെക്കന്റ് സിറ്റിങ് ആണെങ്കിൽ 60 രൂപയും റദ്ദാക്കൽ നിരക്കായി ഈടാക്കിയതിന് ശേഷമുള്ള തുകയായിരിക്കും ഉപഭോക്താവിന് തിരികെ ലഭിക്കുക.

      Also read-Viral Video | ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണു; ഗര്‍ഭിണിയുടെ ജീവന്‍ രക്ഷിച്ചത് റെയില്‍വെ കോണ്‍സ്റ്റബിള്‍

      നിങ്ങൾ ബുക്ക് ചെയ്ത ട്രെയിൻ ആരംഭ സ്ഥലത്ത് നിന്നും പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിലുള്ള സമയത്താണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ടിക്കറ്റിന്റെ യഥാർത്ഥ വിലയുടെ 25 ശതമാനം കിഴിച്ചതിന് ശേഷമുള്ള തുകയാകും യാത്രക്കാരന് തിരികെ ലഭിക്കുക.

      ട്രെയിൻ പുറപ്പെട്ടതിന് ശേഷവും ആവശ്യമെങ്കിൽ ടിക്കറ്റ് റദ്ദാക്കാവുന്നതാണ്. ട്രെയിൻ പുറപ്പെട്ട് 12 മുതൽ 4 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ, പകുതി പണവും ജിഎസ്ടിയും കുറച്ചുള്ള തുക മാത്രമേ യാത്രക്കാരന് തിരികെ ലഭിക്കുകയുള്ളു. ട്രെയിൻ പുറപ്പെട്ട് 4 മണിക്കൂറിനുള്ളിൽ നിങ്ങൾ ടിഡിആർ ഓൺലൈനായി പൂരിപ്പിച്ച് സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് മുഴുവൻ തുകയും നഷ്ടപ്പെടും.

      Also read- പിഴയിനത്തില്‍ റെയില്‍വേയ്ക്ക് ലഭിച്ചത് 35 കോടി രൂപ; ട്രെയിനിൽ ടിക്കറ്റും മാസ്‌ക്കുമില്ലാത്ത യാത്രക്കാര്‍

      എന്നിരുന്നാലും, ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും റദ്ദാക്കുന്നതിനും റെയിൽവേ അധികൃതർ തങ്ങളുടെ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ നടപടികള്‍ ഒരുക്കിയിട്ടിട്ടുണ്ട്. അതിനാൽ ഇപ്പോൾ നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാനോ റദ്ദാക്കാനോ സാധിക്കുന്നതാണ്. നിരവധി ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വളരെ എളുപ്പമുള്ള നടപടിക്രമമായാണ് കാണുന്നത്. എന്നാൽ സ്ഥിരീകരിച്ച ടിക്കറ്റുകൾ, അവ റദ്ദാക്കുന്ന സമയത്ത് ടിക്കറ്റ് വിലയിൽ കാണിക്കുന്ന കിഴിവുകൾ പല ഉപഭോക്താക്കളെയും ആശയക്കുഴപ്പത്തിലാക്കാറുണ്ട്.

      ട്രയിൻ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നതിനായി പാലിക്കേണ്ട എളുപ്പ മാർഗ്ഗം:

      നിങ്ങൾ ഓൺലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്യതെങ്കിൽ ഐആർസിടിസിയുടെ ഇ-ടിക്കറ്റിങ്ങ് വെബ്സൈറ്റായ https://www.irctc.co.in/nget/train-search സന്ദർശിക്കുക.

      നിങ്ങളുടെ ലോഗിൻ വിവരങ്ങൾ — ഉപയോക്തൃ നാമവും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

      മൈ ട്രാൻസാക്ഷനിൽ ക്ലിക്ക് ചെയ്തതിന് ശേഷം, ടിക്കറ്റ് ഹിസ്റ്ററി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

      നിങ്ങൾ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റ്, റദ്ദാക്കുന്നതിനായി, ക്യാൻസലേഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

      ശേഷം, ക്യാൻസൽ കൺഫേം ടിക്കറ്റ് എന്ന ഓപ്ഷൻ അമർത്തുക.

      Also read- ഇങ്ങനെ തുപ്പാവോ; റെയില്‍വേക്ക് തലവേദനയായി തുപ്പല്‍ കറ; വൃത്തിയാക്കാന്‍ ചിലവഴിക്കുന്നത് 1200 കോടി

      നിങ്ങൾക്ക് ലഭിക്കേണ്ട ബാക്കി തുക, ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക്‌ എത്തിച്ചേരുന്നതായിരിക്കും.
      Published by:Naveen
      First published:
      )}