• HOME
  • »
  • NEWS
  • »
  • money
  • »
  • Rupee | 15 വർഷം മുൻപ് 40, ഇന്ന് 80; എക്കാലത്തെയും വലിയ തിരിച്ചടി; രൂപയുടെ ഇടിവ് ഇനിയും തുടരുമോ?

Rupee | 15 വർഷം മുൻപ് 40, ഇന്ന് 80; എക്കാലത്തെയും വലിയ തിരിച്ചടി; രൂപയുടെ ഇടിവ് ഇനിയും തുടരുമോ?

കുറച്ചു കാലത്തേക്ക് രൂപയുടെ മൂല്യം ഇടിയുന്നത് തുടരുമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ കരുതുന്നത്. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും

  • Last Updated :
  • Share this:
    #സിദ്ധാർത്ഥ് ഉപാസനി

    യുഎസ് ഡോളറുമായുള്ള (US dollar) രൂപയുടെ (rupee) വിനിമയ നിരക്ക് (exchange rate ) ജൂലൈ 19 ന് എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഡോളറിന് 80 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. 15 വർഷം മുമ്പ്, രൂപയുടെ വിനിമയ നിരക്ക് ഒരു ഡോളറിന് ഏകദേശം 40 രൂപ ആയിരുന്നു. അതുകൊണ്ടു തന്നെ പലരും വിദേശ പഠനത്തിനായി മറ്റു രാജ്യങ്ങളിലേക്ക് കൂടുതലായി ചേക്കാറാനും തുടങ്ങി. എന്നാൽ‌ ഇപ്പോൾ കാര്യങ്ങൾ വളരെയധികം മാറിയിരിക്കുന്നു.

    രൂപയുടെ വിനിമയ നിരക്ക് ഡോളറിന് 80 രൂപ കടന്നത് പ്രതീക്ഷിച്ചിരുന്ന കാര്യം തന്നെയാണ്. കാരണം മറ്റു പല രാജ്യങ്ങളിലേതു പോലെ ഇന്ത്യൻ കറൻസിയും ആഗോളവും ആഭ്യന്തരവുമായ ചില കാരണങ്ങളാൽ കുറച്ചുകാലമായി സമ്മർദത്തിലാണ്. കുറച്ചു കാലത്തേക്ക് രൂപയുടെ മൂല്യം ഇടിയുന്നത് തുടരുമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ കരുതുന്നത്. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

    മറ്റ് കറന്‍സികൾക്കെതിരെ ഇപ്പോഴും മികച്ച നിലവാരത്തിലാണ് രൂപ. ജൂലായ് 16-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂൺ മാസത്തിൽ 104.18 ആയിരുന്നു രൂപയുടെ റിയൽ എഫക്ടീവ് എക്സ്ചേഞ്ച് റേറ്റ് (real effective exchange rate).

    ജൂലായ് മാസം ഇതുവരെയുള്ള കണക്കനുസരിച്ച്, രൂപയുടെ മൂല്യത്തിൽ 1.2 ശതമാനത്തോളമാണ് ഇടിവു വന്നത്. രൂപയുടെ റിയൽ എഫക്ടീവ് എക്സ്ചേഞ്ച് റേറ്റ് ഈ മാസം 100-ന് അടുത്ത് എത്തിയേക്കാം. രൂപ-ഡോളർ വിനിമയ നിരക്കിലെ ഇടിവ് പ്രതിരോധിക്കാൻ ആർബിഐ ശ്രമിച്ചു വരികയാണെങ്കിലും രൂപയുടെ മൂല്യം ഇനിയും താഴ്ന്നേക്കാം.

    ഇന്ത്യയുടെ ജിഡിപിയെ സംബന്ധിച്ച അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോർട്ട് അനുസരിച്ച്, 2028 സാമ്പത്തിക വർഷത്തോടെ രൂപയുടെ മൂല്യം ഡോളറിന് 84 ആയി കുറയും. ഐഎംഎഫിന്റെ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് ഡാറ്റാബേസ് ഏപ്രിൽ മുതൽ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. അടുത്ത അപ്‌ഡേറ്റിൽ രൂപയുടെ മൂല്യം ഇതിലും കുറയുമെന്നാണ് കരുതപ്പെടുന്നത്.

    ഐഎംഎഫ് മാത്രമല്ല രൂപയുടെ മൂല്യത്തിൽ സ്ഥിരമായ ഇടിവ് സൂചിപ്പിക്കുന്നത്. കറണ്ട് അക്കൗണ്ട് കമ്മി (current account deficit (CAD)) ഒരു വെല്ലുവിളിയായി തുടരുന്നതു വരെ, ഓരോ പാദത്തിലും രൂപയുടെ മൂല്യം മൂന്നോ നാലോ ശതമാനം താഴുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം നീലകണ്ഠ മിശ്ര ഈ മാസം ആദ്യം ഒരു പത്ര കോളത്തിൽ എഴുതിയിരുന്നു.

    2021 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ 22.2 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (CAD). 2022 ജനുവരി-മാർച്ച് മാസങ്ങളിൽ അത് 13.4 ബില്യൺ ഡോളറർ എന്ന നിലയിലെത്തി. ചരക്കു വ്യാപാര കമ്മി കഴിഞ്ഞ ആറു മാസത്തിനിടെ ഏതാണ്ട് എല്ലാ മാസവും റെക്കോർഡ് ഉയരത്തിലെത്തി. ജൂണിൽ ഇത് 172 ശതമാനം വർധിച്ച് 26.1 ബില്യൺ ഡോളറായി ഉയർന്നിരുന്നു.

    Summary: Indian Rupee at an all-time low against US Dollar
    Published by:user_57
    First published: