നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Sensex Touches 60000 | വിപണിയിൽ ചരിത്രനേട്ടം; ആദ്യമായി 60,000 പിന്നിട്ട് സെൻസെക്സ്; നിഫ്റ്റിയിലും റെക്കോർഡ് നേട്ടം

  Sensex Touches 60000 | വിപണിയിൽ ചരിത്രനേട്ടം; ആദ്യമായി 60,000 പിന്നിട്ട് സെൻസെക്സ്; നിഫ്റ്റിയിലും റെക്കോർഡ് നേട്ടം

  ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

  sensex

  sensex

  • Share this:
   മുംബൈ: ഇന്ത്യൻ ഓഹരി വിപണയിലെ ബെഞ്ച്മാർക്കായ സെൻസെക്‌സ് ഇതാദ്യമായി 60,000 കടന്നു. നിഫ്റ്റിയാകട്ടെ 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 325 പോയിന്റ് നേട്ടത്തിൽ 60,211ലും നിഫ്റ്റി 93 പോയിന്റ് ഉയർന്ന് 17,916ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

   പലിശ നിരക്ക് ഉയർത്തൽ, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസർവിന്റെ നിലപാടിൽ നിക്ഷേപകർ ആത്മവിശ്വാസം പുലർത്തിയതാണ് ആഗോളതലത്തിൽ വിപണികൾക്ക് കരുത്തായത്. ഡൗ ജോൺസ് സൂചിക 1.48ശതമാനവും എസ്ആൻഡ്പി 500 1.21ശതമാനവും നേട്ടത്തിലായിരുന്നു ക്ലോസ്‌ചെയ്തത്. നാസ്ദാക്ക് സൂചിക 1.04ശതമാനവും ഉയർന്നു. വിപണിയിൽ കാളകൾ പിടിമുറുക്കിയതിന്റെ സൂചനയായാണ് കഴിഞ്ഞ ദിവസം 950 പോയന്റിലേറെ നേട്ടമുണ്ടായത്.

   Also Read- Gold Price Today| സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

   മിക്കവാറും ഏഷ്യൻ സൂചികകളിലും നേട്ടംപ്രകടമാണ്. ജപ്പാന്റെ ടോപിക്‌സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. അതേസമയം, എവർഗ്രാൻഡെ ഭീഷണി നിലനിൽക്കുന്നതിനാൽ ചൈനീസ് വിപണികൾ നഷ്ടത്തിൽ തുടരുകയാണ്.

   Also Read- Fuel price | രാജ്യത്തെ ഡീസൽ വില ഉയർന്നു; പെട്രോൾ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

   റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എച്ച് സി എൽ, ടെക് മഹീന്ദ്ര, ഒഎൻജിസി, ഗ്രാസിം, കൊഫോർജ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് വെള്ളിയാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. ഇൻഡസ് ബാങ്ക്, എൽ ആൻഡ് ടി, എൽ ആൻഡ് ടി ടെക് സർവീസസ്, സി ജി പവർ, അപ്പോളോ ഹോസ്പിറ്റൽ, എൻഡിടിവി എന്നിവയും നേട്ടമുണ്ടാക്കി. നിഫ്റ്റിയിൽ ടാറ്റ മോട്ടോഴ്‌സ്, ഒഎൻജിസി, ഇൻഫോസിസ്, വിപ്രോ, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

   Also Read- പിപിഇ കിറ്റിൽ നിന്ന് ഉപയോഗപ്രദമായ ഉത്പന്നങ്ങൾ; റിലയൻസും സിഎസ്ഐആർ- നാഷണൽ കെമിക്കൽ ലബോറട്ടറിയും കൈകോർക്കുന്നു

   ഈ വർഷം ജനുവരിയിലാണ് സെൻസെക്സ് ആദ്യമായി 50,000 പിന്നിട്ടത്. വെറും എട്ടുമാസം കൊണ്ടാണ് ഇപ്പോൾ 60,000വും മറികടന്നിരിക്കുന്നത്. "നാഴികക്കല്ലിൽ എത്തുന്നത് ഈ കോവിഡ് കാലത്ത് തികച്ചും നേട്ടമായി മാറും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ മുഖ്യ നിക്ഷേപ തന്ത്രജ്ഞൻ വി കെ വിജയകുമാർ പറഞ്ഞു.

   English Summary: Sensex breached the 60,000 milestone for the first time on Friday as the stock market rally had continued. The S&P BSE Sensex opened 273.4 points or 0.5 percent higher at 60,288.1 to hit the record 60,000-mark.The Sensex crossed 50,000 for the first time on January 21 this year and has taken just eight months since then to surpass 60,000. Nifty50 also inched towards 18,000 during the early trade on Friday.
   Published by:Rajesh V
   First published: