• HOME
  • »
  • NEWS
  • »
  • money
  • »
  • GDP | യുക്രൈൻ യുദ്ധ സാഹചര്യത്തിൽ 2022ലെ ജിഡിപി വളർച്ച ഇന്ത്യ 4.6% ആയി വെട്ടിക്കുറച്ചതായി UN റിപ്പോർട്ട്

GDP | യുക്രൈൻ യുദ്ധ സാഹചര്യത്തിൽ 2022ലെ ജിഡിപി വളർച്ച ഇന്ത്യ 4.6% ആയി വെട്ടിക്കുറച്ചതായി UN റിപ്പോർട്ട്

2022ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.7 ശതമാനമായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ ഈ പ്രവചനമാണ് UNCTAD 4.6 ശതമാനമായി വെട്ടിക്കുറച്ചത്

gdp

gdp

  • Share this:
    2022ലെ ഇന്ത്യയുടെ (India) സാമ്പത്തിക വളർച്ച ഐക്യരാഷ്ട്രസഭ (United Nations) രണ്ട് ശതമാനത്തിലധികം വെട്ടിക്കുറച്ച് 4.6% ആയി നിലനിർത്തി. യുക്രൈനിലെ (Ukrain) യുദ്ധ സാഹചര്യത്തെ തുടർന്നാണ് ജിഡിപി (GDP) വെട്ടിക്കുറച്ചത്. യുദ്ധത്തെ തുടർന്ന് ന്യൂ ഡൽഹിയ്ക്ക് ഊർജ ലഭ്യതയിലും വിലയിലും നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാര ഉപരോധങ്ങൾ, ഭക്ഷ്യ വിലക്കയറ്റം, നയങ്ങൾ കർശനമാക്കൽ, സാമ്പത്തിക അസ്ഥിരത എന്നിവയാണ് ജിഡിപി വെട്ടിക്കുറയ്ക്കാൻ കാരണമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ യുഎൻ റിപ്പോർട്ടിൽ പറയുന്നു.

    യു‌എൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് (UNCTAD) റിപ്പോർട്ട് അനുസരിച്ച് യുക്രൈൻ യുദ്ധത്ത തുടർന്നുള്ള ആഘാതങ്ങളും വികസ്വര രാജ്യങ്ങളെ അപകടത്തിലാക്കുന്ന മാക്രോ ഇക്കണോമിക് നയങ്ങളിലെ മാറ്റങ്ങളും കാരണം 2022 ലെ ആഗോള സാമ്പത്തിക വളർച്ചാ പ്രവചനം യുഎൻ 3.6% ൽ നിന്ന് 2.6% ആയും വെട്ടിക്കുറച്ചു.

    ഈ വർഷം റഷ്യയ്ക്ക് കനത്ത സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുമെന്നും പടിഞ്ഞാറൻ യൂറോപ്പിന്റെയും മധ്യ, തെക്ക്, തെക്ക്-കിഴക്കൻ ഏഷ്യയുടെയും ചില ഭാഗങ്ങളിൽ വളർച്ചയിൽ ഗണ്യമായ മാന്ദ്യം പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2022ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.7 ശതമാനമായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ ഈ പ്രവചനമാണ് UNCTAD 4.6 ശതമാനമായി വെട്ടിക്കുറച്ചത്.

    ദക്ഷിണ, പടിഞ്ഞാറൻ ഏഷ്യയിലെ മറ്റ് ചില സമ്പദ്‌വ്യവസ്ഥകൾക്ക് ഡിമാൻഡിന്റെയും ഊർജത്തിന്റെ വിലയുടെയും വർദ്ധനവിനെ തുടർന്ന് ചില നേട്ടങ്ങൾ ലഭിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ചരക്ക് വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾ, ഭക്ഷ്യ വിലക്കയറ്റം എന്നിവ തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം.

    Also Read- Employment  | കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്ത് തൊഴിലവസരങ്ങൾ 22% വർദ്ധിച്ചു: കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്

    ഊർജ ലഭ്യതക്കുറവ്, വില വർദ്ധനവ്, ചരക്ക് ഗതാഗതത്തിലെ തടസ്സങ്ങൾ, വ്യാപാര ഉപരോധങ്ങളുടെ അനന്തര ഫലങ്ങൾ, ഭക്ഷ്യ വിലക്കയറ്റം, നയങ്ങൾ കർശനമാക്കൽ, സാമ്പത്തിക അസ്ഥിരത എന്നിവയാൽ ഇന്ത്യയിൽ പല മേഖലകളിലും നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

    റിപ്പോർട്ട് യുഎസിന്റെ (US) ജിഡിപി വളർച്ച മൂന്ന് ശതമാനത്തിൽ നിന്ന് 2.4 ശതമാനമായി വെട്ടിക്കുറച്ചു. ചൈനയുടെ (China) വളർച്ചാ പ്രതീക്ഷ 5.7 ശതമാനത്തിൽ നിന്ന് 4.8 ശതമാനമായും കുറച്ചു. 2.3 ശതമാനത്തിൽ നിന്ന് -7.3 ശതമാനമായി വളർച്ച കുറയുന്നതോടെ റഷ്യയിൽ കനത്ത മാന്ദ്യമാണ് റിപ്പോർട്ട് പ്രവചിക്കുന്നത്.

    ഉപരോധങ്ങൾ കാരണം റഷ്യൻ സമ്പദ്‌വ്യവസ്ഥ കടുത്ത ബാഹ്യ നിയന്ത്രണങ്ങൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റഷ്യ ഇപ്പോഴും എണ്ണയും വാതകങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്. ഉയർന്ന വില കാരണം വരുമാനത്തിന്റെ നഷ്ടം ഇതുവഴി നികത്താൻ കഴിഞ്ഞേക്കും. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കടുത്ത ക്ഷാമവും ഉയർന്ന പണപ്പെരുപ്പവും റഷ്യയിൽ അനുഭവപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയുമായും മറ്റ് ചില പങ്കാളികളുമായും വ്യാപാരം തുടരുമെങ്കിലും റഷ്യൻ ഫെഡറേഷന് നിലവിൽ ലഭിക്കാത്ത ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് പകരം നൽകാൻ ഇവർക്ക് കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
    Published by:Anuraj GR
    First published: