ഇന്ത്യൻ കോടീശ്വരൻമാർക്ക് ഇഷ്ടം ഈ രാജ്യങ്ങൾ!

2018ൽ മാത്രം ആറായിരത്തോളം കോടീശ്വരൻമാരാണ് ഇന്ത്യ വിട്ടുപോയതെന്നാണ് പുതിയ ഗ്ലോബൽ വെൽത്ത് മൈഗ്രേഷൻ റിവ്യൂ- 2019 റിപ്പോർട്ടിൽ പറയുന്നത്

news18
Updated: May 18, 2019, 7:37 PM IST
ഇന്ത്യൻ കോടീശ്വരൻമാർക്ക് ഇഷ്ടം ഈ രാജ്യങ്ങൾ!
australian city
  • News18
  • Last Updated: May 18, 2019, 7:37 PM IST
  • Share this:
കോടീശ്വരൻമാർ ഇന്ത്യ വിട്ട് പോകുന്നത് കൂടി വരുന്നതായി റിപ്പോർട്ട്. കുടുംബത്തോടൊപ്പം ജീവിക്കാൻ മെച്ചപ്പെട്ട സാഹചര്യങ്ങളുള്ള രാജ്യങ്ങൾ തേടിയാണ് ഇന്ത്യൻ കോടീശ്വരൻമാർ അന്യനാടുകളിലേക്ക് പോകുന്നത്. 2018ൽ മാത്രം ആറായിരത്തോളം കോടീശ്വരൻമാരാണ് ഇന്ത്യ വിട്ടുപോയതെന്നാണ് പുതിയ ഗ്ലോബൽ വെൽത്ത് മൈഗ്രേഷൻ റിവ്യൂ- 2019 റിപ്പോർട്ടിൽ പറയുന്നത്.

രാജ്യം വിട്ടുപോകുന്ന കോടീശ്വരൻമാരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലുള്ള പട്ടികയിൽ ഇന്ത്യ മൂന്നാമതാണ്. ചൈനയും റഷ്യയുമാണ് ആദ്യ സ്ഥാനങ്ങളിൽ. ഈ മൂന്നു രാജ്യങ്ങളും വിട്ടുപോകുന്ന കോടീശ്വരൻമാർ ജീവിക്കാൻ ഇഷ്ടപ്പെടുന്ന രാജ്യങ്ങൾ അമേരിക്കയും കാനഡയും ഓസ്ട്രേലിയയുമാണ്.

മെച്ചപ്പെട്ട അന്തരീക്ഷവും, മികച്ച വിദ്യാഭ്യാസ സൌകര്യങ്ങളുമാണ് ഈ രാജ്യങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ. കൂടാതെ മികച്ച ആരോഗ്യസംരക്ഷണ സംവിധാനവും നികുതി ഘടനയുമാണ് ധനിക വ്യവസായികൾ കുടുംബത്തോടൊപ്പം താമസിക്കാൻ ഈ രാജ്യങ്ങൾ തെരഞ്ഞെടുക്കാനുള്ള മറ്റ് കാരണങ്ങൾ.
First published: May 18, 2019, 7:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading