ബജറ്റ് 2020; പുതിയ നികുതി ഘടന സ്വീകരിച്ചവർക്ക് പഴയതിലേക്ക് മാറുന്നതിന് തടസമില്ല

അതേസമയം വ്യവസായികൾക്ക് ഇങ്ങനെ മാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam | news18-malayalam
Updated: February 6, 2020, 11:13 AM IST
ബജറ്റ് 2020; പുതിയ നികുതി ഘടന സ്വീകരിച്ചവർക്ക് പഴയതിലേക്ക് മാറുന്നതിന് തടസമില്ല
News18
  • Share this:
ന്യൂഡൽഹി: പുതിയ നികുതി ഘടന സ്വീകരിച്ചവർക്ക് പഴയതിലേക്ക് മാറുന്നതിന് തടസമില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) ചെയർമാൻ പിസി മോഡി പറഞ്ഞു. പുതിയതിലേയ്ക്ക് മാറിയവര്‍ക്ക് ഭാവിയില്‍ അതില്‍തന്നെ തുടരേണ്ടിവരുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെതുടര്‍ന്നാണ് ഈ വിശദീകരണം.

also read:ആദായ നികുതി പരിഷ്കരണം; ആശങ്ക ബാക്കി

അതേസമയം വ്യവസായികൾക്ക് ഇങ്ങനെ മാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ഓപ്‌ഷണൽ സ്‌കീമാണെന്നും പുതിയ സ്‌കീമിലേക്ക് പോകണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ സ്കീം അഭികാമ്യമാണെന്ന് തോന്നുകയാണെങ്കിൽ നിങ്ങൾക്ക് ഇതിലേക്ക് പോകാം. പഴയ സിസ്റ്റമാണ് മികച്ചതെന്നാണെങ്കിൽ അതിൽ തുടരാം- അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ഒന്നിന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലാണ് പുതിയ ആദായ നികുതി സ്ലാബുകള്‍ പ്രഖ്യാപിച്ചത്.

സാമ്പത്തിക വര്‍ഷം നികുതി ആനുകൂല്യങ്ങള്‍ക്കുള്ള നിക്ഷേപം നടത്തിയവര്‍ക്ക് വേണമെങ്കില്‍ പഴയതില്‍ തുടരാന്‍ അവസരമുണ്ട്. മറിച്ചുമാകാം. പിന്നീട് പഴയതിലേക്കോ പുതിയതിലേക്കോ മാറുന്നതിനും തടസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
First published: February 6, 2020, 11:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading