• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നാണ്യപ്പെരുപ്പം 14 മാസത്തെ ഉയർന്ന നിരക്കിൽ


Updated: June 15, 2018, 5:03 PM IST
നാണ്യപ്പെരുപ്പം 14 മാസത്തെ ഉയർന്ന നിരക്കിൽ

Updated: June 15, 2018, 5:03 PM IST
ന്യൂഡൽഹി: രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് 14 മാസത്തെ ഉയർന്ന നിരക്കിൽ മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം മെയിൽ 4.43 ശതമാനത്തിലെത്തി. ഇന്ധനവിലയിലെ വർധനയാണ് നാണ്യപ്പെരുപ്പ നിരക്കും വർധിക്കാൻ കാരണം.

ഏപ്രിലിൽ 3.18 ശതമാനമായിരുന്നു നാണ്യപ്പെരുപ്പം. കഴിഞ്ഞ വർഷം മെയിൽ ഇത് 2.26 ശതമാനമായിരുന്നു. ഇന്ധന വില മെയിൽ 11.22 ശതമാനമായി കുതിച്ച് കയറിയിരുന്നു.

ഭക്ഷ്യ ഉത്പ്പന്ന വിലയിലും കയറ്റം രേഖപ്പെടുത്തി. മെയിൽ ഇത് 1.60 ശതമാനത്തിലെത്തി. പെട്രോൾ, ഡീസൽ വില ഇനിയും വർധിച്ചാൽ നാണ്യപ്പെരുപ്പം വീണ്ടും വർധിക്കുമെന്നാണ് മുന്നറിയിപ്പ്.
First published: June 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍