HOME » NEWS » Money » INFOSYS AND TCS T GIVE DOUBLE HIKES TO EMPLOYEES GH

ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ജീവനക്കാർക്ക് കോളടിച്ചു; ഒരു വർഷത്തിനിടെ ഇരട്ട ശമ്പള വർദ്ധനവ്

മിക്ക ഐടി കമ്പനികളും വീണ്ടും ജീവനക്കാർക്ക് ഇൻക്രിമെന്റുകളും പ്രമോഷനുകളും നൽകി പ്രതിഫലം വർദ്ധിപ്പിക്കുകയാണ്

News18 Malayalam | news18-malayalam
Updated: May 14, 2021, 12:29 PM IST
ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ജീവനക്കാർക്ക് കോളടിച്ചു; ഒരു വർഷത്തിനിടെ ഇരട്ട ശമ്പള വർദ്ധനവ്
TCS
  • Share this:
കോവിഡ് മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധികൾക്കിടയിൽ കഴിഞ്ഞ വർഷം പല ഐടി കമ്പനികളും ശമ്പള വർദ്ധനവ് മാറ്റിവച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തിന്റെ രണ്ടാം പകുതിയിൽ ബിസിനസ്സ് വീണ്ടും ആരംഭിച്ചതിനാൽ, മിക്ക ഐടി കമ്പനികളും കഴിഞ്ഞ കലണ്ടർ വർഷത്തിന്റെ അവസാനത്തിലും ഈ വർഷത്തിന്റെ തുടക്കത്തിലും ശമ്പള വർദ്ധനവ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ മികച്ച ജോലിക്കാർക്കായുള്ള മത്സരം ശക്തമാകുമ്പോൾ, മിക്ക ഐടി കമ്പനികളും വീണ്ടും ജീവനക്കാർക്ക് ഇൻക്രിമെന്റുകളും പ്രമോഷനുകളും നൽകി പ്രതിഫലം വർദ്ധിപ്പിക്കുകയാണ്.

രണ്ട് ലക്ഷത്തിലധികം ജീവനക്കാരുള്ള ആക്സെഞ്ചർ ഇന്ത്യ കഴിഞ്ഞ വർഷം ഡിസംബറിലും ഈ വർഷം ഫെബ്രുവരിയിലും ജീവനക്കാർക്ക് ഇൻക്രിമെന്റ് നൽകിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് വ്യക്തമാക്കുന്നു. ശമ്പള വർദ്ധനവ്, ബോണസ്, പ്രമോഷനുകൾ എന്നിവയും ഇക്കാലയളവിൽ കമ്പനി പ്രഖ്യാപിച്ചിച്ചുണ്ട്. ഏപ്രിലിൽ, അസോസിയേറ്റ് ഡയറക്ടർ തലത്തിലുള്ള എല്ലാ ജീവനക്കാർക്കും പ്രയാസകരമായ വർഷത്തിലെ അവരുടെ സംഭാവനകൾക്ക് ഒരാഴ്ചത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ ഒറ്റത്തവണ ‘താങ്ക്സ് ബോണസ്’ നൽകിയിരുന്നതായി ആക്സെഞ്ചർ ഇന്ത്യ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ആഗോളതലത്തിൽ ആക്സെഞ്ചർ 605 പേരെ എംഡിയിലേക്കും 63 പേരെ സീനിയർ എംഡി തലത്തിലേയ്ക്കും ഉയർത്തിയിരുന്നു. പ്രമോഷനുകളിൽ സ്ത്രീകൾക്കും കമ്പനി പ്രാധാന്യം നൽകിയിരുന്നു.


ഈ വർഷത്തെ രണ്ടാമത്തെ ശമ്പള വർദ്ധനവിനായുള്ള അവലോകന പദ്ധതികൾ നടക്കുന്നുണ്ടെന്ന് ഇൻഫോസിസ് ഇവിപി & എച്ച്ആർ മേധാവി റിച്ചാർഡ് ലോബോ ചില ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ശമ്പള വർദ്ധനവ് നിർത്തി വച്ചെങ്കിലും ജനുവരി മുതൽ ഇൻക്രിമെന്റുകൾ നൽകിയിരുന്നു. കഴിഞ്ഞ വർഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കി മറ്റൊരു അവലോകനം നടത്തുമെന്നാണ് ഇപ്പോൾ കമ്പനി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇത് അടിസ്ഥാനമാക്കിയുള്ള ശമ്പള വർദ്ധനവ് ജൂലൈ മുതൽ പ്രാബല്യത്തിൽ വരും. രണ്ട് അവലോകനങ്ങളും എല്ലാ ലെവലുകളിലുമുള്ള ജീവനക്കാർക്കും ബാധകമാണ്. രണ്ട് ഇൻക്രിമെന്റുകളും ഒരുമിച്ച് നോക്കുമ്പോൾ 10-14% ശമ്പള വർദ്ധനവ് ജീവനക്കാർക്ക് ലഭിക്കുമെന്നാണ് വിവരം.

You may also like:Volkswagen Tiguan | പുതിയ മാറ്റങ്ങളുമായി 2022 മോഡൽ ഫോക്‌സ്‌വാഗൺ ടിഗുവാൻ വിപണിയിൽ

ആറ് മാസത്തെ ഇടവേളയ്ക്കുള്ളിൽ ശമ്പള വർദ്ധനവ് നൽകിയ മറ്റൊരു ഐടി ഭീമനാണ് ടിസിഎസ്. എല്ലാ അസോസിയേറ്റുകൾ‌ക്കും ടി‌സി‌എസ് ശമ്പള വർദ്ധനവ് നൽകിയിട്ടുണ്ട്. പല മുതിർന്ന ജീവനക്കാർക്കും 6-8% വരെ വർദ്ധനവ് ലഭിച്ചുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

വിതരണ ശൃംഖല വളർച്ചയുടെ വേഗത കുറയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ നടക്കുന്നുണ്ടെന്നും ജൂൺ മാസത്തിൽ കമ്പനിയിലെ മുതിർന്ന സഹപ്രവർത്തകർക്ക് “അർഹമായ” ശമ്പള വർദ്ധനവ് നൽകുമെന്നും വിപ്രോയുടെ സിഇഒ തിയറി ഡെലാപോർട്ടും വ്യക്തമാക്കിയിരുന്നു. എന്നാൽ എത്ര ശതമാനമായിരിക്കും വർദ്ധനവ് എന്ന് വ്യക്തമാക്കിയിട്ടില്ല.

എല്ലാ വർഷവും ജൂലൈയിലാണ് എച്ച്സിഎല്ലിൽ ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരാറുള്ളത്. എന്നാൽ കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധികളെ തുടർന്ന് ഇത് നീണ്ടു പോയിരുന്നു. എന്നാൽ ഈ വർഷം ഇൻക്രിമെന്റ് പതിവ് സമയത്ത് തന്നെ പ്രതീക്ഷിക്കാമെന്ന് കമ്പനിയുടെ എച്ച്ആർ ഓഫീസർ അപ്പറാവു വി വി വ്യക്തമാക്കി. കഴിഞ്ഞ വർഷം കമ്പനി ശരാശരി 7-8% ശമ്പള വർദ്ധനവാണ് നൽകിയത്.
Published by: Naseeba TC
First published: May 14, 2021, 11:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories