നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ആമസോണുമായുളള സംയുക്ത സംരഭം; നികുതി തർക്കത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയും

  ആമസോണുമായുളള സംയുക്ത സംരഭം; നികുതി തർക്കത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയും

  കുതി തർക്കം എന്താണെന്ന് കൃത്യമായി അറിയില്ലെന്നും നിയമപരമായ കാര്യമായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കമ്പനി.

  Infosys co-founder Narayan Murthy

  Infosys co-founder Narayan Murthy

  • Share this:
   ഇന്ത്യൻ വ്യവസായിയും ഇൻഫോസിസ് ടെക്‌നോളജീസിന്റെ സ്ഥാപകരിൽ ഒരാളുമായ എൻ.ആർ. നാരായണമൂർത്തിയും ഇൻറർനെറ്റ് റീട്ടെയിലിംഗ് ഭീമനായ ആമസോണും ചേർന്ന് നടത്തുന്ന സംയുക്ത സംരംഭം ഇന്ത്യൻ നികുതി വകുപ്പുമായി തർക്കത്തിലെന്ന് ദി ഗാർഡിയൻ റിപ്പോർട്ട്. ആമസോണിനെക്കുറിച്ച് അന്വേഷണം പുനരാരംഭിക്കാൻ ഇന്ത്യയുടെ കോമ്പറ്റീഷൻ കമ്മീഷന് അനുമതി ലഭിച്ചുവെന്ന വാർത്തയെ തുടർന്നാണ് വെള്ളിയാഴ്ച സംയുക്ത സംരംഭവുമായി ബന്ധപ്പെട്ട നികുതി തർക്കങ്ങളും വാർത്തകളിൽ ഇടം നേടിയത്.

   ബഹുരാഷ്ട്ര കമ്പനികളുടെ വിൽപ്പന രീതികൾ കാരണം തങ്ങൾ ബിസിനസിൽ നിന്ന് പുറത്താക്കപ്പെടുകയാണെന്ന് ചെറുകിട വ്യാപാരികൾ അവകാശപ്പെട്ടതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. യു.കെ ചാൻസലറായ ഋഷി സുനാകിന്റെ ഭർതൃപിതാവും ടെക്നോളജി സംരംഭകനുമായ എൻ.ആർ നാരായണ മൂർത്തിയുമായുള്ള ആമസോണിന്റെ പ്രതിവർഷം ഒരു ബില്യൺ പൗണ്ട് നേട്ടമുണ്ടാക്കുന്ന സംരംഭം ഇന്ത്യൻ വിദേശ ഉടമസ്ഥാവകാശ നിയമങ്ങൾ അട്ടിമറിച്ചേക്കാമെന്നും ചെറുകിട വ്യാപാരികൾ ആരോപിക്കുന്നു.

   Also Read-സ്വർണാഭരണങ്ങൾക്ക് ഇന്ന് മുതൽ ഹാൾമാർക്കിംഗ് നിർബന്ധം; ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

   എന്നാൽ പ്രാദേശിക നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ആമസോൺ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച നടന്ന ജി 7 ചർച്ചകളെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിലെ ധനമന്ത്രിമാർ ടെക് കമ്പനികൾക്ക് കൂടുതൽ നികുതി നൽകുന്നതിന് രൂപകൽപ്പന ചെയ്ത ഒരു ആഗോള കരാർ അംഗീകരിച്ചതോടെയാണ് നികുതിയുമായി ബന്ധപ്പെട്ട പുതിയ ത‌‍‍ർക്കങ്ങൾ പുറത്തു വന്നത്. ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനാകാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാൽ ഈ പ്രഖ്യാപനമാണ് ഇപ്പോൾ ഭർതൃപിതാവായ നാരായണ മൂർത്തിയ്ക്ക് വിനയായി മാറിയത്.

   ആമസോൺ.ഇന്നിലെ (Amazon.in) ഏറ്റവും വലിയ വിൽപ്പനക്കാരിൽ ഒന്നായ ക്ലൗഡ്ടെയിൽ എന്ന കമ്പനി, മൂർത്തി കുടുംബം നിയന്ത്രിക്കുന്ന ഒരു നിക്ഷേപ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. കമ്പനിയുടെ 76 ശതമാനം ഓഹരികൾ മൂ‍ർത്തി കുടുംബമാണ് നിയന്ത്രിക്കുന്നത്. ലൗഡ്ടെയിലിന്റെ ശേഷിക്കുന്ന ഭാഗം ആമസോണിന്റെ ഉടമസ്ഥതയിലാണുള്ളത്.

   കമ്പനിയുടെ അക്കൗണ്ടുകളുടെയും പ്രവർത്തനങ്ങളുടെയും ഒരു വിശകലനമാണ് ഗാർഡിയൻ നടത്തിയിരിക്കുന്നത്. ഈ റിപ്പോ‌‍‍ർട്ട് അനുസരിച്ച് ക്ലൗഡ്ടെയിൽ 5.5 മില്യൺ പൗണ്ട് നികുതിയാണ് ഇന്ത്യൻ നികുതി വകുപ്പിന് കൈമാറേണ്ടത്. “പലിശയും പിഴയും” ഉൾപ്പെടെയാണിത്. “തുച്ഛമായ” നികുതിയാണ് കഴിഞ്ഞ നാല് വ‍ർഷം ഇന്ത്യൻ സ‍‍ർക്കാരിന് കമ്പനി നൽകിയിട്ടുള്ളത്.

   Also Read-അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ കനത്ത തകർച്ച; വിദേശ നിക്ഷേപകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു

   ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്സ് ആൻറ് സർവീസ് ടാക്സ് ഇന്റലിജൻസിൽ നിന്ന് കമ്പനിക്ക് 5,455 ലക്ഷം രൂപ (5.5 ദശലക്ഷം പൗണ്ട്) പലിശയും പിഴയും സഹിതം സേവനനികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു.  എന്നാൽ നികുതി തർക്കം എന്താണെന്ന് കൃത്യമായി അറിയില്ലെന്നും നിയമപരമായ കാര്യമായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കമ്പനി അറിയിച്ചു.

   ഇന്ത്യയിൽ, വിദേശ കമ്പനികൾക്ക് ഓൺലൈൻ റീട്ടെയിൽ വിൽപ്പന നടത്തുന്നതിന് വിലക്കുണ്ട്. സാധനങ്ങൾ കൈവശം വയ്ക്കുകയും തുടർന്ന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഓൺലൈനിൽ നേരിട്ട് വിൽക്കുകയും ചെയ്യുന്നതിനാണ് വിലക്ക്. അതിന് പകരം, ആമസോൺ.ഇൻ വെബ്‌സൈറ്റ് ഒരു “മാർക്കറ്റ് പ്ലേസ്” ആയി പ്രവർത്തിക്കുകയും ഇന്ത്യൻ റീട്ടെയിലർമാർ യുഎസ് ഭീമൻമാർക്ക് ഫീസ് നൽകുന്നതിന് പകരം സൈറ്റ് വഴി ഉൽപ്പന്നങ്ങൾ വിൽക്കുകയുമാണ് ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
   Published by:Asha Sulfiker
   First published:
   )}