നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • NR Narayana Murthy | വിദേശത്ത് മികവ് പുലർത്തുന്ന ഇന്ത്യക്കാർ ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നു; അഭിനന്ദനാർഹമെന്ന് ഇൻഫോസിസ് സ്ഥാപകൻ

    NR Narayana Murthy | വിദേശത്ത് മികവ് പുലർത്തുന്ന ഇന്ത്യക്കാർ ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നു; അഭിനന്ദനാർഹമെന്ന് ഇൻഫോസിസ് സ്ഥാപകൻ

    മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഐബിഎം, അഡോബ്, വിഎംവെയര്‍ തുടങ്ങിയ കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യൻ വംശജരായ നേതാക്കളുടെ നീണ്ട പട്ടികയില്‍ ഇടംനേടിയ പരാഗ് അഗര്‍വാള്‍, ട്വിറ്റര്‍ സിഇഒ ആയി നിയമിതനായതിന് പിന്നാലെയാണ് വിദേശത്ത് മികവ് പുലര്‍ത്തുന്ന ഇന്ത്യക്കാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

    എൻ ആർ നാരായണമൂർത്തി

    എൻ ആർ നാരായണമൂർത്തി

    • Share this:
      ഇന്ത്യയിലെ മികച്ച പ്രതിഭകള്‍ വിദേശത്തേക്ക് (abroad) ചേക്കേറുന്നതില്‍ പല സ്ഥാപകരും ആശങ്കകള്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ ഒരു ചെറിയ ശതമാനം ഇന്ത്യക്കാര്‍ (indians) വിദേശത്ത് പോയി മികവ് പുലര്‍ത്തുന്നതില്‍ തെറ്റൊന്നുമില്ലെന്ന് കരുതുന്നയാളാണ് ഇന്‍ഫോസിസ് സ്ഥാപകന്‍ (infosys founder) എന്‍ ആര്‍ നാരായണ മൂര്‍ത്തി (nr narayana murthy).

      'എന്നെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ ശതമാനം ഇന്ത്യക്കാര്‍ വിദേശത്തേക്ക് പോകുകയും ആ സമൂഹത്തില്‍ മാതൃകാ പൗരന്മാരായി പെരുമാറുകയും, അവര്‍ തിരഞ്ഞെടുക്കുന്ന ഏത് തൊഴിലിലും മികവ് പുലര്‍ത്തുകയും ചെയ്യുന്നത് ഇന്ത്യയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഈ ആളുകള്‍ നമ്മുടെ അംബാസഡര്‍മാരാണ്. അതിനാല്‍ അവര്‍ ഇന്ത്യയില്‍ തന്നെ തുടരണം എന്ന് പറയുന്നതിന് പകരം അവരെ അഭിനന്ദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, അതില്‍ തെറ്റൊന്നുമില്ല,' മൂര്‍ത്തി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

      മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഐബിഎം, അഡോബ്, വിഎംവെയര്‍ തുടങ്ങിയ കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യൻ വംശജരായ നേതാക്കളുടെ നീണ്ട പട്ടികയില്‍ ഇടംനേടിയ പരാഗ് അഗര്‍വാള്‍, ട്വിറ്റര്‍ സിഇഒ ആയി നിയമിതനായതിന് പിന്നാലെയാണ് വിദേശത്ത് മികവ് പുലര്‍ത്തുന്ന ഇന്ത്യക്കാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

      'ഇന്ത്യക്കാര്‍ ആഗോള ടെക് സിഇഒമാരാകുന്നത് നാമെല്ലാവരും ആഘോഷിക്കുമ്പോള്‍, ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമ്മള്‍ ചോദിക്കേണ്ടതുണ്ട്, എന്തിനാണ് നമ്മള്‍ നമ്മുടെ മികച്ച രാജ്യം വിടുന്നത്, മികച്ച പ്രതിഭകളുള്ള രാജ്യം വിട്ടുപോകുന്നത് വലിയ നേട്ടമുണ്ടാക്കില്ല,' ഇന്ത്യയിലെ അറിയപ്പെടുന്ന സംരംഭകരില്‍ ഒരാളും ഏഞ്ചല്‍ നിക്ഷേപകനുമായ ക്രെഡ് സ്ഥാപകന്‍ കുനാല്‍ ഷാ നവംബര്‍ 30 ന് ഒരു ട്വീറ്റില്‍ പറഞ്ഞു. റേസര്‍പേ സ്ഥാപകന്‍ ഹര്‍ഷില്‍ മാത്തൂറും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിച്ചു.

      പക്ഷേ, മൂര്‍ത്തി ഇതിനെക്കുറിച്ച് അല്‍പ്പം വ്യത്യസ്തമായാണ് ചിന്തിച്ചത്. 'നമുക്ക് ധാരാളം ഇന്ത്യക്കാരുണ്ട്. നമ്മുടെ സ്വന്തം ചെറുപ്പക്കാര്‍ അസാധാരണമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അവര്‍ പുറത്തു തുടക്കമിട്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ നോക്കൂ. അതുകൊണ്ട് കഴിവുള്ള കുറച്ച് ഇന്ത്യക്കാര്‍ വിദേശത്ത് പോയി വിജയിക്കുന്നതിനെക്കുറിച്ച് അധികം വിഷമിക്കേണ്ടതില്ല. അവര്‍ ഇന്ത്യയ്ക്കു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു, ഞാന്‍ അവര്‍ക്ക് ആശംസകള്‍ നേരുന്നു, അവര്‍ ഇനിയും കൂടുതല്‍ കാര്യങ്ങൾ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.

      Also Read- Abolition of Slavery | അന്താരാഷ്ട്ര അടിമത്ത നിർമ്മാർജ്ജന ദിനം: മനുഷ്യക്കടത്തും ബാലവേലയും നിര്‍ബന്ധിത വേശ്യാവൃത്തിയും ഇല്ലാതാക്കാം

      2009ല്‍ ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ തുടക്കമിട്ട വാര്‍ഷിക ഇന്‍ഫോസിസ് പ്രൈസ് അവാര്‍ഡിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സസ്, ഹ്യുമാനിറ്റീസ്, ലൈഫ് സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ ആറ് വിഭാഗങ്ങളിലായി ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും മികച്ച നേട്ടങ്ങളെയാണ് ഇന്‍ഫോസിസ് ആദരിക്കുന്നത്.
      Published by:Rajesh V
      First published: