• HOME
 • »
 • NEWS
 • »
 • money
 • »
 • മരണമടഞ്ഞ വ്യക്തിയുടെ ഇൻഷൂറൻസ് തുക ലഭിക്കാൻ കുടുംബാംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ

മരണമടഞ്ഞ വ്യക്തിയുടെ ഇൻഷൂറൻസ് തുക ലഭിക്കാൻ കുടുംബാംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ

ആരോഗ്യ സംബന്ധിയായ ഇന്‍ഷൂറന്‍സ് ഒക്കെ പൊതുവേ ശ്രദ്ധിക്കപ്പെടാതെ പോവുക പതിവാണ്. എന്നാല്‍, ഭാവിയിലെ സംഭവിക്കാവുന്ന നടപടിക്രമങ്ങള്‍ ഒഴിവാക്കുന്നതിനായി ഈ പോളിസികള്‍ അവകാശികള്‍ക്ക് കൈമാറേണ്ടത് അത്യാവശ്യമായ കാര്യമാണ്.

 • Last Updated :
 • Share this:
  അയാകുടുംബത്തിലെ പ്രിയപ്പെട്ടവരുടെ മരണം ആളുകള്‍ക്ക് സഹിക്കാന്‍ കഴിയാത്ത വേദനയാണ് നല്‍കുന്നത്. മരണം വൈകാരികമായി പല തലത്തില്‍ അവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കും. അതില്‍ ഒന്നാണ് പിരിഞ്ഞു പോയ പ്രിയപ്പെട്ടവരുടെ പേരിലുള്ള പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുക എന്നത്. ഒരു വ്യക്തി മരണമടയുമ്പോള്‍, സ്വാഭാവികമായി മറ്റുള്ളവര്‍ളുടെ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളെ കുറിച്ചാണ് ആദ്യം ഓര്‍ക്കുകയും, മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കുകയും ചെയ്യുക. അതിനിടയില്‍ മറ്റ് പോളിസികളെ വേണ്ട ശ്രദ്ധ കൊടുക്കാതെ തള്ളിക്കളയുകയും ചെയ്യും. വാഹന ഇന്‍ഷൂറന്‍സ്, ഗൃഹ നിര്‍മ്മാണത്തിന്റെയോ, ആരോഗ്യ സംബന്ധിയായ ഇന്‍ഷൂറന്‍സ് ഒക്കെ പൊതുവേ ശ്രദ്ധിക്കപ്പെടാതെ പോവുക പതിവാണ്. എന്നാല്‍, ഭാവിയിലെ സംഭവിക്കാവുന്ന നടപടിക്രമങ്ങള്‍ ഒഴിവാക്കുന്നതിനായി ഈ പോളിസികള്‍ അവകാശികള്‍ക്ക് കൈമാറേണ്ടത് അത്യാവശ്യമായ കാര്യമാണ്.

  ആരോഗ്യ ഇന്‍ഷൂറന്‍സ്

  പല കുടുംബങ്ങളും ഒരൊറ്റ ആരോഗ്യ ഇന്‍ഷൂറന്‍സ് ഫ്ലോട്ടറിന് കീഴിലുള്ള പോളിസിയാണ് തിരഞ്ഞെടുക്കുക. ഇതിന് കാരണം, വ്യക്തിഗത ആരോഗ്യ പോളിസികളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തരത്തിലുള്ള പോളിസികളില്‍ ഒന്നിലധികം അടുത്ത രക്തബന്ധുക്കളായ കുടുംബാംഗങ്ങളെ ഇന്‍ഷൂറന്‍സ് ചെയ്യാന്‍ തിരഞ്ഞെടുക്കാനും ഇന്‍ഷൂറന്‍സ് തുക നിര്‍ണ്ണയിക്കാനും സാധിക്കുന്നു എന്നതാണ്. അതിനാല്‍ തന്നെ, പ്രധാന പോളിസി ഉടമയായ പ്രൊപ്പോസര്‍ മരണപ്പെടുകയാണ് എങ്കില്‍ പോളിസിക്ക് എന്ത് സംഭവിക്കും? ആദ്യമായി, അവശേഷിക്കുന്ന കുടുംബാംഗങ്ങള്‍ പോളിസി ഉടമയുടെ മരണത്തെക്കുറിച്ച് ഇന്‍ഷൂററെ അറിയിക്കുകയും കവറേജ് വിശദാംശങ്ങള്‍ പരിഷ്‌കരിക്കുകയും വേണം.

  ''ഒരു ഫാമിലി ഫ്ലോട്ടര്‍ പോളിസിയില്‍, ബാക്കിയുള്ള അംഗങ്ങള്‍ക്കായി പോളിസി പരിഷ്‌കരിക്കപ്പെടുകയും ഭാവിയിലെ പുതുക്കല്‍ അറിയിപ്പുകള്‍ ഉചിതമായ രീതിയില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. മരണപ്പെട്ട അംഗത്തിന്റെ ക്ലെയിം പോളിസി പ്രകാരം ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍, ഇന്‍ഷൂര്‍ ചെയ്തയാളുടെ കുടുംബാംഗങ്ങളില്‍ നിന്നുള്ള അപേക്ഷയുടെ അടിസ്ഥാനത്തില്‍, പോളിസി നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി കാലാവധി തീരാത്ത ഇന്‍ഷൂറന്‍സ് പോളിസിയുടെ തുക പോളിസിയുടെ നിശ്ചിത കാലയളവിനുള്ള പ്രീമിയം തിരികെ നല്‍കും,'' ബജാജ് അലയന്‍സ് ജെനറല്‍ ഇന്‍ഷ്വറന്‍സ്, ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ടി എ രാമലിംഗം വിശദീകരിക്കുന്നു.

  അതിനാല്‍, നിലവിലുള്ള ഇന്‍ഷുറന്‍സ് തുക മാറ്റങ്ങളില്ലാതെ അവശേഷിക്കും. കൂടാതെ പോളിസിയില്‍ ഇന്‍ഷൂര്‍ ചെയ്തിട്ടുള്ള ശേഷിക്കുന്ന അംഗങ്ങളെ ഇത് തുടര്‍ന്നും പരിരക്ഷിക്കുകയും ചെയ്യും. ''ഇന്‍ഷുറന്‍സ് കമ്പനി പ്രൊപ്പോസറെ കവറേജില്‍ നിന്ന് നീക്കം ചെയ്യുകയും കുടുംബത്തിലെ മറ്റൊരു അംഗത്തെ അതിന്റെ രേഖകളിലെ പുതിയ പ്രൊപോസറാക്കുകയും ചെയ്യും,'' ഇന്‍ഷുറന്‍സ് സമാഹരണ സ്ഥാപനമായ ഇന്‍ഷുറന്‍സ്ദേഖോയുടെ സിഇഒയും സഹസ്ഥാപകനുമായ അങ്കിത് അഗര്‍വാള്‍ കൂട്ടിച്ചേര്‍ക്കുന്നു. വ്യക്തിഗത ആരോഗ്യ പോളിസികളുടെ കാര്യത്തില്‍, പോളിസി ഉടമയുടെ മരണത്തോടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ അവസാനിക്കുന്നു. പണമടയ്ക്കാത്ത ആശുപത്രി പ്രവേശനത്തിന്റെ ക്ലെയിം തുക പോളിസി ഉടമയുടെ നോമിനികള്‍ക്ക് നല്‍കപ്പെടും.

  ഗാര്‍ഹിക ഇന്‍ഷുറന്‍സ്

  ഇപ്പോള്‍ പോളിസി ഉടമ, അവളുടെ വീടിന്റെ ഏക ഉടമ അവള്‍ ആണ് എന്ന് കരുതുക. അവള്‍ മരണമടയുകയാണെങ്കില്‍, അതിനോടനുബന്ധിച്ചുള്ള ഗാര്‍ഹിക ഇന്‍ഷുറന്‍സ് പരിരക്ഷ പുതിയ ഉടമയ്ക്ക് (നിയമപരമായ അവകാശിയ്ക്ക്) കൈമാറേണ്ടതായി വരും. ''ഉദാഹരണത്തിന്, ജീവിത പങ്കാളിക്ക് പോളിസിയുടെ കൈമാറ്റം അംഗീകരിക്കാന്‍ അപേക്ഷിച്ച് കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിക്ക് രേഖാമൂലമുള്ള അഭ്യര്‍ത്ഥന അയയ്ക്കാം. അതേസമയം, അത്തരമൊരു അഭ്യര്‍ത്ഥന മാനിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് വിവേചനാധികാരം ഉണ്ട്,'' അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു.

  അതിനാല്‍, ആദ്യപടിയെന്ന നിലയില്‍, ജീവിത പങ്കാളിയോ മറ്റ് നിയമപരമായ അവകാശികളോ പോളിസി ഉടമയുടെ മരണത്തെക്കുറിച്ച് ഉടന്‍ തന്നെ ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിക്കുകയും കൈമാറ്റ പ്രക്രിയ ആരംഭിക്കുകയും ചെയ്യണം. എന്നിരുന്നാലും, ഇത് ഒരു ഇടക്കാല ക്രമീകരണം മാത്രമായിരിക്കും. ''ഈ നടപടികള്‍ പോളിസി കാലഹരണ തീയതി വരെ നിലവിലുള്ള പോളിസി നിലനിര്‍ത്താന്‍ ജീവിത പങ്കാളിയെ സഹായിക്കും. ആത്യന്തികമായി, നിലവിലുള്ള പോളിസിയുടെ കാലാവധി സമയം കഴിയുമ്പോള്‍, ജീവിതപങ്കാളിക്ക് ഒരു പുതിയ ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടയായുണ്ട്,'' രാമലിംഗം വിശദീകരിക്കുന്നു.

  കൈമാറ്റ പ്രക്രിയ പൂര്‍ത്തിയാകുന്നതിനുമുമ്പ് ക്ലെയിമുകള്‍ എത്തുകയാണ് എങ്കില്‍, അവ കൈകാര്യം ചെയ്യുന്നതിനും പ്രത്യേകമായി ഒരു വ്യവസ്ഥ ഉണ്ട്. ''ട്രാന്‍സ്ഫര്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതിന് മുമ്പ് ഒരു ക്ലെയിം മുന്നോട്ട് വെയ്ക്കുകയാണ് എങ്കില്‍, പോളിസി ഉടമ നാമനിര്‍ദ്ദേശം ചെയ്തയാള്‍ക്കോ നിയമപരമായ പോളിസി ഉടമയുടെ അവകാശികള്‍ക്കോ ക്ലെയിം അനുവദിക്കപ്പെടും,'' ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ പ്ലാറ്റ്ഫോമായ Beshak.org യുടെ സ്ഥാപകന്‍ മഹാവീര്‍ ചോപ്ര പറയുന്നു.

  എല്ലാ പൊതു ഇന്‍ഷൂറന്‍സ് കമ്പനികളും വാഗ്ദാനം ചെയ്യുന്നത് പോലെ തന്നെ സ്റ്റാന്‍ഡേഡൈസ്ഡ് ഭാരത് ഗൃഹ രക്ഷ പോളിസിയും, ക്ലെയിം സെറ്റില്‍മെന്റ് വേഗത്തിലാക്കാന്‍ ഒരു നോമിനേഷന്‍ സൗകര്യം ഉറപ്പു നല്‍കുന്നുണ്ട്. ''എന്നിരുന്നാലും, ഈ നാമനിര്‍ദ്ദേശ സൗകര്യം, തീരുമാനമാകാത്ത ഏതെങ്കിലും ക്ലെയിമുകള്‍ക്ക് മാത്രമേ ബാധകമാകൂ. അതായത്, ക്ലെയിം തുക ലഭിക്കുന്നതിന് മുമ്പ് പോളിസി ഉടമയുടെ ദൗര്‍ഭാഗ്യകരമായ മരണത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് പോലെ, ഇന്‍ഷൂറന്‍സ് കമ്പനി പോളിസി തുക, പോളിസി ഉടമയുടെ നോമിനിക്ക് നല്‍കും. നോമിനിയെ നിശ്ചയിച്ചിട്ടില്ല എങ്കില്‍, അവകാശികള്‍ക്ക് തുക പിന്‍വലിക്കുന്നതിനായി നിയമപരമായ അവകാശി സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് സമര്‍പ്പിക്കേണ്ടതായുണ്ട്,'' രാമലിംഗം പറയുന്നു.

  കാര്‍ ഇന്‍ഷൂറന്‍സ്

  വ്യക്തിഗത ആരോഗ്യ പോളിസികളില്‍ നിന്ന് വ്യത്യസ്തമായി, മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉടമയുടെ മരണശേഷം ഉടന്‍ തന്നെ റദ്ദായിപ്പോവുകയില്ല. ഇന്‍ഷൂറന്‍സ് ഉടമ മരണപ്പെട്ട തീയ്യതി മുതല്‍ അല്ലെങ്കില്‍ പോളിസിയുടെ കാലാവധി തീരുന്നതുവരെ, ഏതാണ് ആദ്യം വരിക എന്നു വെച്ചാല്‍ ആ തീയ്യതി വരെ, അത് മൂന്ന് മാസത്തേക്ക് സാധുവായി തുടരും. ഈ കാലയളവില്‍, ഇന്‍ഷൂറന്‍സ് ചെയ്ത വാഹനത്തിന്റെ സൂക്ഷിപ്പവകാശവും ഉപയോഗവും, ഇന്‍ഷൂറന്‍സിന്റെ നിയമപരമായ അവകാശികളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. പ്രസ്തുത അവകാശികള്‍ക്ക്, വാഹന ഇന്‍ഷൂറന്‍സ് പോളിസി കൈമാറ്റത്തിനോ, പുതിയ ഇന്‍ഷൂറന്‍സ് പോളിസി നേടാനോ അപേക്ഷിക്കാവുന്നതാണ്, രാമലിംഗം പറയുന്നു. നിങ്ങള്‍ ഇതിനായി പോളിസി ഉടമയുടെ മരണ സര്‍ട്ടിഫിക്കറ്റും കാറിന്റെ അവകാശ രേഖയും പോളിസിയുടെ യഥാര്‍ത്ഥ രേഖകളും ഇന്‍ഷൂറന്‍സ് കമ്പനിയ്ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.

  വാഹന ഇന്‍ഷൂറന്‍സിനെ സംബന്ധിച്ച ഒരു നിര്‍ണായക വശം എന്തെന്നാല്‍, എല്ലാ ക്ലെയിംരഹിത വര്‍ഷവും ലഭിക്കുന്നത് നോ-ക്ലെയിം ബോണസാണ്. മരണപ്പെട്ട പോളിസി ഉടമയുടെ കാറിന്റെ സംരക്ഷണം അവളുടെ ജീവിത പങ്കാളിയ്ക്കോ കുട്ടികള്‍ക്കോ അതല്ലങ്കില്‍ മാതാപിതാക്കള്‍ക്കോ കൈമാറിയാല്‍, നോ-ക്ലെയിം ബോണസ്സും ആ വ്യക്തിക്ക് തന്നെ കൈമാറും. ''പോളിസി ഉടമയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം പോളിസിയുടെയും വാഹനത്തിന്റെയും ഉടമസ്ഥാവകാശം മാറ്റേണ്ടതായുണ്ട്. പോളിസി ഉടമയുടെ മരണത്തെത്തുടര്‍ന്ന്, ഇന്‍ഷൂറന്‍സ് ചെയ്ത വാഹനം വില്‍ക്കുകയാണെങ്കില്‍, ഇന്‍ഷൂറന്‍സ് പോളിസിയും ആര്‍സി ബുക്കും അതിന്റെ വില്‍പ്പന പൂര്‍ത്തിയാക്കേണ്ടതിനായി പുതിയ ഉടമയുടെ പേരിലേക്ക് മാറ്റി വിവരങ്ങള്‍ നവീകരിക്കേണ്ടതായുണ്ട്,'' അഗര്‍വാള്‍ കൂട്ടിച്ചേര്‍ക്കുന്നു.
  Published by:Jayashankar AV
  First published: