മുംബൈ: ജിയോ പ്ലാറ്റ്‌ഫോമുകളിൽ യു.എസ് ആസ്ഥാനമായുള്ള ഇന്റൽ ക്യാപിറ്റൽ 1,894.50 കോടി രൂപ നിക്ഷേപിച്ചതായി റിലയൻസ് ഇൻഡസ്ട്രീസ് സ്ഥിരീകരിച്ചു. ഈ നിക്ഷേപത്തിലൂടെ ജിയോ പ്ലാറ്റ്‌ഫോമിലെ 0.39 ശതമാനം ഓഹരികളാണ് ഇന്റൽ സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റർപ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമാണ്. ഫേസ്ബുക്ക്, സിൽവർ ലേക്, വിസ്റ്റ ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബടാല, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, ടിപിജി, എൽ കാറ്റർട്ടൺ, പിഐഎഫ് എന്നീ കമ്പനികൾ ഉൾപ്പെടെ ജിയോ പ്ലാറ്റ്‌ഫോമിലെ മൊത്തം നിക്ഷേപം ഇപ്പോൾ 117,588.45 കോടി രൂപയായി.
സെമി കണ്ടക്ടർ വ്യവസായം, കമ്പ്യൂട്ടിംഗ്, ആശയവിനിമയ സാങ്കേതികവിദ്യ എന്നിവയിൽ മുൻനിരയിൽ നിൽക്കുന്ന കമ്പനിയായ ഇന്റൽ കോർപ്പറേഷന്റെ നിക്ഷേപ വിഭാഗമാണ് ഇന്റൽ ക്യാപിറ്റൽ. നമ്മുടെ കമ്പ്യൂട്ടറിനും ലാപ്ടോപ്പിനുമൊക്കെ പവർ നൽകുന്ന പ്രോസസറുകൾ നിർമ്മിക്കുന്ന അതേ ഇന്റലാണ് ഇപ്പോൾ ജിയോയിലും നിക്ഷേപമിറക്കിയിരിക്കുന്നത്.
Related News:Intel-Jio Deal: ജിയോയിൽ 1,894.5 കോടിയുടെ നിക്ഷേപവുമായി ഇന്റൽ; 11 ആഴ്ചയ്ക്കിടെ പന്ത്രണ്ടാമത്തെ നിക്ഷേപം [NEWS] [NEWS]ഫേസ്ബുക്ക് മുതൽ സിൽവർ ലേക്ക് വരെ; ആറാഴ്ചക്കിടെ ജിയോയിൽ എത്തിയത് 92,202 കോടിയുടെ നിക്ഷേപം [NEWS]ഇന്റലിന്റെ സാന്നിധ്യം രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലുണ്ട്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ ഇന്റലിന്റെ ഓഫീസ്. 5 ജി, ക്ല ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി മേഖലകളിൽ തന്ത്രപരമായ ആഗോള നിക്ഷേപം ഇന്റൽ ക്യാപിറ്റലിനുണ്ട്.
ലോകത്തെ പ്രമുഖ ഡിജിറ്റൽ സമൂഹമായി ഇന്ത്യയെ മാറ്റുകയെന്ന ഞങ്ങളുടെ കാഴ്ചപ്പാട് ഉൾക്കൊള്ളുന്ന സാങ്കേതിക കമ്പനികളുമായി ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ അതീവ സന്തുഷ്ടരാണെന്ന് റിലയൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായമുകേഷ് അംബാനി പറഞ്ഞു.
"ലോകത്തെ മാറ്റിമറിക്കുന്ന സാങ്കേതികവിദ്യയും പുതുമകളും സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്ന ഇന്റൽ ഒരു റോൾ മോഡലാണ്. ആഗോളതലത്തിൽ പ്രമുഖ സാങ്കേതിക കമ്പനികൾക്ക് വിലപ്പെട്ട പങ്കാളിയെന്ന മികച്ച റെക്കോർഡാണ് ഇന്റൽ ക്യാപിറ്റലിനുള്ളത്. അതിനാൽ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ശാക്തീകരിക്കാനും 1.3 ബില്യൺ ഇന്ത്യക്കാരുടെ ജീവിതനിലവാരം ഉയർത്താനുമുള്ള അത്യാധുനിക സാങ്കേതികവിദ്യകളിൽ ഇന്ത്യയുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് ഇന്റലുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, ” മുകേഷ് അംബാനി പറയുന്നു.
ചെറുകിട ബിസിനസുകൾ, മൈക്രോ ബിസിനസുകൾ, കൃഷിക്കാർ എന്നിവരുൾപ്പെടെ രാജ്യത്തുടനീളമുള്ള 1.3 ബില്യൺ ആളുകൾക്കും ബിസിനസുകൾക്കുമായി റിലയൻസ് ജിയോയുടെ ഡിജിറ്റൽ ഇന്ത്യ ലക്ഷ്യത്തിലേക്കെത്താൻ ഇന്റലിന്റെ നിക്ഷേപം സഹായിക്കും. ബ്രോഡ്‌ബാൻഡ്, സ്മാർട്ട് ഡിവൈസുകൾ, ക്ലൗഡ് ആൻഡ് എഡ്ജ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ആഗ്‌മെന്റഡ്, മിക്‌സഡ് തുടങ്ങിയ പ്രമുഖ സാങ്കേതികവിദ്യകളാൽ ജിയോ നിർമ്മിച്ച ലോകോത്തര ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനുള്ള അംഗീകാരമാണ് ഇന്റൽ ക്യാപിറ്റലിന്റെ നിക്ഷേപം.
"കുറഞ്ഞ ചെലവിലുള്ള ഡിജിറ്റൽ സേവനങ്ങളുടെ ശക്തി ഇന്ത്യയിലെത്തിക്കുന്നതിലും “ജിയോ പ്ലാറ്റ്‌ഫോമുകൾ” ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡിജിറ്റൽ ആക്‌സസ്സിനും ഡാറ്റയ്ക്കും ബിസിനസ്സിനെയും സമൂഹത്തെയും മികച്ച രീതിയിൽ പരിവർത്തനം ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ നിക്ഷേപത്തിലൂടെ. ഇന്ത്യയിലെ ഡിജിറ്റൽ പരിവർത്തനത്തെ സഹായിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, ”ഇന്റൽ ക്യാപിറ്റൽ പ്രസിഡന്റ് വെൻഡൽ ബ്രൂക്സ് പറയുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ജിയോ പ്ലാറ്റ്‌ഫോമുകളിലെ പന്ത്രണ്ടാമത്തെ നിക്ഷേപമാണിത് ഇന്റൽ നടത്തിയിരിക്കുന്നത്. ഫേസ്ബുക്ക്, സിൽവർ ലേക്ക് പാർട്ണർമാർ, വിസ്റ്റ ഇക്വിറ്റി പാർട്ണർമാർ, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബഡാല, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, ടിപിജി, എൽ കാറ്റർട്ടൺ, പിഐഎഫ് എന്നിവയ്ക്കു പിന്നാലെയാണ് ഇന്റലിന്റെ നിക്ഷേപം.
Disclaimer:News18.com is part of Network18 Media & Investment Limited which is owned by Reliance Industries Limited that also owns Reliance Jio.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.