• HOME
  • »
  • NEWS
  • »
  • money
  • »
  • INVESTOR RECIEVES FLAK CRITICISM FOR HER TWEET BLAMING POOR PEOPLE FOR POVERTY NAV

'പാവപ്പെട്ടവർ നിക്ഷേപിക്കുന്നില്ല': ദരിദ്രരെ കുറ്റപ്പെടുത്തി ട്വീറ്റ് ചെയ്ത സംരംഭകയ്ക്ക് കടുത്ത വിമർശനം

ട്വീറ്റിന്റെ ചിന്താശൂന്യതയെക്കുറിച്ച് ചില ഉപയോക്താക്കൾ വിമർശനമുന്നയിച്ചപ്പോൾ, മറ്റു ചിലർ ഈ ട്വീറ്റ് സംരംഭക തന്റെ ബിസിനസ് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.

  • Share this:
    കൊറോണ വൈറസ് മഹാമാരി ഏഴ് കോടി ഇന്ത്യക്കാരെയാണ് കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത്. ഇവരുടെ പ്രതിദിന വരുമാനം വെറും രണ്ട് ഡോളർ അല്ലെങ്കിൽ അതിലും കുറവാണ്. ദാരിദ്ര്യം അനുഭവിക്കുന്നവരുടെ ജനസംഖ്യ ഇക്കാലയളവിൽ 13.4 കോടിയായി ഉയർന്നു. മറുവശത്ത്, മഹാമാരി സമയത്ത് തന്നെ, ഇന്ത്യൻ ശതകോടീശ്വരൻമാർ അവരുടെ സമ്പത്ത് 35% വർദ്ധിപ്പിച്ചു. കോവിഡ് കാലത്ത് ഇന്ത്യയിലെ ഏഴ് ഇന്ത്യൻ ശതകോടീശ്വരൻമാർ അവരുടെ സമ്പത്തിലേക്ക് 64 ബില്യൺ ഡോളർ കൂട്ടിച്ചേർത്തു. ഇത്രയും വലിയ അസമത്വത്തിന്റെ വ്യക്തമായ ചിത്രം ഉണ്ടായിരുന്നിട്ടും, ഒരു നിക്ഷേപക ട്വിറ്ററിൽ കുറിച്ച മൂന്ന് വരികൾ ഉപയോക്താക്കളെ രോക്ഷാകുലരാക്കിയിരിക്കുകയാണ്. പാവപ്പെട്ട ജനങ്ങളെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് ട്വീറ്റ്.
    ട്വീറ്റിന് മറുപടിയായി, ട്വിറ്റർ ഉപയോക്താക്കളിൽ നിന്ന് തിരിച്ചടി ലഭിച്ചു കൊണ്ടിരിക്കുകയാണ്.

    ട്വിറ്റർ ഉപയോക്താവ് ട്വിങ്കിളിന്റെ വിമർശനത്തിന് കാരണമായ ട്വീറ്റ് ഇങ്ങനെയാണ്, "ദരിദ്രർ ദരിദ്രരാണ്, കാരണം അവർ അവരുടെ പണത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നു. മധ്യവർഗക്കാർ ഇടത്തരക്കാരാകാനുള്ള കാരണം അവർ അവരുടെ പണത്തിന്റെ ഭൂരിഭാഗവും നിക്ഷേപത്തിനായി മാറ്റി വയ്ക്കുന്നു". അടുത്ത വരിയിൽ ധനികർ സമ്പന്നരാകാനുള്ള കാരണമാണ് അവർ അവകാശപ്പെടുന്നത്, "കാരണം അവർ അവരുടെ പണത്തിന്റെ ഭൂരിഭാഗവും നിക്ഷേപിക്കുന്നു" എന്നാണ് ട്വിങ്കിൾ കുറിച്ചിരിക്കുന്നത്.

    ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട്, നിരവധി ആളുകൾ അവരുടെ അഭിപ്രായങ്ങളും വിയോജിപ്പും രേഖപ്പെടുത്തുന്നുണ്ട്. ഒരു ട്വിറ്റർ ഉപയോക്താവ് മറുപടിയിൽ എഴുതിയത് ഇങ്ങനെയാണ്: “പാവപ്പെട്ടവർ പണം ചെലവാക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടല്ല, മറിച്ച് അവർക്കത് ചെയ്യേണ്ടി വരുന്നതാണ്. എല്ലാത്തിനും ഏറ്റവും കൂടുതൽ പണം നൽകേണ്ടി വരുന്നത് പാവപ്പെട്ടവരാണ് ” എന്ന് കുറിച്ചു.

    പാവപ്പെട്ട ആളുകൾ ഒരേ സാധനങ്ങൾക്ക് കൂടുതൽ പണം നൽകുന്നത് മൂലമാണ് ദരിദ്രരാകുന്നത് എന്നത് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതായി മറ്റൊരു ട്വിറ്റർ ഉപയോക്താവ് വിശദീകരിച്ചു. ഉദാഹരണത്തിന്, അവരുടെ ആരോഗ്യം കൂടുതൽ വഷളാകുന്നതുവരെ അവർ കാത്തിരിക്കുന്നു. പാവങ്ങൾക്ക് വായ്പ നൽകാൻ ബാങ്കുകൾക്ക് താൽപ്പര്യമില്ലാത്തതിനാൽ അവർ വായ്പ എടുക്കണമെങ്കിൽ ഉയർന്ന പലിശ നൽകണം.

    ഒരു ട്വിറ്റർ ഉപയോക്താവ് ഈ ട്വീറ്റിനെ ശരിയാക്കാൻ ശ്രമിക്കുകയും യഥാർത്ഥ ട്വീറ്റിലെ മൂന്ന് വാക്യങ്ങളുടെ രണ്ടാം പകുതി വരെ ശരിയാക്കുകയും ചെയ്തു. പണമില്ലാത്തതിനാൽ പാവങ്ങൾ ദരിദ്രരാണെന്നാണ് ഈ ഉപയോക്താവ് വിശദീകരിച്ചത്. അതുപോലെ, ഇടത്തരക്കാർക്ക് ആവശ്യത്തിന് പണമുണ്ടെങ്കിലും നിക്ഷേപിക്കാൻ പര്യാപ്തമല്ല. സമ്പന്നർക്ക് നിക്ഷേപിക്കാൻ കഴിയുന്നത്ര മിച്ചം പണമുണ്ടെന്നും ഉപയോക്താവ് കുറിച്ചു.

    ട്വീറ്റിന്റെ ചിന്താശൂന്യതയെക്കുറിച്ച് ചില ഉപയോക്താക്കൾ വിമർശനമുന്നയിച്ചപ്പോൾ, മറ്റു ചിലർ ഈ ട്വീറ്റ് സംരംഭക തന്റെ ബിസിനസ് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.

    അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ അഞ്ചു ലക്ഷം കോടി രൂപയുടെ സാമ്പത്തിക ശക്തിയായി ഉയർത്തുകയാണ് മോദി സർക്കാരിന്‍റെ ലക്ഷ്യം. പുതിയ ഇന്ത്യയിൽ ദരിദ്രർ ഉണ്ടാകില്ലെന്നും ദരിദ്രരെ സമ്പന്നരാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി മുമ്പ് പറഞ്ഞിരുന്നു.
    Published by:Naveen
    First published:
    )}