• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഒന്നുവിളിച്ചാൽ മതി, ഡീസൽ ഇനി വീട്ടുപടിക്കലെത്തും

Gowthamy GG
Updated: April 2, 2018, 9:42 PM IST
ഒന്നുവിളിച്ചാൽ മതി, ഡീസൽ ഇനി വീട്ടുപടിക്കലെത്തും
Gowthamy GG
Updated: April 2, 2018, 9:42 PM IST
പൂനെ:  ഡീസലിനായി പമ്പുകളിലെ നീണ്ട ക്യൂവിൽ നിൽക്കുമ്പോൾ  ഇതും വീട്ടിൽ  കിട്ടിയിരുന്നെങ്കിൽ എന്ന് ആശിക്കാത്തവർ ഉണ്ടാവില്ല. ഇവർക്കായി ഇതാ ഒരു സന്തോഷ വാർത്ത. പാലും പത്രവുമൊക്കെപ്പോലെ ഡീസലും ഇനി വീട്ടുപടിക്കലെത്തും.

രാജ്യത്തെ ഏറ്റവും വലിയ ഇന്ധന കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഹോം ഡെലിവറി പദ്ധതിയിടുന്നത്. ഒന്നു വിളിച്ചാൽ മതി ഡീസല്‍ ഇനി ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സ്ഥലത്തു തന്നെ കൊണ്ടെത്തിക്കും.

പൂനെയിൽ ആരംഭിച്ച പദ്ധതി രാജ്യമെങ്ങും വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതോടെ ഡീസലിനായി പമ്പുകളിൽ ക്യൂ നിൽക്കേണ്ടി വരുന്നത് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷ പ്രശ്നങ്ങൾ പരിഗണിച്ച് ഡീസലിന് മാത്രമാകും ഹോം ഡെലിവറി ഉണ്ടാവുക.

ട്വിറ്ററിലൂടെയാണ് ഐഒസി ഇക്കാര്യം പ്രഖ്യാപിച്ചത്. ഗ്രാമീണ മേഖലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഉള്ളവർക്ക് ഇത് ഏറെ സഹായകമാകും. മാത്രമല്ല അടിയന്തരഘട്ടത്തിലും ഈ സേവനം ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പമ്പുകളിലേതിന് സമാനമായ മീറ്ററുള്ള വാഹനമാണ് ഇതിനായി പരിഗണിക്കുന്നത്. ഇതിന് പുറമെ മറ്റുവഴികളും ആലോചിച്ചു വരുന്നുണ്ട്. അതേസമയം പമ്പുകളിലെ അതേ വിലയ്ക്കാണോ ഡീൽ ലഭിക്കുകയെന്നും എത്ര അളവ് ലഭിക്കുമെന്നും വ്യക്തമല്ല.
First published: March 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍