• HOME
 • »
 • NEWS
 • »
 • money
 • »
 • IRCTC | ട്രെയിനിൽ നിന്ന് ഭക്ഷണം വാങ്ങുന്നതിന് പണം കൈയിൽ കരുതേണ്ട; QR കോഡ് പേമെന്റ് അവതരിപ്പിച്ച് ഐആർസിടിസി

IRCTC | ട്രെയിനിൽ നിന്ന് ഭക്ഷണം വാങ്ങുന്നതിന് പണം കൈയിൽ കരുതേണ്ട; QR കോഡ് പേമെന്റ് അവതരിപ്പിച്ച് ഐആർസിടിസി

വെന്‍ഡര്‍മാരില്‍ പലരും ഭക്ഷണ സാധനങ്ങള്‍ക്ക് യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി റെയില്‍വേക്ക് പരാതി ലഭിച്ചിരുന്നു.

IRCTC |ട്രെയിൻ യാത്രക്കുമുണ്ട് ല​ഗേജ് പരിധി; എത്ര കിലോ വരെ ആകാം? ഇന്ത്യൻ റെയിൽവേ പറയുന്നതിങ്ങനെ

IRCTC |ട്രെയിൻ യാത്രക്കുമുണ്ട് ല​ഗേജ് പരിധി; എത്ര കിലോ വരെ ആകാം? ഇന്ത്യൻ റെയിൽവേ പറയുന്നതിങ്ങനെ

 • Last Updated :
 • Share this:
  ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) ട്രെയിനുകളില്‍ നിന്ന് ഭക്ഷണം (food) വാങ്ങുന്നതിന് ക്യുആര്‍ കോഡ് പേയ്‌മെന്റ് (QR code payment) രീതി അവതരിപ്പിച്ചു. ട്രെയിനുകളിലെ ഭക്ഷണ വില്‍പ്പനക്കാര്‍ അമിത നിരക്ക് ഈടാക്കുന്നത് തടയാനായാണ് ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ നീക്കം. തിരഞ്ഞെടുത്ത ചില റൂട്ടുകളില്‍ മാത്രമേ ഇപ്പോള്‍ പേയ്‌മെന്റ് രീതി നടപ്പിലാക്കൂവെങ്കിലും പിന്നീട് മറ്റ് ട്രെയിനുകളിലേയ്ക്കും വ്യാപിപ്പിക്കും. ശതാബ്ദി, തേജസ്, തുരന്തോ, രാജധാനി തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ ടിക്കറ്റ് നിരക്കില്‍ കാറ്ററിംഗ് സൗകര്യത്തിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും പാന്‍ട്രി കാറുകളുള്ള (pantry cars) മറ്റ് ട്രെയിനുകളില്‍ യാത്രക്കാര്‍ ഭക്ഷണത്തിന്റെ പേയ്‌മെന്റ് പണമായി നൽകി തന്നെ നടത്തേണ്ടതുണ്ട്.

  വെന്‍ഡര്‍മാരില്‍ പലരും ഭക്ഷണ സാധനങ്ങള്‍ക്ക് യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി റെയില്‍വേക്ക് പരാതി ലഭിച്ചിരുന്നു. കാര്‍ഡ് സ്വൈപ്പ് പേയ്‌മെന്റ് രീതി ലഭ്യമാണെങ്കിലും, യാത്രക്കാര്‍ ഭക്ഷണത്തിന് നേരിട്ട് പണം നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. ക്യുആര്‍ കാര്‍ഡ് പേയ്‌മെന്റ് സൗകര്യം അവതരിപ്പിക്കുന്നതോടെ, ഭക്ഷണസാധനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നത് പരിശോധിക്കുന്നത് റെയില്‍വേയ്ക്ക് എളുപ്പമാകും.

  Also Read-ദിവസം വെറും 50 രൂപ നിക്ഷേപിച്ച് 35 ലക്ഷം നേടാം; പോസ്റ്റ് ഓഫീസ് ഗ്രാമ സുരക്ഷാ യോജന പദ്ധതി

  മെനു കാര്‍ഡുകളിലും ഐആര്‍സിടിസി വെന്‍ഡര്‍മാരുടെ ഐഡി കാര്‍ഡുകളിലും ഐആര്‍സിടിസി ക്യുആര്‍ കോഡ് പ്രിന്റ് ചെയ്യും. യാത്രക്കാര്‍ക്ക് യുപിഐ ആപ്പ് ഉപയോഗിച്ച് എളുപ്പത്തില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാനും പണമടയ്ക്കാനും കഴിയും. നിലവില്‍, സമ്പൂരന്‍ ക്രാന്തി എക്‌സ്പ്രസ്സ് ട്രെയിനുകളില്‍ ക്യുആര്‍ കോഡ് പേയ്‌മെന്റ് സേവനം ലഭ്യമാണ്.

  Also Read-രണ്ട് ലക്ഷം നിക്ഷേപിച്ചാൽ അഞ്ച് വ‍ർഷം കൊണ്ട് 2,78000 രൂപ സമ്പാദിക്കാം; നികുതിയിളവ് വേറെയും

  തീവണ്ടികളില്‍ സാത്വിവ് ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഇസ്‌കോണ്‍ ടെംപിള്‍ ഡല്‍ഹി നടത്തുന്ന ഗോവിന്ദ റെസ്റ്റോന്റുമായി ഐആര്‍സിടിസി കഴിഞ്ഞ മാസം കരാറില്‍ ഒപ്പുവെച്ചിരുന്നു. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നാണ് ഈ സൗകര്യം ആരംഭിച്ചത്. താമസിയാതെ വിവിധ സ്റ്റേഷനുകളിലും സേവനം നടപ്പിലാക്കും. ഡീലക്‌സ് താലി, മഹാരാജ താലി, വെജിറ്റബിള്‍ ബിരിയാണി, വെജിറ്റബിള്‍ ഡിം സം, പനീര്‍ ഡിം സം, വോക്ക് ടോസ് നൂഡില്‍സ്, ദാല്‍ മഖാനി തുടങ്ങിയ വിഭവങ്ങളാണ് മെനുവില്‍ ഉള്‍പ്പെടുന്നത്. യാത്രക്കാര്‍ക്ക് ഷെഡ്യൂള്‍ ചെയ്ത യാത്രാ സമയത്തേക്കാള്‍ രണ്ട് മണിക്കൂര്‍ മുമ്പ് ഓര്‍ഡറുകള്‍ നല്‍കാം.

  ട്രെയിന്‍ ഗതാഗതം സുഗമമാക്കുന്നതിന് റെയില്‍വേ സ്റ്റേഷനുകളില്‍ ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീനുകള്‍ വഴി ടിക്കറ്റിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ഇ പേയ്മെന്റ് കമ്പനിയായ പേടിഎമ്മുമായി കൈകോര്‍ത്തിരുന്നു. ഇതിലൂടെ, യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ മോഡുകള്‍ വഴി ടിക്കറ്റിനായി പണമടയ്ക്കാനും യാത്ര പൂര്‍ണമായും പണരഹിതമാക്കാനും കഴിയും. പേടിഎം വാലറ്റ്, പേടിഎം യുപിഐ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് ആന്‍ഡ് പേടിഎം പോസ്റ്റ് പെയ്ഡ് എന്നിങ്ങനെ നിരവധി ഓപ്ഷനുകളിലൂടെ ഉപയോക്താക്കള്‍ക്ക് പേയ്മെന്റുകള്‍ നടത്താം.
  Published by:Naseeba TC
  First published: