നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • IRCTC Share Price | കൺവീനിയൻസ് ഫീസ്: റെയിൽവേ മന്ത്രാലയം തീരുമാനം മാറ്റി; IRCTC ഓഹരി വിലയിൽ വീണ്ടും കുതിപ്പ് 

  IRCTC Share Price | കൺവീനിയൻസ് ഫീസ്: റെയിൽവേ മന്ത്രാലയം തീരുമാനം മാറ്റി; IRCTC ഓഹരി വിലയിൽ വീണ്ടും കുതിപ്പ് 

  ട്രെയിനുകളിലെ ഭക്ഷണ സര്‍വ്വീസുകള്‍, ഓണ്‍ലൈന്‍ ടിക്കറ്റിംഗ്, കാറ്ററിംഗ് സേവനങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ അധികാരമുള്ള ഏക സ്ഥാപനമാണ് ഐആര്‍സിടിസി

  • Share this:
   കനത്ത ഇടിവിന് ശേഷം ഇന്ത്യന്‍ റെയില്‍വേയുടെ (Indian Railway) കാറ്ററിംഗ്, ടൂറിസം, ഓണ്‍ലൈന്‍ ടിക്കറ്റിംഗ് വിഭാഗമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) ഓഹരി വിലയില്‍ വര്‍ദ്ധനവ്. കണ്‍വീനിയന്‍സ് ഫീസ് സര്‍ക്കാരുമായി പങ്കിടുന്നത് സംബന്ധിച്ച തീരുമാനം റെയില്‍വേ മന്ത്രാലയം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഐആര്‍സിടിസി വിപണിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്.

   കണ്‍വീനിയന്‍സ് ഫീസ് സംബന്ധിച്ച തീരുമാനം പിന്‍വലിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി ട്വീറ്റ് ചെയ്തു.

   ഇന്ന് രാവിലെ ഐആര്‍സിടിസിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 29 ശതമാനം ഇടിഞ്ഞ് 650.10 രൂപയിലെത്തിയിരുന്നു. എന്നാല്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയതിന് ശേഷം ഐആര്‍സിടിസി ഓഹരി വില 39 ശതമാനം വീണ്ടെടുത്ത് ഇന്‍ട്രാഡേയിലെ ഉയര്‍ന്ന നിലവാരമായ 906 രൂപയിലെത്തി. രാവിലെ 11:29 വരെ ഐആര്‍സിടിസി ഓഹരികള്‍ 3.97 ശതമാനം ഇടിഞ്ഞ് 877.50 രൂപയിലെത്തിയിരുന്നു. സെന്‍സെക്സും 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തി.

   കോവിഡ് മഹാമാരിയ്ക്ക് മുമ്പ് കണ്‍വീനിയന്‍സ് ഫീസ് പങ്കിടല്‍ നിലനിന്നിരുന്നുവെന്ന് റെയില്‍വേയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മണികണ്‍ട്രോളിനോട് പറഞ്ഞു. മഹാമാരിയെ തുടര്‍ന്നാണ് കണ്‍വീനിയന്‍സ് ഫീസിന്റെ 100 ശതമാനവും കമ്പനിക്ക് നല്‍കിയതെന്ന് ഈ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനോട് കണ്‍വീനിയന്‍സ് ഫീസില്‍ നിന്നുള്ള വരുമാനം പങ്കിടാന്‍ റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഐആര്‍സിടിസിയുടെ ഓഹരി വില കുത്തനെ ഇടിയുകയായിരുന്നു.

   ഐആര്‍സിടിസി സമാഹരിക്കുന്ന കണ്‍വീനിയന്‍സ് ഫീസില്‍ നിന്ന് ലഭിക്കുന്ന വരുമാനം 2021 നവംബര്‍ 1 മുതല്‍ 50:50 എന്ന അനുപാതത്തില്‍ പങ്കിടാനുള്ള തീരുമാനമാണ് റെയില്‍വേ മന്ത്രാലയം ആദ്യം അറിയിച്ചത്.

   ട്രെയിനുകളിലെ ഭക്ഷണ സര്‍വ്വീസുകള്‍, ഓണ്‍ലൈന്‍ ടിക്കറ്റിംഗ്, കാറ്ററിംഗ് സേവനങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ അധികാരമുള്ള ഏക സ്ഥാപനമാണ് ഐആര്‍സിടിസി. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ടിക്കറ്റ് ബുക്കിംഗ്, കാറ്ററിംഗ് സേവനങ്ങള്‍, കുടിവെള്ളം എന്നിവ എന്നിവ എത്തിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ ഐആര്‍സിടിസിക്കാണ് അധികാരം നല്‍കിയിരിക്കുന്നത്.

   ''ഓഹരിയുടമകളുടെ വരുമാനം വര്‍ധിപ്പിക്കേണ്ടത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലക്ഷ്യമല്ല. അതിനാല്‍, പൊതുമേഖലാ ഓഹരികള്‍ക്ക് വില കുറവാണെങ്കിലും അവയില്‍ നിക്ഷേപിക്കുന്ന നിക്ഷേപകര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ''ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

   2021 സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തിലെയും അര്‍ദ്ധ വാര്‍ഷിക കണക്കുകളും പരിശോധിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് നവംബര്‍ 1ന് യോഗം ചേരും.


   Published by:Jayashankar AV
   First published:
   )}