സമ്പാദിക്കാൻ ഒരു വഴികാട്ടി; മണികൺട്രോൾ പ്രോ വാർഷികവരി വെറും 399 രൂപയ്ക്ക്; ഒരുലക്ഷം രൂപ വരെ നേടാൻ അവസരവും

Moneycontrol Pro Offer | ആദ്യ വർഷം 100,000 രൂപ വരെ സമ്മാനം നേടുന്നതിനുള്ള അവസരവും വാർഷികവരിക്കാർക്ക് ഉണ്ടാകും.

News18 Malayalam | news18-malayalam
Updated: March 24, 2020, 9:58 AM IST
സമ്പാദിക്കാൻ ഒരു വഴികാട്ടി; മണികൺട്രോൾ പ്രോ വാർഷികവരി വെറും 399 രൂപയ്ക്ക്; ഒരുലക്ഷം രൂപ വരെ നേടാൻ അവസരവും
money control pro offer
  • Share this:
ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള വിപണികൾ ഏറ്റവും ദുഷ്കരമായ സാഹചര്യമാണ് ഈ കൊറോണ കാലത്ത് നേരിടുന്നത്. നമ്മുടെ ദേശീയ ഓഹരി സൂചിക (നിഫ്റ്റി)യുടെ കാര്യം തന്നെ എടുക്കുക. എക്കാലത്തെയും ഉയർന്ന നിരക്കായ 12,430 ൽ നിന്ന് 3 വർഷത്തെ ഏറ്റവും താഴ്ന്ന 8,600 ലേക്ക് താഴ്ന്നു. വൻ ഇടിവാണ് വിപണികളിൽ രേഖപ്പെടുത്തുന്നത്.

എന്നാൽ വിപണിയിലെ ഇടിവ് ദീർഘകാല സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരങ്ങളായി മാറും. ഓഹരികളുടെ വില ഇടിഞ്ഞുകിടക്കുമ്പോൾ വാങ്ങിക്കൂട്ടുന്നവർക്ക് ദീർഘകാലാടിസ്ഥാനത്തിൽ സമ്പാദ്യം വർദ്ധിപ്പിക്കാനാകും. ഈ സമയത്ത് നിക്ഷേപിക്കാതിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ അവസരം പാഴാക്കിയതിന് തുല്യമായിരിക്കും. വിപണികളിലെ ചാഞ്ചാട്ടത്തെക്കുറിച്ചും ശരിയായ നിക്ഷേപം തിരഞ്ഞെടുക്കുന്നതിനും ഒരു ഉത്തമ വഴികാട്ടിയാണ് മണികൺട്രോൾ പ്രോ ആപ്പ്, വെബ് പതിപ്പുകൾ.

വിപണിയിലെ ചലനം ശരിയായി വിലയിരുത്തി ഉപയോക്താക്കൾക്ക് കൃത്യമായ ദിശാബോധം നൽകാൻ മണികൺട്രോൾ പ്രോ സഹായിക്കും. വിപണിയുടെ ഗതി, മ്യൂച്ചൽ ഫണ്ട് ട്രെൻഡിങ്, ഓഹരിവിപണിയിൽ നിക്ഷേപിച്ച് വിജയിച്ചവരുടെ ജീവിതകഥകൾ, ഒരു ദീർഘകാല പോർട്ട്‌ഫോളിയോ സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപ ആശയങ്ങൾ, ഹ്രസ്വ -ടേം ട്രേഡിംഗ് പിക്കുകൾ തുടങ്ങി അറിയേണ്ടതെല്ലാം മണികൺട്രോൾ പ്രോയിലുണ്ട്.

മണികൺട്രോൾ പ്രോ ഉപയോഗിച്ച്, ട്രേഡേഴ്സ് കാർണിവൽ, പ്രോ മാസ്റ്റേഴ്സ് സീരീസ്, വിപണിയിലെ പ്രധാനപ്പെട്ട കമ്പനികൾ സംഘടിപ്പിക്കുന്ന കോൺഫറൻസുകൾ തുടങ്ങിയവയിൽ പങ്കെടുക്കാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കുന്നു.

വിപണിയിൽ നിക്ഷേപിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നത് പോലെ മണികൺട്രോൾ പ്രോ വരിക്കാരാകുന്നതിന് ഏറ്റവും ഉചിതമായ അവസരമാണിത്. മണികൺട്രോൾ പ്രോയുടെ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ 500 രൂപ കിഴിവിൽ 399 / - രൂപയ്ക്ക് സ്വന്തമാക്കുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക. കൂടാതെ ആദ്യ വർഷം 100,000 രൂപ വരെ സമ്മാനം നേടുന്നതിനുള്ള അവസരവും വാർഷികവരിക്കാർക്ക് ഉണ്ടാകും. ഇതിനുപുറമെ Pro2020 കൂപ്പൺ ഉപയോഗിച്ച് മത്സരത്തിൽ പങ്കെടുത്ത് 400 രൂപ വിലവരുന്ന ആമസോൺ വൌച്ചർ സ്വന്തമാക്കാനും കഴിയും.

ആൻഡ്രോയ്ഡ്, വെബ് വരിക്കാർക്ക് മാത്രാണ് ഈ ഓഫർ. ഐഒഎസ് വരിക്കാർ വെബിൽ സബ്സ്ക്രൈബ് ചെയ്തശേഷം ഫോണിലെ ആപ്പിൽ മണികൺട്രോൾ പ്രോ ഉപയോഗിക്കാം.

ശ്രദ്ധിക്കുക, ഓഫർ പരിമിതകാലത്തേക്ക് മാത്രമായിരിക്കും.
First published: March 24, 2020, 9:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading