• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, diesel prices today: പെട്രോൾ ഡീസൽ വില കൂടിയോ? ഇന്നത്തെ നിരക്കുകൾ

Petrol, diesel prices today: പെട്രോൾ ഡീസൽ വില കൂടിയോ? ഇന്നത്തെ നിരക്കുകൾ

ഇന്ത്യയിലെ ക്രൂഡ് വില ബാരലിന് ശരാശരി 100 ഡോളർ ആകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, അടുത്ത ഏതാനും ദിവസത്തിനുള്ളിൽ പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിയിൽ മിതമായ കുറവ് സർക്കാർ പ്രഖ്യാപിച്ചേക്കും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ന്യൂഡൽഹി: രാജ്യത്ത് ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ (Petrol, diesel prices) മാറ്റമില്ല. സംസ്ഥാനത്തും ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ദീപാവലിയുടെ തലേദിവസം കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ (Fuel) എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം (NDA) ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.

    രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ പെട്രോൾ-ഡീസൽ വില ചുവടെ

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 109.98 രൂപ
    ഡീസൽ - ലിറ്ററിന് 94.14 രൂപ

    2. ഡൽഹി

    പെട്രോൾ ലിറ്ററിന് 95.41 രൂപ
    ഡീസൽ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോൾ ലിറ്ററിന് 101.40 രൂപ
    ഡീസൽ - ലിറ്ററിന് 91.43 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 104.67 രൂപ
    ഡീസൽ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 107.23 രൂപ
    ഡീസൽ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 108.20 രൂപ
    ഡീസൽ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോൾ ലിറ്ററിന് 100.58 രൂപ
    ഡീസൽ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോൾ - ലിറ്ററിന് 94.58 രൂപ
    ഡീസൽ ലിറ്ററിന് 81.29 രൂപ

    9. ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 95.28 രൂപ
    ഡീസൽ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 95.35 രൂപ
    ഡീസൽ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 106.36 രൂപ
    ഡീസൽ - ലിറ്ററിന് 93.47 രൂപ

    ദീർഘകാലത്തേക്ക് ഇന്ത്യയിലെ ക്രൂഡ് വില (crude price) ബാരലിന് ശരാശരി 100 ഡോളർ ആകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, അടുത്ത ഏതാനും ദിവസത്തിനുള്ളിൽ പെട്രോൾ, ഡീസൽ (petrol, diesel) എന്നിവയുടെ നികുതിയിൽ മിതമായ കുറവ് സർക്കാർ പ്രഖ്യാപിച്ചേക്കും. എണ്ണ വിപണന കമ്പനികൾ (OMCs) നഷ്‌ടം നികത്തുന്നതിനായി അടുത്ത ആഴ്ച മുതൽ ഘട്ടം ഘട്ടമായി പെട്രോൾ, ഡീസൽ ഇന്ധനങ്ങളുടെ റീട്ടെയിൽ നിരക്ക് ഉയർത്താൻ സാധ്യതയുള്ളതിനാൽ, നികുതിയിളവ്‌ ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറയ്ക്കുകയും ഇന്ധനവില നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും എന്ന് വിലയിരുത്തപ്പെടുന്നു.

    Also Read- പുതിയ ഇരുചക്ര വാഹനങ്ങളുടെ വില കൂടും; ഹരിത നികുതിയും വർധിപ്പിച്ചു

    ഡീസൽ, പെട്രോളിന്റെ എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുകയും നികുതി വരുമാനത്തിലെ വലിയ നേട്ടം ഉപേക്ഷിക്കുകയും, അതുമല്ലെങ്കിൽ എണ്ണ വിപണന കമ്പനികൾ വാഹന ഇന്ധനങ്ങളുടെ ചില്ലറ വിൽപന വില വർദ്ധിപ്പിക്കുക വഴി രണ്ട് ഘട്ടങ്ങളുടെ യുക്തിസഹമായ സംയോജനം തിരഞ്ഞെടുക്കുന്നത് സർക്കാരിന് മുന്നിൽ വെല്ലുവിളി ഉയർത്തും.

    Summary- Petrol and diesel prices remain unchanged in the country today. Fuel prices in the state remain unchanged. Petrol and diesel prices have come down sharply across the country on the eve of Diwali as a result of the central government's cut in excise duty on fuels. The government had reduced petrol by Rs 5 and diesel by Rs 10.
    Published by:Anuraj GR
    First published: