ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി 2015ൽ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (PMAY). പദ്ധതിക്കായി അനുവദിച്ച തുകയിൽ എത്ര ചെലവാക്കി എന്നതിനെ ആശ്രയിച്ചാണ് പദ്ധതികളുടെ വിജയ പരാജയങ്ങൾ നിർണയിക്കുന്നത്. ഇത്തവണ ബജറ്റ് അവതരിപ്പിക്കുമ്പോഴും PMAY പദ്ധതിക്കായി എത്ര തുക വകയിരുത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ രണ്ട് ബജറ്റിലും 25,000 കോടി രൂപയിലധികം പദ്ധതിക്കായി വകയിരുത്തിയിരുന്നു.
പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീൺ വഴി 2016-17ൽ 35 ലക്ഷത്തിലധികം വീടുകൾ നിർമിച്ചുനൽകിയെന്നാണ് ഗ്രാമവികസന മന്ത്രാലയത്തിന്റെ കണക്കുകൾ. 2017-18ൽ 24 ലക്ഷം വീടുകളും 2018-19ൽ 21 ലക്ഷം വീടുകളും പൂർത്തിയാക്കി. വരുന്ന ബജറ്റിലും മോശമല്ലാത്ത തുക വകയിരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയും പദ്ധതിയെ സ്വാഗതം ചെയ്തിരുന്നു. ഭവന വായ്പ, തൊഴിൽ എന്നിവയുമായെല്ലാം പദ്ധതി ബന്ധപ്പെട്ട് കിടക്കുന്നു. ഭീമമായ തുക വകയിരുത്തിയാൽ ഈ രംഗത്തും ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.