• HOME
 • »
 • NEWS
 • »
 • money
 • »
 • Stock Market | നിഫ്റ്റിയും സെൻസെക്‌സും കരകയറി; ഓഹരി വിപണിയുടെ തിരിച്ചുവരവിന്റെ സമയം നിക്ഷേപം നടത്താൻ അനുയോജ്യമോ?

Stock Market | നിഫ്റ്റിയും സെൻസെക്‌സും കരകയറി; ഓഹരി വിപണിയുടെ തിരിച്ചുവരവിന്റെ സമയം നിക്ഷേപം നടത്താൻ അനുയോജ്യമോ?

നിക്ഷേപകരുടെ മനസ്സിലുള്ള ചില സംശയങ്ങൾക്കുള്ള ഉത്തരം ഇതാ

 • Last Updated :
 • Share this:
  തുടർച്ചയായ ഇടിവിന് ശേഷം ഓഹരി വിപണി (Stock Market) ഇന്ന് തിരിച്ചുവരവ് നടത്തി. സെൻസെക്സ് (Sensex) ഇന്നത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് 1,000 പോയിന്റ് ഉയർന്ന് അര ശതമാനത്തിലധികം നേട്ടത്തിൽ ക്ലോസ് ചെയ്തു.

  മിഡ്‌ക്യാപ്‌, സ്‌മോൾ ക്യാപ്‌ ഓഹരികൾ സെൻസെക്‌സിനെയും നിഫ്റ്റിയെയും (Nifty) മറികടന്ന് ഒരു ശതമാനത്തിലധികം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. എന്തുകൊണ്ടാണ് ഇന്ന് വിപണി നേട്ടമുണ്ടാക്കിയത്? ഈ ഉയർച്ച സുസ്ഥിരമായിരിക്കുമോ? നിക്ഷേപകരുടെ മനസ്സിലുള്ള ചില സംശയങ്ങൾക്കുള്ള ഉത്തരം ഇതാ.

  ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇന്ന് തുടർച്ചയായ ആറ് ദിവസത്തെ നഷ്ടത്തെയാണ് മറികടന്നത്. എന്നാൽ ബുധനാഴ്ചത്തെ യുഎസ് ഫെഡറൽ റിസർവ് മീറ്റിംഗ് നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്. ഈ വർഷം മുഴുവൻ പലിശ നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള മാർഗരേഖകൾ തയ്യാറാക്കുന്നത് സംബന്ധിച്ച് സെൻട്രൽ ബാങ്ക് സൂചന നൽകാനിടയുണ്ട്.

  അടുത്തിടെ സംഭവിച്ച ഓഹരി വിപണിയിലെ ഈ മാറ്റങ്ങളെ മുൻനിർത്തി നിക്ഷേപകരുടെ മനസ്സിൽ ഉയർന്നു വരുന്ന ചില ചോദ്യങ്ങൾക്കും സംശയങ്ങൾക്കും സിഎൻബിസി ചില ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

  എന്തുകൊണ്ടാണ് ഇന്ന് വിപണി നേട്ടമുണ്ടാക്കിയത്? ഈ നേട്ടം അടുത്ത ദിവസങ്ങളിൽ നിലനിർത്താൻ കഴിയുമോ?

  ബെഞ്ച്മാർക്ക് സൂചികകളിലെ ഇന്നത്തെ കുതിച്ചുചാട്ടത്തെ ഒരു 'റിലീഫ് റാലി' ആയി കണക്കാക്കിയാൽ മതി. ഉയർന്ന അളവിൽ ഓഹരികൾ വിറ്റഴിച്ചേക്കാവുന്ന നിക്ഷേപകരിൽ നിന്നും വ്യാപാരികളിൽ നിന്നും ഓഹരികൾ വാങ്ങുന്നതും കുത്തനെയുള്ള ഇടിവിനെ തുടർന്ന് നിലവിലെ വിലകൾ ആകർഷകമായി കരുതുന്ന നിക്ഷേപകർ കൂടുതൽ വാങ്ങലുകൾ നടത്തുന്നതുമാണ് ഇന്നത്തെ വിപണിയിലെ ഈ നേട്ടത്തിന് പ്രധാന കാരണം.
  ചില നെഗറ്റീവ് കാരണങ്ങൾ നിലനിൽക്കുന്നതിനാൽ വിപണിയുടെ തിരിച്ചുവരവ് നിലനിർത്താനാകുമോ എന്നതിന് ഇപ്പോൾ ഉത്തരം നൽകാൻ സാധിക്കില്ല.

  ഓഹരി വിപണിയിൽ വീണ്ടും കനത്ത ഇടിവിന് സാധ്യത ഉണ്ടോ?
  കൃത്യമായി ഉത്തരം നൽകാൻ പ്രയാസമുള്ള മറ്റൊരു ചോദ്യമാണിത്. കഴിഞ്ഞ ആഴ്‌ച വിപണിയിൽ കനത്ത ഇടിവ് നേരിട്ടിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഇത് വിപണി ഒരു 'ബൈ-ഓൺ-ഡിപ്സ്' മാർക്കറ്റായിരുന്നു. അതായത് ഓഹരികളുടെ വില കുറഞ്ഞതിനെ തുടർന്ന് നിക്ഷേപകൾ ഓഹരി വാങ്ങിയിരുന്ന സമയം. എന്നാൽ ഇപ്പോൾ പെട്ടെന്ന് വിപണി ‘sell-on-rise’ വിപണിയായി മാറി. അതായത് വലിയ നഷ്ടം സംഭവിക്കാതിരിക്കാൻ ഓഹരികൾ വിറ്റഴിക്കാൻ തുടങ്ങി.

  എന്തുകൊണ്ടാണ് നിക്ഷേപകർ പരിഭ്രാന്തരാകുന്നത്?
  പണപ്പെരുപ്പം കുറയ്ക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയേക്കാമെന്ന സൂചനകളാണ് ആഗോള വിപണികളുടെ ഇടിവിന് കാരണമായത്.

  എന്തുകൊണ്ടാണ് യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്തുന്നത് ഓഹരി വിപണിയെ ബാധിക്കുന്നത്?
  പലിശ നിരക്ക് ഉയർത്തുന്നത് യുഎസ് ട്രഷറി ബോണ്ട് വഴിയുള്ള വരുമാനം വർദ്ധിക്കാൻ കാരണമാകും. ആഗോള ഓഹരി നിക്ഷേപകർ അവരുടെ പണത്തിന്റെ ഒരു ഭാഗം ഈ ബോണ്ടുകളിലേക്ക് മാറ്റാൻ ഇത് കാരണമാകും. ഒരു പരിധിവരെ ഇക്വിറ്റികൾ, കമ്മോഡിറ്റികൾ, കോർപ്പറേറ്റ് ബോണ്ടുകൾ തുടങ്ങിയ 'റിസ്ക്' അസറ്റുകൾ എന്ന് വിളിക്കപ്പെടുന്ന നിക്ഷേപങ്ങളിൽ നിന്ന് പണം പിൻവലിച്ചാകും പല നിക്ഷേപകരും ബോണ്ടിൽ നിക്ഷേപിക്കുക.

  നിക്ഷേപകർ ഇക്വിറ്റികൾ വിൽക്കുകയും യുഎസ് ബോണ്ടുകൾ വാങ്ങുകയും ചെയ്യുമോ?

  കൃത്യമായി അങ്ങനെ ആയിരിക്കണമെന്നില്ല. കാരണം ഒന്നിലധികം ഘടകങ്ങൾ ഇവിടെ ബാധകമാണ്. യുഎസ് ഫെഡ് നിരക്കുകൾ ഉയർത്തുമ്പോൾ, മറ്റ് സെൻട്രൽ ബാങ്കുകളും പലിശ നിരക്കുകൾ ഉയർത്താൻ നിർബന്ധിതരാകുന്നു. പലിശ നിരക്ക് ഉയരുമ്പോൾ ഹ്രസ്വകാലത്തേക്ക് കോർപ്പറേറ്റ് മാർജിനുകളെ ബാധിക്കുകയും ചെലവ് കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നു.

  2020 മാർച്ച് മുതലുള്ള നേട്ടത്തെ തുടർന്ന് ഓഹരി വിലകൾ കൂടുതൽ ചെലവേറിയതായിരുന്നു. പെട്ടെന്നുള്ള പണത്തിന്റെ കുത്തൊഴുക്കാണ് ഈ നേട്ടത്തിന് തുടക്കമിട്ടത്. പിന്നീട് സാമ്പത്തിക പ്രവർത്തനങ്ങൾ ഉയർന്നു വന്നതോടെ വരുമാനത്തിലുണ്ടായ വർദ്ധനവും വിപണിയ്ക്ക് പിന്തുണ നൽകി. എന്നാൽ വിപണിയിൽ നിന്നുള്ള നേട്ടം കുറയാൻ പോകുന്നതിനാൽ ഓഹരികൾക്ക് ഇത്രയധികം വില നൽകണോ എന്ന് നിക്ഷേപകർക്ക് സംശയമുണ്ടായേക്കാം.

  ഇന്ത്യൻ ഓഹരികൾക്ക് എന്ത് സംഭവിക്കും?
  മിക്ക വിദേശ ഫണ്ട് ഹൗസുകളും തങ്ങളുടെ മറ്റ് ഏഷ്യൻ എതിരാളികളെ അപേക്ഷിച്ച് ഇന്ത്യൻ ഇക്വിറ്റികൾ കൂടുതുതൽ ചെലവേറിയതായി കണക്കാക്കുന്നു. ഇത് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് പരിമിതപ്പെടുത്തും.

  അതിനാൽ ഓഹരി വിപണിയ്ക്ക് കൂടുതൽ ഇടിവ് നേരിടേണ്ടി വരുമോ?

  ഓഹരി വിപണിയ്ക്ക് കൂടുതൽ ഇടിവ് നേരിടേണ്ടി വരുമെന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാൽ ആഗോള വിപണിയിലെ പ്രവണതകളെ ആശ്രയിച്ചിരിക്കും ഇത്. നിക്ഷേപകർ പണം ഡിഫൻസീവ് സ്റ്റോക്കുകളിലേക്കും വരുമാന സാധ്യതയുടെ കാര്യത്തിൽ കൂടുതൽ ആകർഷകമായി തോന്നുന്ന ഓഹരികളിലേയ്ക്കും മാറ്റുന്നതിനാൽ 'ന്യൂ ഏജ്' ടെക് സ്റ്റാർട്ടപ്പുകൾ പോലുള്ളവയുടെ ഓഹരികൾ കുറച്ചു കാലത്തേക്ക് കുതിച്ചുയർന്നേക്കാം.

  വിദേശ നിക്ഷേപകർ (എഫ്ഐഐകൾ) ഇതുവരെ എത്രത്തോളം ഓഹരികൾ വിറ്റു?

  ജനുവരിയിൽ മാത്രം ഇതുവരെ 11,000 കോടി രൂപയുടെ വിൽപ്പനയും ഡിസംബറിൽ 9000 കോടി രൂപയുടെ വിൽപ്പനയും നടത്തി. എന്നാൽ ഇപ്പോൾ എസ്‌ഐപി വഴിയുള്ള മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പ്രതിമാസ നിക്ഷേപം 10,000 കോടിയിലേറെയാണ്. വിദേശ ഫണ്ടുകൾ ഈ വേഗതയിൽ വിൽപ്പന തുടരുകയാണെങ്കിൽ, ആഭ്യന്തര പണലഭ്യത കുറയാൻ സാധ്യതയുണ്ട്.

  Also Read- SBI സ്ഥിര നിക്ഷേപ പലിശ നിരക്ക് വീണ്ടും ഉയർത്തി; ഏറ്റവും പുതിയ FD നിരക്കുകൾ അറിയാം

  ഒരു റീട്ടെയിൽ നിക്ഷേപകൻ ഇപ്പോൾ ചെയ്യേണ്ടത് എന്ത്?
  നിങ്ങൾക്ക് മ്യൂച്വൽ ഫണ്ട് എസ്ഐപികൾ ഉണ്ടെങ്കിൽ അവയിലെ നിക്ഷേപം അവസാനിപ്പിക്കരുത്. നിങ്ങൾ ഓഹരികളിലെ നേരിട്ടുള്ള നിക്ഷേപകനാണെങ്കിൽ, പിന്തുണ കുറവുള്ള ഓഹരികൾ വിൽക്കാൻ ഓരോ ദിവസവും ഉപയോഗിക്കുക. മികച്ച സ്റ്റോക്കുകളുടെ കാര്യത്തിൽ അൽപ്പം കൂടി കാത്തിരിക്കുക.

  LIC Saral Pension scheme | ഒറ്റത്തവണ പ്രീമിയം അടച്ച് മാസം 12,000 രൂപ പെൻഷൻ നേടാം: എൽഐസി സരൾ പെൻഷൻ പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

  ഐപിഒകളുടെ കാര്യം?

  ന്യായമായ വിലയുള്ള IPOകൾ ഏത് വിപണിയിലും നിക്ഷേപകരെ കണ്ടെത്തും. എന്നാൽ പിന്നീട് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ പല കമ്പനികളും തങ്ങളുടെ ഐപിഒകൾ മാറ്റിവയ്ക്കാനാണ് സാധ്യത.
  Published by:Jayashankar AV
  First published: