ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ (Petrol Diesel Price) ഇന്ന് മാറ്റമില്ല. രണ്ട് മാസത്തിലേറെയായി മാറ്റമില്ലാതെ തുടരുകയാണ് ഇന്ധനവില. ഈ മാസം ആദ്യം പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചതായി ഏക്നാഥ് ഷിൻഡെ സർക്കാർ പ്രഖ്യാപിച്ചതോടെയാണ് മഹാരാഷ്ട്രയിൽ വിലയിൽ ഏറ്റവും ഒടുവിൽ മാറ്റം ഉണ്ടായത്. മൂല്യവർധിത നികുതി (വാറ്റ്) പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് ലിറ്ററിന് മൂന്ന് രൂപയും കുറച്ചതായാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചു. സംസ്ഥാന ഖജനാവിൽ വാർഷികാടിസ്ഥാനത്തിൽ 6,000 കോടി രൂപയുടെ കുറവാണ് ഇതുവഴിയുണ്ടാകുന്നതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്ര സർക്കാർ വാറ്റ് കുറച്ചതിനെ തുടർന്ന് മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയ്ക്കും വിൽക്കുന്നു. ഡൽഹിയിൽ പെട്രോളിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. ചെന്നൈയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 102.63 രൂപയും 94.24 രൂപയുമാണ് വില, കൊൽക്കത്തയിൽ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച മെയ് 21നുശേഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വില മാറ്റമില്ലാതെ തുടരുകയാണ്.
കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതോടെ എണ്ണ വിപണന കമ്പനികൾക്ക് പെട്രോളിന് 13.08 രൂപയും ഡീസലിന് 24.09 രൂപയും നഷ്ടം സംഭവിക്കുന്നതായാണ് റിപ്പോർട്ട്. ഇറക്കുമതിയിലൂടെയാണ് ഇന്ത്യ തങ്ങളുടെ ഇന്ധന ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റുന്നത്. ക്രൂഡ് ഇൻവെന്ററികൾ കുറഞ്ഞതും ഉയർന്ന പെട്രോൾ ഡിമാൻഡും മുൻ സെഷനിൽ നിന്ന് നേട്ടമുണ്ടാക്കി വ്യാഴാഴ്ച യുഎസിലെ എണ്ണ വില ഉയർന്നു.
Also Read-
അമ്പത് ലക്ഷത്തിന്‍റെ കടം വീട്ടാൻ വീട് വിൽക്കാനൊരുങ്ങിയ ആൾക്ക് ഒരു കോടി രൂപ ലോട്ടറി അടിച്ചുസെപ്റ്റംബറിലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബുധനാഴ്ച 2.22 ഡോളർ നേടിയ ശേഷം കഴിഞ്ഞ ദിവസം ബാരലിന് 40 സെൻറ് അഥവാ 0.4 ശതമാനം ഉയർന്ന് 107.02 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (ഡബ്ല്യുടിഐ) കഴിഞ്ഞ സെഷനിൽ 2.28 സെൻറ് ഉയർന്നതിന് ശേഷം ബാരലിന് 97.78 ഡോളറായിരുന്നു.
പെട്രോൾ കയറ്റുമതിക്ക് നികുതി സർക്കാർ ഒഴിവാക്കുകയും, ആഗോള എണ്ണവില ഇടിഞ്ഞതിനെത്തുടർന്ന്, ഡീസൽ, എടിഎഫ് എന്നിവയുടെ വിദേശ കയറ്റുമതിയിലും ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്മേലുള്ള വിൻഡ്‌ഫാൾ ടാക്സ് കുറയ്ക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.