• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol-Diesel Price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ

Petrol-Diesel Price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ

പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ, എല്ലാ ദിവസവും രാവിലെ ആറ് മുതൽ പ്രാബല്യത്തിൽ വരും

  • Share this:
    ന്യൂഡൽഹി: മെയ് 21 ന് പെട്രോൾ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും എക്സൈസ് തീരുവ കുറച്ചതായി സർക്കാർ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും മെയ് 29 ന് ഇന്ധന വിലയിൽ മാറ്റമില്ല. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറച്ചിരുന്നു. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയിൽ നിന്ന് 96.72 രൂപയായപ്പോൾ ഡീസലിന് 96.67 രൂപയിൽ നിന്ന് 89.62 രൂപയായി.

    മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 111.35 രൂപയും ഡീസലിന് 97.28 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 102.63 രൂപയും 94.24 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്.

    ഇറക്കുമതിയിലൂടെയാണ് ഇന്ത്യ എണ്ണ ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റുന്നത്. ക്രൂഡ് വിലയിലെ ആഗോള ചലനത്തിനനുസരിച്ച് റീട്ടെയിൽ നിരക്കുകൾ ക്രമീകരിക്കപ്പെടുന്നു. പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി കുറച്ചത് സംസ്ഥാനങ്ങളുമായി പങ്കിടാത്ത റോഡ്, ഇൻഫ്രാസ്ട്രക്ചർ സെസ് ആണെന്ന് മെയ് 22 ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു, ഈ നീക്കം കേന്ദ്ര വരുമാനത്തിൽ സംസ്ഥാനങ്ങളുടെ വിഹിതത്തെ ബാധിക്കുമെന്ന പ്രതിപക്ഷത്തിന്റെ വിമർശനം മന്ത്രി തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഒമ്പത് കോടിയിലധികം ഗുണഭോക്താക്കൾക്ക് എൽപിജി സിലിണ്ടറിന് 200 രൂപ സർക്കാർ സബ്‌സിഡി നൽകുമെന്നും അന്ന് നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

    ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ:
    ഡൽഹി
    പെട്രോൾ: ലിറ്ററിന് 96.72 രൂപ

    ഡീസൽ: ലിറ്ററിന് 89.62 രൂപ

    മുംബൈ
    പെട്രോൾ: ലിറ്ററിന് 111.35 രൂപ

    ഡീസൽ: ലിറ്ററിന് 97.28 രൂപ

    കൊൽക്കത്ത
    പെട്രോൾ: ലിറ്ററിന് 106.03 രൂപ

    ഡീസൽ: ലിറ്ററിന് 92.76 രൂപ

    ചെന്നൈ
    പെട്രോൾ: ലിറ്ററിന് 102.63 രൂപ

    ഡീസൽ: ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ
    പെട്രോൾ: ലിറ്ററിന് 108.65 രൂപ

    ഡീസൽ: ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്
    പെട്രോൾ: ലിറ്ററിന് 109.66 രൂപ

    ഡീസൽ: ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു
    പെട്രോൾ: ലിറ്ററിന് 101.94 രൂപ

    ഡീസൽ: ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി
    പെട്രോൾ: ലിറ്ററിന് 96.01 രൂപ

    ഡീസൽ: ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ
    പെട്രോൾ: ലിറ്ററിന് 96.57 രൂപ

    ഡീസൽ: ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ
    പെട്രോൾ: ലിറ്ററിന് 96.63 രൂപ

    ഡീസൽ: ലിറ്ററിന് 92.38 രൂപ

    തിരുവനന്തപുരം
    പെട്രോൾ: ലിറ്ററിന് 107.71 രൂപ

    ഡീസൽ: ലിറ്ററിന് 96.52 രൂപ.

    Also Read- Income Tax Rule | പണം പിൻവലിക്കാനും നിക്ഷേപിക്കാനും ആധാറോ പാൻ നമ്പറോ നിർബന്ധം; ഇന്നു മുതൽ നിർണായക മാറ്റങ്ങൾ

    പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ, എല്ലാ ദിവസവും രാവിലെ ആറ് മുതൽ പ്രാബല്യത്തിൽ വരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് ശേഷം പല സംസ്ഥാന സർക്കാരുകളും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കുകയുണ്ടായി.
    Published by:Anuraj GR
    First published: