സർക്കാർ എണ്ണക്കമ്പനികൾ പുറത്തുവിട്ട ഏറ്റവും പുതിയ നിരക്ക് അനുസരിച്ച്, ഡൽഹിയും മുംബൈയും ഉൾപ്പെടെ രാജ്യത്തെ നാല് മെട്രോകളിൽ ഇന്നും എണ്ണ വിലയിൽ മാറ്റമില്ല. മെയ് 22നാണ് ധനമന്ത്രി നിർമല സീതാരാമൻ, പെട്രോൾ ലിറ്ററിന് എട്ടു രൂപയും, ഡീസലിന് ആറ് രൂപയും കുറച്ചത്.
ഇതിനിടെ മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാർ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും മൂല്യവർധിത നികുതി (വാറ്റ്) കുറച്ചതിനെത്തുടർന്ന് വില വീണ്ടും കുറഞ്ഞു.
സംസ്ഥാന സർക്കാർ ഈടാക്കുന്ന വാറ്റ് അനുസരിച്ച് ഇന്ധന വില സംസ്ഥാനങ്ങൾ തോറും വ്യത്യാസപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.
ന്യൂഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയായപ്പോൾ ഡീസൽ വില 89.62 രൂപയായി. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 106.31 രൂപയും ഡീസൽ വില 94.27 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 106.03 രൂപയായപ്പോൾ ഡീസൽ വില ലിറ്ററിന് 92.76 രൂപയായി. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 102.63 രൂപയിലും ഡീസൽ വില ലിറ്ററിന് 94.24 രൂപയിലും തുടരുകയാണ്. ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 101.94 രൂപയായപ്പോൾ ഡീസൽ വില 87.89 രൂപയായി.
Also Read-ഓണം ബമ്പർ സൂപ്പർ ഹിറ്റ്; പൂജാ ബമ്പർ സമ്മാനത്തുക 10 കോടിയായി ഉയർത്തി
ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞു. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപന വില കുറയ്ക്കാൻ സാധ്യതയുണ്ട്. 2023 ഏപ്രിൽ മുതൽ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20 ശതമാനം എത്തനോൾ ഉപയോഗിച്ച് പെട്രോൾ വിതരണം ചെയ്യാൻ ആരംഭിക്കും. എണ്ണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാനും കൂടിയാണ് ശ്രമം.
പ്രധാന നഗരങ്ങളിലെ ഇന്ധന നിരക്ക്:
തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 107.71 രൂപ
ഡീസൽ: ലിറ്ററിന് 96.52 രൂപ
ഡൽഹി
പെട്രോൾ ലിറ്ററിന് 96.72 രൂപ
ഡീസൽ ലിറ്ററിന് 89.62 രൂപ
മുംബൈ
പെട്രോൾ ലിറ്ററിന് 106.31 രൂപ
ഡീസൽ ലിറ്ററിന് 94.27 രൂപ
കൊൽക്കത്ത
പെട്രോൾ ലിറ്ററിന് 106.03 രൂപ
ഡീസൽ ലിറ്ററിന് 92.76 രൂപ
ചെന്നൈ
പെട്രോൾ ലിറ്ററിന് 102.63 രൂപ
ഡീസൽ ലിറ്ററിന് 94.24 രൂപ
ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 108.65 രൂപ
ഡീസൽ ലിറ്ററിന് 93.90 രൂപ
ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 109.66 രൂപ
ഡീസൽ ലിറ്ററിന് 97.82 രൂപ
ബെംഗളൂരു
പെട്രോൾ ലിറ്ററിന് 101.94 രൂപ
ഡീസൽ ലിറ്ററിന് 87.89 രൂപ
ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 96.01 രൂപ
ഡീസൽ ലിറ്ററിന് 83.94 രൂപ
ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 96.57 രൂപ
ഡീസൽ ലിറ്ററിന് 89.76 രൂപ
ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 96.63 രൂപ
ഡീസൽ ലിറ്ററിന് 92.38 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.