Bank Holidays | ഓഗസ്റ്റിൽ 18 ദിവസം ബാങ്കുകള്‍ക്ക് അവധി
Bank Holidays | ഓഗസ്റ്റിൽ 18 ദിവസം ബാങ്കുകള്‍ക്ക് അവധി
ആർബിഐ ലിസ്റ്റ് പ്രകാരം 2022 ഓഗസ്റ്റിലെ ബാങ്ക് അവധികൾ ചുവടെ ചേർക്കുന്നു...
Last Updated :
Share this:
ഓഗസ്റ്റ് (August) മാസം ആരംഭിച്ചതോടെ, ഈ മാസത്തെ ബാങ്ക് അവധികളുടെ (bank holiday) പുതിയ ലിസ്റ്റ് പ്രാബല്യത്തിൽ വന്നു. ഓഗസ്റ്റിൽ ആകെ 18 ബാങ്ക് അവധികളാണ് ഉള്ളത്. പട്ടിക പ്രകാരം ഈ മാസത്തെ ബാങ്ക് (Bank) അവധി ദിനങ്ങൾ അറിയാം.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, ഹോളിഡേ, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേ, ബാങ്കുകളുടെ അക്കൗണ്ട് ക്ലോസ് ചെയ്യൽ എന്നീ വിഭാഗങ്ങൾക്ക് കീഴിലാണ് ആർബിഐ ഓരോ വർഷവും ബാങ്ക് അവധികൾ നിശ്ചയിക്കുന്നത്. ഈ മാസം ഓഗസ്റ്റ് 15 തിങ്കളാഴ്ച രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.
ഓഗസ്റ്റിൽ 18 ബാങ്ക് അവധികളുണ്ട്, അതിൽ ആറ് എണ്ണം വാരാന്ത്യ അവധികളാണ്. കൂടാതെ ചില ബാങ്ക് അവധികൾ പ്രാദേശിക അവധികളാണ്. മറ്റ് ചിലത് ചില സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമായവയാണ്.
13 പ്രാദേശിക അവധികളാണ് ഈ മാസമുള്ളത്. ഈ അവധി ദിവസങ്ങളിൽ ബാങ്കുകൾ പ്രത്യേക മേഖലകളിലെ പരിപാടികളോ ആഘോഷങ്ങൾ കാരണമോ അടച്ചിടും.
ആർബിഐ ലിസ്റ്റ് പ്രകാരം 2022 ഓഗസ്റ്റിലെ ബാങ്ക് അവധികൾ ചുവടെ ചേർക്കുന്നു:
ഇതുകൂടാതെ, ഏഴ് വാരാന്ത്യ അവധികളുണ്ട്, ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം ബാങ്കുകൾക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 7: ആദ്യ ഞായറാഴ്ച
ഓഗസ്റ്റ് 13: രണ്ടാം ശനിയാഴ്ച + ദേശാഭിമാനി ദിനം
ഓഗസ്റ്റ് 14: രണ്ടാം ഞായറാഴ്ച
ഓഗസ്റ്റ് 21: മൂന്നാം ഞായറാഴ്ച
ഓഗസ്റ്റ് 27: നാലാം ശനിയാഴ്ച
ഓഗസ്റ്റ് 28: നാലാമത്തെ ഞായറാഴ്ച
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.