• HOME
  • »
  • NEWS
  • »
  • money
  • »
  • SBI | നിങ്ങളുടെ സിബില്‍ സ്‌കോര്‍ 800ന് മുകളിലാണോ? എസ്ബിഐയിൽ 8.4% പലിശയ്ക്ക് ഭവന വായ്പ

SBI | നിങ്ങളുടെ സിബില്‍ സ്‌കോര്‍ 800ന് മുകളിലാണോ? എസ്ബിഐയിൽ 8.4% പലിശയ്ക്ക് ഭവന വായ്പ

8.55-9.05 ശതമാനമാണ് നിലവിലെ ഭവന വായ്പകളുടെ നിരക്ക്

  • Share this:
    രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) 2022 ഒക്ടോബര്‍ 4 മുതല്‍ 2023 ജനുവരി 31 വരെ ഭവന വായ്പകളുടെ പലിശ (home loans) നിരക്ക് 15-30 ബേസിസ് പോയിന്റുകൾ കുറച്ചു. ഈ ഉത്സവ സീസണില്‍ ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നവര്‍ക്ക് അവരുടെ സിബില്‍ സ്‌കോര്‍ (cibil score) അനുസരിച്ച് 8.40-9.05 ശതമാനം വരെ പലിശ നിരക്കിൽ വായ്പ ലഭിക്കും. 8.55-9.05 ശതമാനമാണ് നിലവിലെ ഭവന വായ്പകളുടെ നിരക്ക്. ഇതുകൂടാതെ, എസ്ബിഐയുടെ റെഗുലര്‍, ടോപ്പ്-അപ്പ് ഹോം ലോണുകള്‍ക്ക് പ്രോസസ്സിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട്.

    എന്താണ് സിബില്‍ സ്‌കോര്‍?

    ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോര്‍ ആണ് സിബില്‍ സ്‌കോര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 300-നും 900-നും ഇടയിലുള്ള സിബിൽ സ്‌കോര്‍ ആണ് ബാങ്കുകള്‍ വായ്പകള്‍ അനുവദിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്ന്. സാധാരണയായി, 750-ന് മുകളിലുള്ള സ്‌കോര്‍ മികച്ചതായി കണക്കാക്കുന്നു. ഈ സ്‌കോര്‍ ഉള്ളവര്‍ക്ക് ലോണ്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഒരാളുടെ ക്രെഡിറ്റ് യോഗ്യതയുടെയും മുന്‍കാല വായ്പാ തിരിച്ചടവ് ചരിത്രത്തിന്റെയും മൊത്തത്തിലുള്ള സൂചനയാണ് സിബിൽ സ്‌കോര്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ, സിബില്‍ റിപ്പോര്‍ട്ട് അപേക്ഷൻ മുമ്പ് ഏതെങ്കിലും വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് കൂടി വ്യക്തമാക്കുന്നു.
    Also Read- 'ഏറ്റവും മോശം സമയം വരാനിരിക്കുന്നതേയുള്ളു'; ആ​ഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാകുമെന്ന് ഐഎംഎഫ്

    ലോണുകള്‍ക്ക് എളുപ്പത്തില്‍ അംഗീകാരം ലഭിക്കുന്നതിനു പുറമെ വായ്പയെടുക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കിൽ ലോണ്‍ ലഭിക്കാനും സിബില്‍ സ്‌കോര്‍ സഹായിക്കുന്നു. 800ന് മുകളില്‍ സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് 8.55 ശതമാനവും 750നും 799നും ഇടയിൽ സ്‌കോര്‍ ഉള്ളവര്‍ക്ക് 8.65 ശതമാനവും 700-749 നിലയിൽ സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് 8.75 ശതമാനം നിരക്കിലുമാണ് എസ്ബിഐ ഭവന വായ്പ വാഗ്ദാനം ചെയ്യുന്നത്. 650-699 സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് 8.85 ശതമാനവും 550-649 സ്‌കോര്‍ ഉള്ളവര്‍ക്ക് 9.05 ശതമാനം നിരക്കിലും ഭവന വായ്പ ലഭിക്കും. എന്നാൽ ഓഫർ കാലയളവിൽ എസ്ബിഐയില്‍ നിന്ന് ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ (8.4 ശതമാനം) ലോണ്‍ ലഭിക്കുന്നതിന്, ഒരാള്‍ക്ക് 800-ന് മുകളില്‍ സിബില്‍ സ്‌കോര്‍ ഉണ്ടായിരിക്കണം.

    സിബില്‍ സ്‌കോര്‍ ഓണ്‍ലൈനായി എങ്ങനെ പരിശോധിക്കാം?

    1) സിബില്‍ ഔദ്യോഗിക വെബ്‌സൈറ്റ് https://www.cibil.com/ സന്ദര്‍ശിക്കുക

    2) ' Get Your CIBIL Score' എന്നത് സെലക്ട് ചെയ്യുക.

    3) നിങ്ങളുടെ സൗജന്യ വാര്‍ഷിക സിബില്‍ സ്‌കോര്‍ ലഭിക്കാന്‍ ' Click Here' എന്നതില്‍ ക്ലിക്ക് ചെയ്യുക

    4) നിങ്ങളുടെ പേര്, ഇമെയില്‍ ഐഡി, പാസ്വേഡ് എന്നിവ ടൈപ്പ് ചെയ്യുക. ഒരു ഐഡി പ്രൂഫ് (പാസ്പോര്‍ട്ട് നമ്പര്‍, പാന്‍ കാര്‍ഡ്, ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐഡി) അറ്റാച്ച് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ പിന്‍ കോഡ്, ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവയും നല്‍കുക

    5) 'Accept and Continue' എന്നതില്‍ ക്ലിക്ക് ചെയ്യുക.

    6) നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി ലഭിക്കും. OTP ടൈപ്പ് ചെയ്ത് ' Continue' തിരഞ്ഞെടുക്കുക

    7) 'Go to Dashboard) തിരഞ്ഞെടുത്ത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക

    8) തുടര്‍ന്ന് myscore.cibil.com എന്ന വെബ്സൈറ്റിലേക്ക് റീഡയറക്ടു ചെയ്യും

    9) 'Member login' ക്ലിക്ക് ചെയ്യുക. ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍, നിങ്ങളുടെ സിബില്‍ സ്‌കോര്‍ കാണാം.
    Published by:Naseeba TC
    First published: