ഇന്റർഫേസ് /വാർത്ത /Money / ഫോർബ്‌സ് ഇന്ത്യ ലീഡർഷിപ്പ് അവാർഡ്‌സ് 2023 | ഇഷാ അംബാനിക്ക് GenNext Entrepreneur പുരസ്കാരം

ഫോർബ്‌സ് ഇന്ത്യ ലീഡർഷിപ്പ് അവാർഡ്‌സ് 2023 | ഇഷാ അംബാനിക്ക് GenNext Entrepreneur പുരസ്കാരം

2022ലാണ് റിലയൻസ് റീട്ടെയിൽ ബിസിനസിന്റെ മേധാവിയായി ഇഷ അംബാനി ചുമതലയേല്‍ക്കുന്നത്

2022ലാണ് റിലയൻസ് റീട്ടെയിൽ ബിസിനസിന്റെ മേധാവിയായി ഇഷ അംബാനി ചുമതലയേല്‍ക്കുന്നത്

2022ലാണ് റിലയൻസ് റീട്ടെയിൽ ബിസിനസിന്റെ മേധാവിയായി ഇഷ അംബാനി ചുമതലയേല്‍ക്കുന്നത്

  • Share this:

റിലയന്‍സ് റിട്ടെയില്‍ ബിസിനസ് മേധാവി ഇഷാ അംബാനിക്ക് 12-ാമത് ഫോർബ്‌സ് ഇന്ത്യ ലീഡർഷിപ്പ് അവാർഡ്‌സിന്‍റെ ജെന്‍നെക്സ്റ്റ് എന്‍ട്രപണര്‍ പുരസ്കാരം.റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകളാണ് ഇഷ, പിരാമൽ ഗ്രൂപ്പ് ചെയർമാൻ അജയ് പിരാമലിന്റെ മകൻ ആനന്ദാണ് ഇഷയുടെ ഭര്‍ത്താവ്.

2018 ഡിസംബർ 12 ന് മുംബൈയിലെ  മുകേഷ് അംബാനിയുടെ ആൾട്ടമൗണ്ട് റോഡിലെ വസതിയായ ആന്റിലിയയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.

അവാർഡ് നേട്ടത്തില്‍ മാതാപിതാക്കളുടെ പിന്തുണയ്ക്കും മക്കളായ ആദിയശക്തിക്കും കൃഷ്ണയ്ക്കും അവർ നന്ദി പറഞ്ഞു. 2022 ഓഗസ്റ്റിൽ നടന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി റിലയൻസ് റീട്ടെയിൽ ബിസിനസിന്റെ മേധാവിയായി ഇഷയെ നിയമിച്ചത്.

First published:

Tags: Isha ambani, Reliance Industries Limited