നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Sonu Sood | നടൻ സോനു സൂദ് 20 കോടി നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ

    Sonu Sood | നടൻ സോനു സൂദ് 20 കോടി നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ

    IT department finds a Rs 20 crore tax evasion by Sonu Sood | സെപ്റ്റംബർ 17 ന്, മുംബൈ, നാഗ്പൂർ, ജയ്പൂർ എന്നിവിടങ്ങളിൽ ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി

    സോനു സൂദ്

    സോനു സൂദ്

    • Share this:
      ബോളിവുഡ് നടൻ സോനു സൂദ് 20 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി (ഐടി) വകുപ്പ് കണ്ടെത്തിയെന്ന് റിപ്പോർട്ട്.

      സെപ്റ്റംബർ 17 ന്, മുംബൈ, നാഗ്പൂർ, ജയ്പൂർ എന്നിവിടങ്ങളിൽ ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി ഐടി വകുപ്പ്  നികുതി വെട്ടിപ്പ് അന്വേഷണം വ്യാപിപ്പിച്ചതായി റിപ്പോർട്ട് പുറത്തു വന്നു.

      48 കാരനായ നടനും അദ്ദേഹവുമായി ബന്ധമുള്ള ആളുകൾക്കുമെതിരെ സെപ്റ്റംബർ 15 ന് നടപടി ആരംഭിച്ചതിന് ശേഷമാണ് വകുപ്പിന്റെ തുടർച്ചയായ അന്വേഷണം പുരോഗമിച്ചത്.

      വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) വ്യവസ്ഥകൾ സൂദ് ലംഘിച്ചതായി പ്രാഥമിക അന്വേഷണങ്ങൾ വെളിപ്പെടുത്തിയതായി എഎൻഐ അതിന്റെ ഉറവിടങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ രേഖപ്പെടുത്തി. തിരച്ചിലിൽ കണ്ടെത്തിയ രേഖകൾ "വലിയ അളവിൽ വിദേശ സംഭാവനകൾ" സ്വീകരിച്ചതായി തെളിയിച്ചു. അത് "മറ്റ് മാർഗങ്ങൾക്കായി ചെലവഴിച്ചു", എന്നും എ.എൻ.ഐ. വൃത്തങ്ങൾ കൂട്ടിച്ചേർത്തു.



      സെപ്റ്റംബർ 15 -ന്, മെട്രോപൊളിറ്റൻ നഗരത്തിലും ലക്നൗവിലും കുറഞ്ഞത് അര ഡസൻ സ്ഥലങ്ങളിലാണ് അന്വേഷണം നടത്തിയത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളും സൂദുമായി ബന്ധപ്പെട്ട മറ്റ് ചില സാമ്പത്തിക ഇടപാടുകളും ഐടി വകുപ്പ് നിരീക്ഷണത്തിന് കീഴിലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

      കോവിഡ് -19 പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ 2020 ൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സമയത്ത് അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് എത്താൻ സഹായിച്ചതിന് സൂദ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

      മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ, 'ദേശ് കാ മെന്റേഴ്സ്' പ്രോഗ്രാമിന്റെ സൂദ് ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് അവരുടെ തൊഴിൽമേഖല തിരഞ്ഞെടുക്കാൻ മാർഗനിർദ്ദേശം നൽകുന്ന പരിപാടിയാണിത്.

      മുംബൈയിലെ നടന്റെ വീട്ടിൽ ഐടി വകുപ്പ് ഉദ്യോഗസ്ഥർ സർവേ നടത്തുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ആം ആദ്മി പാർട്ടി നേതാവ് കൂടിയായ കെജ്രിവാൾ അദ്ദേഹത്തിന് പിന്തുണയുമായി എത്തി.

      "സത്യത്തിന്റെ പാതയിൽ അനവധി ബുദ്ധിമുട്ടുകൾ ഉണ്ട്, പക്ഷേ സത്യം എപ്പോഴും വിജയിക്കുന്നു. സോനു സൂദ് ജിക്കൊപ്പം, ഇന്ത്യയിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രാർത്ഥനകൾ ഉണ്ട്, അവർക്ക് ബുദ്ധിമുട്ടുള്ള സമയങ്ങളിൽ സോനു ജിയുടെ പിന്തുണ ലഭിച്ചു," അദ്ദേഹം ഐടി വകുപ്പിന്റെ നടപടി ഉൾപ്പെട്ട ഒരു വാർത്താ റിപ്പോർട്ട് ടാഗ് ചെയ്തു കൊണ്ട് ട്വീറ്റ് ചെയ്തു.

      Summary: The Income Tax (I-T) Department has said Bollywood actor Sonu Sood is involved in tax evasion of over Rs 20 crore, NDTV reported on September 18. On September 17, Moneycontrol reported the I-T department had widened its tax evasion probe against Sood by raiding multiple premises in Mumbai, Nagpur and Jaipur
      Published by:user_57
      First published:
      )}